Monday, May 24, 2010

മൂടുപടം





എത്രയോ കാലം മറഞ്ഞിരുന്ന അറിവിന്റെ
അലങ്കോലപ്പെടുത്തിയ അകത്താളുകളില്‍,
നിറവിന്റെ മേലങ്കിയണിഞ്ഞ് ഞാന്‍
കാത്തിരുന്നു.



അറിവ്,
പലപ്പോഴും ഭീരുവായിരുന്നു.
ചപലമായ മനസ്സിന്റെ ഭീരുത്വമായിരുന്നു
പ്രണയം.



ധീരയാവാന്‍ ശ്രമിച്ചപ്പോഴെല്ലാം
മനസ്സ് വിലക്കി.
കുറ്റപ്പെടുത്തലിന്റെ മുള്‍മുനയില്‍
സ്നേഹം വിറങ്ങലിച്ചുനിന്നു.


കപടതയുടെ കുമ്പസാരക്കൂട്ടില്‍,
കുനിഞ്ഞശിരസ്സുമായി,
സ്ഥാനഭ്രംശം വന്ന ശിരോവസ്ത്രം
ഭയചകിതയായിരുന്നു!



ശ്രീദേവിനായര്‍.

11 comments:

ഒരു യാത്രികന്‍ said...

"ചപലമായ മനസ്സിന്റെ ഭീരുത്വമായിരുന്നു
പ്രണയം".......ഏയ്‌ അങ്ങനെ അല്ല......സസ്നേഹം

ഉപാസന || Upasana said...

chechi..

again here.
Good
:-)

SreeDeviNair.ശ്രീരാഗം said...

യാത്രികന്‍,

നന്ദി...

സസ്നേഹം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

സുനില്‍,

മറവിയില്ലാത്ത
സ്നേഹത്തിനു നന്ദി..

സ്വന്തം,
ചേച്ചി

ramanika said...

ishttamaayi!

Pranavam Ravikumar said...

Valare Nalla Kavithakal.

Thanks for blogging your poems.

Regards


:-)

ഗീത said...

അങ്ങനെ ഭീരുവായ അറിവിനെ കൂടെ കൂട്ടണ്ട.

SreeDeviNair.ശ്രീരാഗം said...

രമണിക,
വളരെ നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

രവികുമാര്‍,
അഭിപ്രായത്തിനു നന്ദി

സസ്നേഹം,
ചേച്ചി.

SreeDeviNair.ശ്രീരാഗം said...

ഗീത,
ഭീരു,അഹങ്കാരി
കൂടിയായാലോ?അല്ലേ?

വന്നതിനും അഭിപ്രായത്തിനും
നന്ദി...


സ്വന്തം,
ശ്രീദേവിനായര്‍.

lekshmi. lachu said...

sathyam...