Monday, August 18, 2008

എന്റെ കവിതകള്‍


.

ശ്രീദേവി നായര്‍

77 comments:

അനില്‍@ബ്ലോഗ് // anil said...

അയ്യൊ ചേച്ചീ,
അങ്ങിനെ പറയരുത്.
ഈ എച്ചിലു നക്കികളെയൊക്കെ ആരു കണക്കാക്കുന്നു?
മനസ്സില്‍ തൊന്നിയതു എഴുതുക, നമ്മുടെ സ്വാതന്ത്ര്യമാണതു. ഒരു അനോണി വിചാരിച്ചാലും അതു തടസ്സപ്പെടുത്താന്‍ കഴിയില്ല.

shery said...

ചേച്ചീ,
കവിതകൾ ഡിലീറ്റ് ചെയ്യരുതേ...
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്..അവർക്കുള്ളതു ബൂലോകം തന്നെ കൊടുത്തോളും..കവിതകൾ ഡിലീറ്റ് ചെയ്യുന്നതിൽ നിന്നും പിൻ മാറൂ..അപേക്ഷയാണ്..

കാപ്പിലാന്‍ said...

ചേച്ചിയുടെ കവിതകള്‍ ഒക്കെ ഞങ്ങള്‍ക്ക് ഇഷ്ടമാണല്ലോ ..ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഡിലീറ്റ് ഒന്നും ചെയ്യല്ലേ ചേച്ചി.മറ്റൊരു ചേച്ചി ബ്ലോഗ് പൂട്ടി വെച്ചിരിക്കുന്നു .നിങ്ങള്‍ക്കെല്ലാം എന്താണ് സംഭവിച്ചത് ?
എന്‍റെ ഒരു അപേക്ഷ ആയി കരുതണം .

അഞ്ചല്‍ക്കാരന്‍ said...

കേരളീയ പൊതു സമൂഹത്തിന്റെ പരിഛേദം തന്നെയാണ് മലയാള ബ്ലൊഗിങ്ങും. ശവം തിന്നല്‍ നമ്മുക്ക് ഏറ്റവും സുഖം തരുന്ന ഏര്‍പ്പാടും. അതിന്റെ ഭാഗമായി കരുതിയാല്‍ മതി ആ പോസ്റ്റും ചര്‍ച്ചകളും.

ബ്ലോഗ് പുലി എന്ന ബ്ലോഗരുടെ ബ്ലോഗില്‍ സഭ്യത വിട്ടിട്ടുള്ള പോസ്റ്റുകള്‍ കണ്ടിട്ടില്ല. താങ്കള്‍ക്കുണ്ടായ വിഷമം അദ്ദേഹം മനസ്സിലാക്കുമെന്നും ആ പോസ്റ്റ് അദ്ദേഹം പിന്‍‌വലിയ്ക്കുമെന്നും കരുതാം.

ആരോടെങ്കിലും പരിഭവിച്ച് എഴുതിയ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് താങ്കളുടെ വായനക്കാരോട് ചെയ്യുന്ന തെറ്റാണ്. ഡിലീറ്റ് ചെയ്യുന്നുണ്ട് എങ്കില്‍ ആദ്യം ഡിലീറ്റ് ചെയ്യേണ്ടുന്നത് ശ്രീദേവീ നായരുടെ ഹോം പേജാണ്. ഭാഷാപരമായും യുക്തിപരമായും തരംതാണ നിലയിലാണ് ശ്രീദേവീ നായര്‍ എന്ന കവയത്രിയെ ആ ഹോം പേജില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ബ്ലോഗ് പുലിയുടെ പോസ്റ്റിന്റെ പേരില്‍ ബ്ലോഗെഴുത്ത് നിര്‍ത്തരുത്. ഒരു വായനക്കാരന്റെ അപേക്ഷയായി കരുതണം.

സസ്നേഹം,
ഷിഹാബ് അഞ്ചല്‍.

Unknown said...

ശ്രീദേവിനായര്‍,

എന്റെ അഭിപ്രായത്തില്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതു് തെറ്റായ പ്രതികരണമാണു്. വിഭിന്നമായ വിലയിരുത്തലുകള്‍ എപ്പോഴും ഉണ്ടാവും. അവയില്‍ വിലമതിക്കണം എന്നു് തോന്നുന്നവയെ വിലമതിക്കുക അല്ലാത്തവയെ അവഗണിക്കുക.

ഇനിയും എഴുതുമെന്ന പ്രതീക്ഷയോടെയും, ആശംസകളോടെയും,

മാണിക്യം said...

ശ്രീ ദേവി !
ഇത്ര ബാല്ലിശമായൊ ചിന്തിക്കുന്നത്?
ദീപസ്തഭം മഹാശ്ചര്യം എന്ന് ലെവലില്‍
കമന്റെ കിട്ടണം എന്നു കരുതരുത്
അഭിനന്ദനത്തെയും നിരൂപണത്തെയുമൊരേ പോലെ നേരിടാന്‍ പഠിക്കുക...
ഒരു തനി നാടന്‍ ചൊല്ലുണ്ട്
തൂറി തൊല്‍പ്പിക്കുകാ എന്ന് അതാ അവരിപ്പോള്‍ ചെയ്തത് ആ അമേദ്യ കൂമ്പാരത്തിനു മുന്നില്‍ തോല്ക്കാനാണോ പോകുന്നത് ?
അതും വരട്ടെ നമുക്ക് നല്ലൊരു
ഗ്ഗൊബര്‍ ഗ്യാസ് പ്ലന്റ് ഉണ്ടാക്കാം...

ഉയര്‍‌ത്തെഴുന്നേല്‍ക്കു അഗ്നി ചിറകുമായ്
അവതിരികെ പൊസ്റ്റുകാ
ഡിലീറ്റ് ബട്ടന്‍ ഒന്നിനും പ്രതിവിധിയല്ല.
ഭീരു ആകല്ലേ !
അഭിവാദ്യങ്ങള്‍!

smitha adharsh said...

എന്തിനാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്...?ധൈര്യമായിട്ട് ഇനിയും എഴുതൂ....
സര്‍ഗശേഷിയെ പൂട്ടിയിടാനുള്ളതല്ല.അക്ഷര ലക്ഷ്മിമാര്‍ കോപിക്കും..

നന്ദു said...

സ്നേഹത്തോടേ അടുക്കുന്നവരെ സൂക്ഷിക്കുക. അത്രയെ എനിക്ക് പറയാനുള്ളൂ. പുറകിൽ നിന്നും കുത്തുന്നത് അറിയാൻ കഴിയില്ല!!

Vishnuprasad R (Elf) said...

നിരൂപണം നടത്താനും വിമര്‍ശിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്.അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു.
കവിതകള്‍ ഡിലീറ്റ് ചെയ്തത് ബാലിശമായിപ്പോയി.

Inji Pennu said...

അത് ശരി. എന്തുട്ട് പണിയാ കാണിക്കണേ? എന്നാ ഈ ബ്ലോഗ് മൊത്തം എടുത്ത് ഞാന്‍ കളിയാക്കാന്‍
പൂവാ. അപ്പൊ ബ്ലോഗോടെ ഡിലീറ്റുമോ? എന്റെ ചേച്ചി, ഇത്രേം പ്രായോം പക്വതയും ഉള്ള ഒരാളല്ലേ? അതൊക്കെ ചുമ്മാ പിള്ളേരുടെ തമാശ ആയി എടുത്താല്‍ മതി. അതീ ബ്ലോഗിലൊക്കെയുള്ള പതിവ് പരിപാടിയാണ്, വ്യക്തിപരമായിട്ടൊന്നുമല്ല അനോണി മാഷ് ചെയ്യണത്, ഒരു രസത്തിനു ചെയ്യണതാണ്. കുറേ കണ്ണടക്കാ.

ആഹാ, കളിയാക്കിയോ എന്നാ അന്പതല്ല അഞ്ഞൂറ് കവിത എഴുതി നിന്റെയൊക്കെ മനസ്സമാധാനം കമ്പ്ലീറ്റ് കെടുത്തുമെന്നല്ലേ കരുതേണ്ടത്? ഞാനൊക്കെ അങ്ങിനെയാ :)

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ,

എനിയ്ക്ക് വലിയ ലോകപരിചയ
മില്ലാ.പക്ഷേ,
നല്ലൊരു മനസ്സുണ്ട്..
നിങ്ങളുടെ സ്നേഹത്തിനു നന്ദി..

ഇംഗ്ലീഷ് കവിത ഞാന്‍ എഴുതിയതല്ലാ..അതുഎന്റെ
മലയാളം കവിത translate
ചെയ്തതാണ്..

Mr..P.k.shivadas and K.santhoshkumar..

അതു എന്റെ പുസ്തകത്തില്‍
എഴുതിയിട്ടുമുണ്ട്..
.
പിന്നെ ,ആരെയും കുറ്റപ്പെടുത്തിയിട്ടും
കാര്യമില്ലെന്നറിയാം.

ഈബ്ലോഗില്‍ നിന്നും ഇതൊക്കെയേ
കിട്ടൂഎന്ന് ഇപ്പോള്‍ മനസ്സിലായീ..

ഞാന്‍ ഇനിയും വരും
പക്ഷേ പഴയതു പോലെ ഇനി എന്നുമില്ലാ...വല്ലപ്പോഴും...

ശരിയായുള്ള സ്നേഹം, തിരിച്ചറിയാന്‍ ഇപ്പോഴെങ്കിലും
കഴിഞ്ഞതില്‍ സന്തോഷിക്കുന്നൂ..


പ്രിയപ്പെട്ട,അനില്‍,ഷെറി.,കാപ്പിലാന്‍,
ഷിഹാബ്,ബാബുസര്‍,മാണിക്യം,
സ്മിതാ,നന്ദു,ഡോണ്‍,..injippennu..


എന്നെന്നും എന്റെ ആത്മാര്‍ത്ഥമായ
സ്നേഹവും നന്ദിയും ഇവിടെ ഞാന്‍ എഴുതുന്നൂ..


സസ്നേഹം,
ശ്രീദേവി നായര്‍.

OAB/ഒഎബി said...

എന്താ സംഭവം. ചേച്ചിയുടേ എല്ലാ കവിതയും എനിക്കിഷ്ടമാണല്ലൊ. ഇത് എനിക്ക് വായിക്കാന്‍ പറ്റിയില്ലല്ലൊ...

ഇടിവാള്‍ said...

;( വിട്ടു കളയൂ..അല്ലാതെന്താ പരയാ?

ശ്രീവല്ലഭന്‍. said...

ശ്രീദേവി,
താങ്കളുടെ കവിതകള്‍ വായിക്കാറുണ്ട്. പലതും ഇഷ്ടപ്പെടാറും ഉണ്ട്. ഒരു കളിയാക്കല്‍ വന്നെന്നു കരുതി പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആണെങ്കില്‍ മിക്കവാറും എല്ലാരും ഇതൊക്കെ നിര്‍ത്തിപോയേനെ. വീണ്ടും എഴുതുക. സസ്നേഹം.

അരൂപിക്കുട്ടന്‍/aroopikkuttan said...

ഈ ബൂലോകത്ത് വിമര്‍ശിക്കപ്പെടേണ്ട ഒട്ടേറെ കൃതികളുണ്ടാവും!
അതിന് ചിലപ്പോള്‍ അനോണിമിറ്റി ഒരു ആവശ്യവുമായിരിക്കാം!

എങ്കിലും ശുദ്ധമായ ആത്മസംതൃപ്തി ലക്ഷ്യമാക്കിയുള്ള ബ്ലോഗുകള്‍..

വീട്ടമ്മമാര്‍,റിട്ടയേഡ് ഉദ്യോഗസ്ഥര്‍,കുട്ടികള്‍...
ഇത്തരം കാറ്റഗറികളിലുള്ള എഴുത്തുകാരെ വിമര്‍ശിക്കുവാന്‍ ലാപുടയുടേയും വിഷ്ണുമാഷിന്റെയും കവിതകളെ നോക്കുന്ന ഭൂതക്കണ്ണാടിയെടുത്ത് ഒരു അനോണിമാഷും നടക്കരുതായിരുന്നു!

സന്തോഷ് കുമാറിനെതിരെയോ എം.കെ.ഹരികുമാറിനെതിരെയോ ഉള്ള ദേഷ്യമാണെങ്കില്‍ അതിനും വേറേ വഴികളുണ്ടായിരുന്നല്ലോ?!

മലയാളിത്തം എന്നത് തെണ്ടിത്തരത്തിന്റെ പര്യായമാക്കരുതായിരുന്നു!

ശ്രീദേവി എന്ന അമ്മക്ക്...

ഞാന്‍ കവിതകളേയും ബ്ലോഗ് ഡിസൈനറുടെ മികവിനേയും വച്ചല്ല താങ്കളെപ്പൊലൊരു ബ്ലോഗറെ കാണുന്നത്!
മാണിക്യം,ഗീതാഗീതികള്‍,കിലുക്കാമ്പെട്ടി,
ശ്രീദേവിനായര്‍ എന്നുതുടരുന്ന ലിസ്റ്റില്‍ ആരും വിമര്‍ശിക്കപ്പെടേണ്ടവരല്ല!

നിങ്ങളെ സ്നേഹിക്കുന്നവര്‍ ചുറ്റുമുള്ളപ്പോള്‍ ഏതോ ഒരു വങ്കന്‍ പോസ്റ്റിനെക്കണ്ട് എന്തിന് സ്വന്തം കവിതകള്‍ക്ക് ചിതയൊരുക്കുന്നു?

അയല്‍ക്കാരന്‍ said...

കവിതകള്‍ വായിക്കാറുണ്ട്. പലതും ഇഷ്ടപ്പെട്ടിട്ട്മുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു കവിതയും ലോകത്തുണ്ടായിട്ടുണ്ടാവില്ല.

തനിക്കുതന്നെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാത്രം കവിതകള്‍ ഡിലീറ്റ് ചെയ്യുക.

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട,

oab,ഇടിവാള്‍,ശ്രീവല്ലഭന്‍,
അയല്‍ക്കാരന്‍,പിന്നെ...
എന്റെ പ്രീയപ്പെട്ട കുട്ടാ,
വന്നതില്‍ വളരെ സന്തോഷം..

ഞാന്‍ നിങ്ങളെയൊക്കെ ഇപ്പോഴും
സ്നേഹിക്കുന്നതു കൊണ്ടാണ്.
ബ്ലോഗ് പിന്നെയും ഇന്നും,
നോക്കിയത്.
എനിയ്ക്ക്,ആരോടും വിരോധമില്ലാ

പക്ഷേ,വൈരാഗ്യം തീര്‍ക്കേണ്ടതു,
സമപ്രായക്കാരോടാണെന്നും,
ആരാന്റെ അമ്മയോടല്ലയെന്നും
പുലി മനസ്സിലാക്കുന്ന സമയം വരും..

സസ്നേഹം,
ശ്രീദേവി നായര്‍.

നമുക്ക് കാത്തിരിക്കാം..
പറയേണ്ടവര്‍ പറഞ്ഞുകൊള്ളും..

ഹരിശ്രീ said...

കവിതകള്‍ ഡിലീറ്റ് ചെയ്യരുതേ...

ഞങ്ങള്‍ വായിക്കുന്നുണ്ടേ....

:)

അനോണിമാഷ് said...

താങ്കള്‍ക്ക് വ്യക്തിപരമായി ശരിയാണ് എന്നു തോന്നുന്ന കാര്യങ്ങള്‍ സ്വന്തം ബ്ലോഗില്‍ കുറിക്കുന്നതിന് താങ്കള്‍ക്ക് അവകാശമുണ്ട്. അതു പോലെ തന്നെ എനിക്കു ശരിയല്ല എന്നു തോന്നുന്ന കാര്യങ്ങള്‍ എന്റേതായ രീതിയില്‍ എന്റെ ബ്ലോഗില്‍ എഴുതുന്നതിന് എനിക്കും സ്വാതന്ത്ര്യമുണ്ട്. താങ്കളുടെ പ്രൊഫൈലില്‍ കണ്ട വിലാസം നോക്കിയാണ് ഞാന്‍ ആ ഇംഗ്ലീഷ് സൈറ്റിലേക്കും ആ കവിതകളിലേക്കുമെന്ത്തിയത്.കവിതയുടെ ഇംഗ്ലീഷ് വിവര്‍ത്തനം താങ്കള്‍ അല്ല ചെയ്തത് എന്ന് അവിടെ എവിടെയും സൂചിപ്പിച്ചിരുന്നില്ല.സത്യാവസ്ഥ മനസ്സിലാക്കാനെങ്കിലും ആ പോസ്റ്റ് ഉപകരിച്ചല്ലോ? താങ്കള്‍ സൂചിപ്പിച്ചതു പോലെ അത് Mr..P.k.shivadas and K.santhoshkumar എന്നിവരാണ് ചെയ്തതെങ്കില്‍ ആ പരിഹാസം അവര്‍ക്കു നേരെ തിരിയട്ടേ. അഞ്ചല്‍ക്കാരന്‍ സൂചിപ്പിച്ചതു പോലെ എത്ര അരോചകമാണ് ആ സൈറ്റിലെ ഓരോ വരികളും? അതു ചൂണ്ടിക്കാട്ടിയതാണോ ഞാന്‍ ചെയ്ത തെറ്റ്? എനിക്കു നിങ്ങളോടെന്തിന് ഒരു വൈരാഗ്യം? പിന്നെ ബ്ലോഗില്‍ വലിപ്പ ചെറുപ്പങ്ങളുണ്ടോ? സമപ്രായക്കാരുടെ അഭിനന്ദനങ്ങള്‍ മാത്രമല്ലല്ലോ താങ്കള്‍ സ്വീകരിക്കാറ്? അഭിപ്രായം പറയുന്നത് ആരാണെന്ന് നോക്കാതെ എന്താണ് പറഞ്ഞത് എന്ന് നോക്കു. താങ്കളെ വ്യക്തിപരമായി പരാമര്‍ശിക്കുന്ന എല്ലാ കമന്റുകളും, ഞാന്‍ അതിന് ഉത്തരവാദി അല്ലെങ്കില്‍ കൂടി, അവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഇവിടെ താങ്കളെ അനുകൂലിച്ച് സംസാരിച്ചവര്‍ എനിക്കെതിരെ ഉപയോഗിച്ച ഭാഷയോ അതിലടങ്ങിയിരിക്കുന്ന വൈരാഗ്യമോ, താങ്കളെ വ്യക്തിപരമായി അവഹേളിക്കുന്ന വരികളോ എന്തെങ്കിലും ആ പോസ്റ്റില്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുക, തിരുത്താന്‍ സന്നദ്ധനാണ്.

അവസാനമായി ഒരു കാര്യം കൂടി,സത്യസന്ധമായ അഭിപ്രായം പറയാതെ സുഖിപ്പിക്കുന്ന കമന്റുകള്‍ ഇട്ട് നല്ലപിള്ള ചമയാന്‍ ആര്‍ക്കും കഴിയും.അവരെയാണ് സൂക്ഷിക്കേണ്ടത്.

വേണു venu said...

ഞാനിവിടെ വരാറുണ്ട്.വായിക്കാറുണ്ട്.ചിലതില്‍ കമന്‍റാറുമുണ്ട്. അല്പം തമാശക്കമന്‍റിട്ട് ശ്രീദേവി നായരെ ചൊടിപ്പിക്കാനും ശ്രമിച്ചു നോക്കാറുണ്ട്.”ഇഷ്ടം” എന്ന കവിതയ്ക്ക് ഞാനിട്ട കമന്‍റു തന്നെ അങ്ങിനെ ഒന്നായിരുന്നു. എല്ലാ കമന്‍റുകള്‍ക്കും ഒരേ രീതിയില്‍ പ്രതികരിക്കുകയും ബ്ലോഗിങ്ങിന്‍റെ സാധ്യതകള്‍ മനസ്സിലാക്കുകയും ചെയ്യുന്ന ശ്രീദേവിനായര്‍ ഒരു പ്രതികരണത്തിനെതിരായി ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്തതില്‍ എന്‍റെ നിരാശ ഇവിടെ പ്രകടിപ്പിക്കുന്നു.
സധൈര്യം എഴുതാനും പ്രതികരണങ്ങളെ അവയുടെ ആര്‍ജ്ജവങ്ങളില്‍ കാണാനുമുള്ള ആത്മധൈര്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.!

അനോണിമാഷ് said...

അനില്‍@ബ്ലോഗ്
http://anilcomments.blogspot.com/2008/07/blog-post_26.html
ഇത് താങ്കള്‍ തന്നെ എഴുതിയതല്ലേ? ഇതെഴുതിയപ്പോള്‍ എവിടെയായിരുന്നു തന്റെ എതിക്സ്?? ഇടക്കൊക്കെ എച്ചില് ആസ്വദിക്കാമല്ലേ??

അനോണിമാഷ് said...

“മലയാളിത്തം എന്നത് തെണ്ടിത്തരത്തിന്റെ പര്യായമാക്കരുതായിരുന്നു.”
കറക്റ്റ്! തെളിവ് ഇവിടെ http://aroopikkuttan.blogspot.com/2008/08/blog-post_15.html

SreeDeviNair.ശ്രീരാഗം said...

അനോണിമാഷിന്,

ആദ്യമായീ...
താങ്കള്‍ പേരു പറഞ്ഞു
പറയാനുള്ളതു പറയൂ..
ആരാണെന്നു അറിഞ്ഞിരിക്കുന്നത്
എല്ലാപേര്‍ക്കും നല്ലതാണല്ലോ?

പിന്നെ ഒരുകാര്യം..
എന്റെ ബ്ലോഗില്‍ വന്ന്,എനിയ്ക്ക്
വേണ്ടപ്പെട്ടവരെ ചീത്തപറയരുത്.

അതു നിങ്ങളുടെ ബ്ലോഗില്‍
വരുമ്പോള്‍ ആയിക്കോളൂ..


ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

ഹരിശ്രീ, വേണുജി,
വന്നതിനു,നന്ദി..
ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നൂ..

സസ്നേഹം,
ശ്രീദേവി നായര്‍

ശ്രീ said...

എന്തു തന്നെ ആയ്യാലും എഴുത്ത് നിര്‍ത്തരുത് ചേച്ചീ...
അതു പോലെ പോസ്റ്റ് ഡിലീറ്റു ചെയ്യേണ്ടിയിരുന്നില്ല

അനോണിമാഷ് said...

പരുത്തിപ്പറമ്പില്‍ പാപ്പച്ചന്‍ മകന്‍, മാര്‍ക്കോസ് അറീലിയസ് ആന്റണി സെബാസ്റ്റ്യന്‍ ജേക്കബ് മാ‍ത്യു എന്ന ഉപ്പായി എന്ന അനോണിമാഷ്
:)

ബഷീർ said...

ഒരു അരിശത്തിനു കിണറ്റില്‍ ചാടിയാല്‍ നൂറു അരിശം വന്നാലും കേറാന്‍ കഴിയില്ല.

എന്താണു പ്രശ്നം എന്ന് അറിയില്ല. ഒരു ലിങ്ക്‌ കിട്ടിയിരുന്നെങ്കില്‍ ... വായിക്കാമായിരുന്നൂ......

എങ്കിലും പറയട്ടെ. നടപടി ശരിയായില്ല എന്ന് അഭിപ്രായം

Areekkodan | അരീക്കോടന്‍ said...

വിഭിന്നമായ വിലയിരുത്തലുകള്‍ എപ്പോഴും ഉണ്ടാവും. അവയില്‍ വിലമതിക്കണം എന്നു് തോന്നുന്നവയെ വിലമതിക്കുക Anoni mash & Sreedevi.....Keep cool please

SreeDeviNair.ശ്രീരാഗം said...

അനോണിമാഷ്,

സല്‍ പുത്രന്‍..ഒരമ്മയ്ക്ക്,
അഭിമാനമാണ്,
നേരെ തിരിച്ചും...


ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

ബഷീര്‍,അരീക്കോടന്‍,
വന്നതില്‍ നന്ദി..

ശ്രീദേവി നായര്‍..

ഞാന്‍ കവിത എഴുതിയതിലുള്ള
ചെറിയ പ്രശ്നം.
എനിയ്ക്ക് കവിത എഴുതാനുള്ള
വിവരം ഇല്ലന്നു സാരം..

നോക്കു.
ബ്ലോഗ് പുലിയുടെ സൈറ്റില്‍ കാണാം.

രസികന്‍ said...

ദൈവമെ എന്തൊക്കെയാ ഇവിടെ നടക്കുന്നത് !!!!!!!!!

ചേച്ചി പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടിയിരുന്നില്ലാ എന്നു തന്നെയാണ് എന്റെയും അഭിപ്രായം. ആളുകൾ പലതും പറയും, അത് മനുഷ്യരാശിയുടെ ഒടുക്കം വരെ തുടർന്നുകൊണ്ടേയിരിക്കും.
ഒരടി പിറകോട്ടുപോയാൽ അതിനുമാത്രമെ സമയം കാണുകയുള്ളു എന്നു പ്രത്യേകം പറയേണ്ടല്ലൊ.

പിന്നെ വിമർശനങ്ങളെ സശ്രദ്ധം വിലയിരുത്തി അവഗണിക്കേണ്ടതിനെ അവഗണിക്കുക പരിഗണിക്കേണ്ടതിനെ പരിഗണിക്കുക.

ഒരിക്കലും പിറകോട്ട് പോകരുത് എന്നൊരപേക്ഷ.

ഇനിയും ഒരുപാടൊരുപാടെഴുതാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട്

സസ്നേഹം രസികന്‍

ഞാന്‍ ആചാര്യന്‍ said...

നമ്മള് എഴുതുമ്പോള്‍ കൂടുതല്‍ ഒന്നും ആലോചിക്കണ്ടാ... (കഴിയുന്നതും അസഭ്യം എഴുത്ണ്ടാ, മറ്റുള്ളോരുടെ ജീവിതത്തെ ഹനിക്കുന്നതും വേണ്ടാ എന്ന് വെക്കാം)...വിമര്‍ശനം ഒക്കെ സ്വാഭാവികമാ. ആളുകള്‍ അഭിനന്ദിക്കുകയും തെറി പറയ്കയും ചെയ്യും. അതിനൊക്കെ അപ്പുറമാ എഴുത്ത്..അഭിനന്ദിച്ചതു കൊണ്ട് അതൊട്ടു നന്നാകുകേമില്ല, കളിയാക്കിയതു കൊണ്ട് നിന്ന് പോകുകേമില്ല...

ബ്ലോഗിംഗ് പുതിയതും ഭാവി ഉള്ളതുമായ മാധ്യമമായി കാണുന്നവര് ചെയ്യേണ്ട ഒന്നുണ്ട്-വികാര പരമായി കുറേക്കൂടീ ഉയര്‍ന്ന നിലവാരം ക്ണ്ടെത്താനാവുമോ എന്നു നോക്കണം. ബൂ ലോകം പെട്ടെന്നു വിവാദ കലുഷിതമാകുന്ന ഒരന്തരീക്ഷം ഉണ്ട്. വിവാദങ്ങള്‍ക്കു വേണ്ടി വിവാദം തപ്പുന്നോരോട് ഒന്നുമില്ല പറയാന്‍. പഷേ, എഴുത്തും വിമറ്ശനവും അഭിനന്ദനവും ഒരുപോലെ ബാലന്‍സു ചെയ്യുക എന്നത് ബൂലോകം അതിവേഗം കൈവരിക്കേണ്ട ഒരനിവാര്യതയാണ്....

അനോണി മാഷും ശ്രീമതി ശ്രീദേവിയും വായനക്കാരും, കമന്‍റുകാരും എല്ലാം ഈ ബാലന്‍സ് മനസിലാക്കിയാല്‍ ഒത്തു. അതായത് ഒരു പോസിറ്റീവ് വ്യൂ...

എം. ക്രുഷ്ണന്‍ നായര്‍ എത്ര ഉഗ്രന്‍ ചീത്തകള്‍ പറഞ്ഞിട്ടൂണ്ട് പുതിയതും പഴയതുമായ എഴുത്തുകളെ...എഴുത്തിനു തോല്‍ക്കാന്‍ പറ്റില്ല. വിമര്‍ശനം സ്വന്ത 'നിലപാടു'കള്‍ നോക്കുകയും ചെയ്യും..

ബൂ ലോകരേ മുന്നോട്ട്......

SreeDeviNair.ശ്രീരാഗം said...

ശ്രീ..,

ചേച്ചിപെട്ടെന്ന് ശ്രീയെ,കണ്ടില്ലാ..
ഞാന്‍ ആദ്യമായി ബ്ലോഗില്‍
വന്നപ്പോള്‍ ആദ്യത്തെ കമന്റ്..
ശ്രീയുടേതായിരുന്നൂ...

അവസാനത്തെ കമന്റും,
ശ്രീ തന്നെയിടണം..

വീട്ടമ്മ ആയതുകൊണ്ട് വിദ്യാഭ്യാസമില്ലാത്തവളാണ്.
ഞാനെന്നു കരുതുന്നവര്‍ക്കുള്ള
മറുപടി എന്റെ കൈയ്യിലുണ്ട്..

സ്വന്തം,
ചേച്ചി..

SreeDeviNair.ശ്രീരാഗം said...

രസികന്‍,

ഞാന്‍ ആരോടും പക വയ്ക്കുന്ന
കൂട്ടത്തിലല്ലാ..

എനിക്ക് കവിതയും,ബ്ലോഗും
ഇല്ലാതെ തന്നെ മാന്യമായ ഒരു
സ്ഥാനം സമൂഹത്തിലുണ്ട്..

അതു കളയാതിരിക്കാനായി
കുറച്ചു നാള്‍ ഞാന്‍ ബ്ലോഗ്
വിടുന്നൂ...

സ്വന്തം,
ചേച്ചി..

SreeDeviNair.ശ്രീരാഗം said...

ആചാര്യന്‍,
വന്നതിലും.കാര്യങ്ങള്‍
പറഞ്ഞതിലും നന്ദിയുണ്ട്..

കഴിയുമെങ്കില്‍ നമുക്ക്
വീണ്ടും കാണാം..

സ്നേഹത്തോടെ,
ശ്രീദേവി നായര്‍.

കരീം മാഷ്‌ said...

ശ്രീദേവി മാഡത്തിന്റെ പോസ്റ്റ് ഒന്നും വായിച്ചിട്ടില്ലന്നു തോന്നുന്നു.
ഇപ്പോൾ അതിനൊരു നിമിത്തമായി. പക്ഷെ അപ്പോഴേക്കും പലതും ഡിലിറ്റു ചെയ്തുവെന്നറിഞ്ഞു.
വായിക്കാൻ പറ്റാതിരുന്നതിൽ വിഷമം തോന്നുന്നു.
അണോണിമാഷിന്റെ മറഞ്ഞിരുന്നുള്ള വിമർശനത്തിൽ മാത്രമാണ് എനിക്കു വിരോധം. പറയാനുള്ളത് ആ പോസ്റ്റിനു താഴെ സൌ‌മ്യമായി പറഞ്ഞു കൂടായോ? അതിനല്ലെ കമണ്ട് ബോക്സ്.
അപ്പോൾ വിക്റ്റിമിനു തന്റെ രചന നന്നാക്കാൻ ഒരവസരം കിട്ടുകയും ചെയ്യും.
ഇങ്ങനെ തേജ്ജോവധം ചെയ്യുന്നതിൽ സുഖം തോന്നുന്നുവെങ്കിൽ ആ സുഖം തിരിച്ചും കിട്ടാൻ സ്വന്തം മുഖം വെളിപ്പെടുത്തിക്കൂടായോ?

ശ്രീദേവി മാഡം, ഇത്തരം വിമർശനങ്ങളോട് “പണ്ടാറത്തിൽ വേ ഓഫ് പ്രതികരണ രീതി“യാണ് വളരെ അനുയോജ്യം.

അറിയുന്നതെഴുതുക.കട്ടെഴുതെണമെന്നില്ല എന്ന അഞ്ചൽ വാക്യം വളരെ അർത്ഥവത്താൺ!
മാനസീകമായി പലരും ഭവതിയുടെ കൂടെയാണ്.
അണോണിമാഷിന്റെ ഈ വിമർശനം നാളെ നമ്മിൽ ഓരോരുത്തർക്കുമാണെന്നു മനസ്സിലാക്കികൊണ്ടു തന്നെയാണ് ഇപ്പോൾ ഓരോരുത്തരുൻ.

mayilppeeli said...

ദേവിയേച്ചീ,

ദയവായി കവിതകള്‍ ഡിലീറ്റ്‌ ചെയ്യരുത്‌...വിമര്‍ശനങ്ങളെ ധൈര്യമായി നേരിടുക...ചേച്ചി വിമര്‍ശനം പേടിച്ച്‌ എഴുത്തു നിര്‍ത്തരുത്‌... ഒരേ കാര്യങ്ങള്‍ ഒരോരുത്തരും അവരുടേതായ രീതിയില്‍ വിലയിരുത്തട്ടെ..ഇഷ്‌ടപ്പെടാത്തതു കണ്ടില്ലെന്നു നടിയ്ക്കുക...തിരികെ വരിക..കാത്തിരിയ്ക്കുന്നു..സ്നേഹത്തോടെ മയില്‍പ്പീലി.

നിസ്സാറിക്ക said...

കടലാസു പുലികളെ പേടിക്കേണ്ട കാര്യം ഒട്ടും തന്നെയില്ല..
കണ്ണുള്ളവന്‍ കാണട്ടെ, വായിക്കട്ടെ, അഭിപ്രായം പറയട്ടെ എന്നു വിചാരിക്കൂ..
കവിതകള്‍ മുത്തുകളാണ് അവയെ നശിപ്പിക്കരുത്..

നിസ്സാറിക്ക


http://kinavumkanneerum.blogspot.com/

SreeDeviNair.ശ്രീരാഗം said...

കരീം മാഷ്,

മാഷിനെ ഞാനറിയും.
വന്നതില്‍ സന്തോഷം.
ശ്രീരാഗത്തിലെ ഇനിയുള്ള കവിതകള്‍
ഞാന്‍ ഡിലീറ്റ് ചെയ്യുന്നില്ലാ..

കഴിയുമെങ്കില്‍ ഞാന്‍
എഴുതാം.

എന്റെ ജീവിതത്തില്‍ -
ആദ്യത്തെ അനുഭവമാണിത്.
അതു കൊണ്ട്പ്രയാസംതോന്നി,
ഞാന്‍ കവിതകള്‍ഡിലീറ്റ്
ചെയ്തതാണ്
സസ്നേഹം,
ശ്രീദേവി നായര്‍.

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,
ചേച്ചിയെ മറക്കാതിരിക്കൂ..
ഇനിയുള്ള കവിതകള്‍.
ഞാന്‍ ഡിലീറ്റ് ചെയ്യുന്നില്ലാ.

വല്ലപ്പോഴും കാണാന്‍ വരാം.

സ്വന്തം,
ദേവിയേച്ചി.

SreeDeviNair.ശ്രീരാഗം said...

നിസ്സാറിക്ക,

വന്നതില്‍ നന്ദി..
ഇനിയും കാണാം..

സ്നേഹത്തോടെ,
ചേച്ചി..

simy nazareth said...

ശ്രീദേവിച്ചേച്ചീ,

ചേച്ചിയുടെ വിഷമം ഞാന്‍ മനസിലാക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗ് കറുപ്പിക്കുന്നു. ഇനി ബൂ‍ലോകത്ത് ആരും ആരെയും കളിയാക്കി വേദനിപ്പിക്കാതിരിക്കട്ടെ.

പ്രിയപ്പെട്ടവരെ, നിങ്ങളും ഈ പ്രതിഷേധത്തില്‍ പങ്കുചെരാന്‍ ഞാന്‍ അപേക്ഷിക്കുന്നു.

:: VM :: said...

കഷ്ടം! സിമീ താന്‍ കുറച്ചു ഭേദമാണെന്നാ ഞാന്‍ കരുതിയിരുന്നേ!!

കരിവാരത്തിന്റെ വില ഇത്രേ ഒള്ളൂല്ലേ? ചിരിപ്പിക്കരുത് പ്ലീസ്.

കരിവാരമല്ല, നമുക്കൊരു കേരള ബന്ദ് സംഘടിപ്പിച്ചാളോ?

കോപ്പ്പ്പ്!

ഭൂലോകം said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

സിമി,

എന്നെന്നും ഓര്‍മ്മയുടെ,
തീരങ്ങളില്‍.
ഞാന്‍ മറക്കാതെ ഈ
സ്നേഹം ഓര്‍ത്തുവയ്ക്കും..
ഈമുഖവും...

കഴിയുമെങ്കില്‍ ഇനിയും കാണാം.

സ്വന്തം,
ചേച്ചി..

ഭൂമിപുത്രി said...

ഞാനിത്കാണാൻ വൈകി.
ശ്രീദേവി,നമ്മളെഴുതുന്നതും അതിവിടെ പോസ്റ്റ്ചെയ്യുന്നതും ആത്യന്തികമായി നമ്മുടെയൊരു
സന്തോഷത്തിനല്ലേ?
അതിനുള്ളഅവകാശം നമ്മുടെ
കയ്യിൽത്തന്നെയാകണം.
പൂർവാധികം ശക്തിയോടെ തിരിച്ചുവരുമല്ലൊ.

ഭൂലോകം said...

വിട്ടു കള ചേച്ചി കൂടുതൽ കവിതകളിലൂടെ ഇതിനൊക്കെ മറുപടി കൊടുക്കൂ. അതാണു വേണ്ടത്. അല്ലാതെ പിണങ്ങിപ്പോയിട്ടെന്തു കാര്യം.

ArjunKrishna said...

ചേച്ചി (അധികം ആള്‍ക്കാരും ചേച്ചി എന്ന് വിളിച്ച സ്വാതന്ത്ര്യത്തില്‍ വിളിക്കട്ടേ ) ,
ആദ്യമേ തന്നെ പറയട്ടേ കവിത വായിക്കുന്നത് തീരെ കുറവാണ് . ചേച്ചിയുടെ കവിതകള്‍ മുന്‍പ് വായിച്ചിട്ടും ഇല്ല. പക്ഷേ ചേച്ചിയുടെ കമന്റുകളില്‍ നിന്നും ഒരുപാടു നൊന്തത്‌ കൊണ്ടാണ് കവിതകള്‍ ഡിലീറ്റ് ചെയ്തത് എന്ന് തോന്നി. അത് കൊണ്ട് പറയുന്നു ...
വിമര്‍ശനത്തിനായുള്ള വിമര്‍ശനമോ , ജളന്‍മാരുടെ ആക്ഷേപമോ കേട്ട് എഴുത്ത് നിറുത്തുന്നത് ശിഖണ്ടിക്ക് മുന്നില്‍ ഭീഷ്മര്‍ ആയുധം വെച്ചത് പോലെയാണ് .( ധര്‍മവും അധര്‍മ്മവും ഈ ഉപമയില്‍ നോക്കരുത് . ശിഖണ്ടിയും ഭീഷ്മരും തമ്മില്‍ വീര്യത്തിലെ വ്യത്യാസം മാത്രം നോക്കുക ) .
വഴിയിലൂടെ നടന്നുപോകുമ്പോള്‍ കവലയില്‍ നില്ക്കുന്ന ഭ്രാന്തന്‍ നാം അണിഞ്ഞിരിക്കുന്ന വസ്ത്രത്തെ കളിയാക്കിയാല്‍ ആശിച്ചു വാങ്ങിയ ആ വസ്ത്രം നാം നശിപ്പിക്കുമോ? അതുപോലെ സ്വന്തം മനസ്സിന്റെ സന്തോഷത്തിനായി എഴുതിയ കവിതകള്‍ ഏതോ പൊട്ടന്‍ കടിച്ച പന്നി (ക്ഷമിക്കണം പന്നിയല്ലാ . പുലി ) എന്തെങ്കിലും പറഞ്ഞു എന്ന് കരുതി നശിപ്പിക്കണോ? കാപ്പിലാന്‍ പറഞ്ഞതു പോലെ അപേക്ഷയാണ് . ദയവായി കവിതകള്‍ വീണ്ടും പോസ്റ്റ് ചെയ്യുക . ആ കവിതകളെ ഇഷ്ടപെടുന്ന ഒരുപാടു പേര്‍ എനിക്ക് മുന്പേ കമന്റ് ചെയ്തിട്ടുണ്ടല്ലോ...അവര്ക്കായെങ്കിലും.

അരൂപിക്കുട്ടന്‍/aroopikkuttan said...

“മലയാളിത്തം എന്നത് തെണ്ടിത്തരത്തിന്റെ പര്യായമാക്കരുതായിരുന്നു.”
കറക്റ്റ്! തെളിവ് ഇവിടെ http://aroopikkuttan.blogspot.com/2008/08/blog-post_15.html

അനോണിമാഷ്..

ചൂടാവല്ലേ...
അതൊന്നുകൂടി മനസ്സിരുത്തി സ്വസ്ഥനായി വായിക്കൂ...
ആ പോസ്റ്റല്ല;എന്റെ കമന്റ്!

Unknown said...

ശ്രീദേവി നായര്‍,
താങ്കളുടെ ബ്ലോഗിലെ കവിതകള്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ ഒരു വിമര്‍ശനപോസ്റ്റിട്ടപ്പോള്‍ ഡിലീ‍റ്റ് ചെയ്യാന്‍ മാത്രം പ്രാധാന്യം മാത്രമേ താങ്കള്‍ സ്വന്തം സൃഷ്ടിക്കു കൊടുക്കുന്നൊള്ളോ??

സമാധാനത്തോടെ ചിന്തിക്കൂ!

മയൂര said...
This comment has been removed by the author.
മയൂര said...

ചേച്ചിക്ക് നേരിട്ട വിഷമം മനസിലാകുന്നു, എന്നാലും പോസ്റ്റ് ഡലീറ്റ് ചെയ്യരുതായിരുന്നു. പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ...

simy nazareth said...

ശ്രീദേവിച്ചേച്ചി,

ചില കാര്യങ്ങള്‍ പറയട്ടെ.

മലയാളത്തില്‍ ചെറുകഥകള്‍ എഴുതിത്തുടങ്ങുന്ന പല പുതുമുഖങ്ങളെയും കുറിച്ച് കൃഷ്ണന്‍ നായര്‍ സാഹിത്യ വാരഫലത്തില്‍ ‘ഈ കഥ വായിച്ച് എനിക്കു ശര്‍ദ്ദിക്കാന്‍ വന്നു, ഭാഷയോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ ദയവുചെയ്ത് നിങ്ങള്‍ കഥ എഴുതരുത്’ എന്ന് സാഹിത്യ വാരഫലത്തില്‍ എഴുതിയിട്ടുണ്ട്. അതിലും കടുപ്പിച്ച് എഴുതിയിട്ടുണ്ട്. അവരൊക്കെ ഇതെല്ലാം കേട്ട് കഥയെഴുത്ത് നിറുത്തിയെങ്കിലോ? ഇന്ന് മലയാളത്തില്‍ കഥയെഴുതുന്നവര്‍ തൂലോം കുറഞ്ഞേനെ.

വള്ളത്തോള്‍ - സഞ്ജയന്‍ മഗ്ദലെനാ മറിയം എന്ന തന്റെ കൃതിയെ അതിനിശിതമായി വിമര്‍ശിച്ചതില്‍ പിന്നെ ആ കൃതി തന്നെ തിരുത്തിയെഴുതി പുന:പ്രസിദ്ധീകരിച്ചു. പുന:പ്രസിദ്ധീകരണം വലിയ പരാജയമായി - കൂടുതല്‍ വിമര്‍ശനങ്ങളും അവഹേളനങ്ങളും വിളിച്ചുവരുത്തി.

ഇംഗ്ലീഷ് സാഹിത്യത്തില്‍ കഠിനമായ വിമര്‍ശനത്തിന് ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്. അങ്ങനെയുള്ള വിമര്‍ശനം ആദ്യം വിഷമിപ്പിക്കുമെങ്കിലും അത് ആവശ്യമാണെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഇനി - താങ്കളുടെ കവിതകളുടെ മൊഴിമാറ്റം. സത്യം പറയാമല്ലോ. ഇംഗ്ലീഷ് തര്‍ജ്ജിമകള്‍ വളരെ ചവറായിരുന്നു. ഇംഗ്ലീഷില്‍ സ്കൂള്‍ വിദ്യാഭ്യാസ നിലവാരമില്ലാത്ത ആരൊക്കെയോ തര്‍ജ്ജിമാഭാസം കാട്ടിവെയ്ച്ചവ. കവിതയുടെ തര്‍ജ്ജിമ പദാനുപദം ആവരുത്. അവയെയാണ് അനോണിമാഷ് കളിയാക്കിയത്. താങ്കളുടെ മൂലകവിതകളെയല്ല.

ഇവിടെ കമന്റുവഴി മിക്കവരും താങ്കളെ വിഷമഘട്ടത്തില്‍ സപ്പോര്‍ട്ട് ചെയ്തത് ഇനിയും ബ്ലോഗില്‍ എഴുതാന്‍ പ്രേരിപ്പിക്കും എന്ന് വിശ്വസിക്കുന്നു.

എന്നാല്‍ താങ്കള്‍ക്ക് സാഹിത്യം ഒരു അഭിനിവേശമാണെങ്കില്‍ - ഇങ്ങനെ അനോണിമാഷ് കളിയാക്കിയതുകൊണ്ടോ മറ്റാരെങ്കിലും കുറെ ചീത്തപറഞ്ഞതുകൊണ്ടോ താങ്കള്‍ എഴുത്തുനിറുത്തില്ല.അതേസമയം വിമര്‍ശനങ്ങളും കളിയാക്കലുകളും എഴുത്തിനെ സ്ഫുടം ചെയ്യുകയും ചെയ്യും.

അനോണിമാഷ് ചെയ്തതില്‍ തെറ്റൊന്നും എനിക്കു തോന്നുന്നില്ല. അതിനെ വൈകാരികമായി സമീപിക്കാതിരിക്കാന്‍ അപേക്ഷിക്കുന്നു.

ബ്ലോഗ് എഴുത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് അറിയാമോ? ഇങ്ങനെ വരുന്ന കളിയാക്കലുകളല്ല. (അത് നല്ലതുമാണ് എന്നു പറഞ്ഞല്ലോ). കൊള്ളാത്തത് കൊള്ളാം, ആഹാ മനോഹരം, എന്നുപറഞ്ഞ് കമന്റിടുന്ന വായനക്കാരാണ്.

SreeDeviNair.ശ്രീരാഗം said...

vM..
നന്ദി..

ഭൂമിപുത്രി,

പിരിയുമ്പോളാണ് ചിലബന്ധങ്ങള്‍
നാം മനസ്സിലാക്കുക,
അതിന്റെ ആഴവും.

നമ്മള്‍ രണ്ടു പേരും കൂടൂതല്‍
അടുത്തിട്ടില്ലാ,എങ്കിലും.ഇന്ന്
ഞാന്‍ മനസ്സിലാക്കുന്നു,
ഭൂമിപുത്രിയെ..
സ്വന്തം,
ശ്രീദേവി

ഞാന്‍ വരും, ഇനിയും.

SreeDeviNair.ശ്രീരാഗം said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

സപ്ത വര്‍ണ്ണങ്ങള്‍,
അഭിപ്രായം ഞാന്‍
വിലമതിക്കുന്നു.

മയൂരാ,
അനിയത്തി ...
ഞാന്‍ ഇനിയും വരും
ശ്രീരാഗം ഡിലീറ്റ് ചെയ്യില്ലാ..
സ്നേഹത്തിന് നന്ദി പറയുന്നില്ലാ..
സ്വന്തം,ചേച്ചി..

SreeDeviNair.ശ്രീരാഗം said...

സിമി,
ഞാന്‍ ശ്രീരാഗം വീണ്ടും എഴുതും..
സിമി പറഞ്ഞതൊക്കെ ശരിയാണ്
പക്ഷേ?കുറച്ചു സമാധാനം
കിട്ടിയിട്ട്..എഴുതാം..
സിമീ..
എന്നെന്നും.സ്നേഹത്തോടെ,
സ്വന്തം,
ചേച്ചി..

സിമി,ഇതൊന്നു നോക്കൂ..

bluewhale-bluemangobooksblogspotcom.
blogspot.com

എന്റെ കവിതകള്‍ അതിലുണ്ട്.

യാത്ര പറയുന്നില്ലാ,
വീണ്ടും വരാം.
ചേച്ചി..

SreeDeviNair.ശ്രീരാഗം said...
This comment has been removed by the author.
അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അങ്കിള്‍ said...

ശ്രീദേവി ഈ പോസ്റ്റും കണ്ടു കാണുമല്ലോ.

ഒരു സ്നേഹിതന്‍ said...

ഇവിടെ അതിക ദിവസവും വരാറുണ്ട്‌.
ചേച്ചിയുടെ വരികളെല്ലാം ഇഷ്ടപ്പെടാരുമുണ്ട്.
കുറച്ച് ദിവസം വരാതായപ്പോഴേക്കും എന്തൊക്കെയാ ഇവിടെ സംഭവിച്ചത്....?

chithrakaran ചിത്രകാരന്‍ said...

ശ്രീദേവിയുടെ വിഷമവും,അനോണിമാഷുടെ നിലപാടും കണ്ടു.

അര്‍ക്കും കഥയും,കവിതയും,ചിത്രവും,ലേഖനവും,കാര്‍ട്ടൂണും, വിമര്‍ശനവുമെഴുതാം. അതാതു സൃഷ്ടികള്‍ അതാതു വ്യക്തികളുടെ നിലവാരത്തിലുള്ളതാണെന്ന വ്യത്യാസമേയുള്ളു.
അതാതു ബ്ലോഗുകളില്‍ നല്ലതും ചീത്തയുമായ സൃഷ്ടികളും, അതിനെതിരോ അനുകൂലമോ ആയ കമന്റുകളോ പോസ്റ്റുകളോ വെറുതെ ഉറങ്ങിക്കിടന്നാല്‍ ബൂലോകത്തെ സദാചാരപരദൂഷണ പരാദങ്ങള്‍ക്ക് എന്താണു കുഴപ്പം ?


ഓരോ മനുഷ്യര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ടാകുമെങ്കിലും സമാന മനസ്ക്കരുടെ സംഘം ചേരലിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായതെല്ലാം സദാചാരവിരുദ്ധമാണെന്ന അന്ധവിശ്വാസത്തോടെ അന്യരെ ആക്രമിക്കുന്ന രീതിയില്‍ പ്രചരണം നടത്തുന്ന രണ്ടു ഭാഗത്തുമുള്ള ബ്ലോഗര്‍മാരാണ് ഇവിടെ തെറ്റു ചെയ്യുന്നതെന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.

ഏതെങ്കിലും ഭാഗത്തോട് ഒട്ടി നിന്ന് സ്നേഹം പ്രകടിപ്പിക്കുന്ന രോഗ വാഹകരായ ബ്ലോഗ് കൊതുകുകള്‍ നടത്തുന്ന ബ്ലോഗ് കറുപ്പിക്കലും, സദാചാര സമരാഭാസങ്ങളും,സംഘം ചേരലും തന്നെയാണ് ബൂലോകത്തിന്റെ ശാപവും ഭാഗ്യവും.

(ലോല മനസ്ക്കര്‍ക്ക് ശാപവും,കരുത്തുള്ള മനസ്സുള്ളവര്‍ക്ക് ഭാഗ്യവും)

ഇത്ര പോരെടെ ... ബ്ലോഗ് കൊതുകുകളേ !!!

Sarija NS said...

ചേച്ചി, ഒരിക്കലും എഴുത്ത് നിര്‍ത്തേണ്ട് കാര്യമില്ല. ഇത് പരീക്ഷയൊന്നുമല്ലല്ലൊ. നമ്മളാരും ഇവിടെ മത്സരിക്കുന്നില്ല. ഒരു സാഹിത്യ അക്കാഡമി അവാര്‍ഡ് പ്രതീക്ഷിക്കുന്നില്ല. വീട്ടമ്മയായ ചേച്ചി വാ‍യനക്കും എഴുത്തിനും സമയം കണ്ടെത്തുന്നത് നല്ല കാര്യം. അനോണിമാഷ് വിമര്‍ശിച്ചോട്ടെ. അതില്‍ ചേച്ചിക്കെടുക്കാന്‍ എന്തേലുമുണ്ടെങ്കില്‍ എടുക്കുക ഇല്ലെങ്കില്‍ വിട്ടേക്കുക. ബൂലോകത്ത് സാഹിത്യ വളര്‍ച്ചയെക്കാള്‍ കൂട്ടായ്മക്കാണ് പ്രാധാന്യം എന്ന് കരുതുന്നവരെ അങ്ങനെ തന്നെ തുടരാന്‍ അനുവദിയ്ക്കുക.

ഒരു “ദേശാഭിമാനി” said...

ആത്മാവിന്റെ പ്രതിഫലനല്ലെ ഓരോവാക്കും കുട്ടീ! ആരുടെ എങ്കിലും ഇഷ്ടാനിഷ്ടങ്ങൾ നോക്കി നമുക്ക് ചിന്തിക്കാൻ പറ്റുമോ? സർവ്വോപരി വ്യക്തിപരമായി ആരേയും വേദനിപ്പിക്കാത്ത സ്രൂഷ്ടികൾ!

നല്ല അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, അരോചകമായ ഭാഷ ഉപയോഗിക്കുന്നവയെ അവഗണിക്കുക! ഒന്നും ഡിലീറ്റു ചെയ്യരുതു! അതും അവിടെ കിടക്കട്ടെ! അതു കൊണ്ടും ഒരു ഗുണം എന്നെങ്കിലും ഉണ്ടാവും!

സ്നേഹത്തോടെ!

Unknown said...

ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ ഒരു മല്‍ സരാര്‍ ത്ഥി പുറത്താകുമ്പോള്‍ അവതാരകയും വിധികര്‍ ത്താക്കളും ഒന്നിച്ചിരുന്ന് കരയുന്ന ദൃശ്യമാണ്` ഈ പോസ്റ്റും അതിലെ കമന്റുകളും കണ്ടപ്പോള്‍ തോന്നിയത്. കണ്ണീര്‍ സീരിയലുകള്‍ ക്ക് പിന്നാലെ കണ്ണീര്‍ ബ്ലോഗുകളും ഉണ്ടാക്കുകയാണോ? താങ്കള്‍ ക്ക് ഇനിയും എഴുതുവാനുള്ള ആവേശം ഉണ്ടെങ്കില്‍ എഴുതുക. ഇല്ലെങ്കില്‍ നിര്‍ ത്തുക. രണ്ടും താങ്കളുടെ തീരുമാനം ..അതിന്` ഇത്ര വലിയ ഉല്‍ സവം ഒക്കെ വേണ്ടായിരുന്നു.

Rafeeq said...

ഇവിടെയിങ്ങിനെയൊക്കെ സംബവിച്ചതറിഞ്ഞില്ല..
ചേച്ചി വീണ്ടും എഴുതും എന്നു കണ്ടതില്‍ സന്തോഷം.. :)

SreeDeviNair.ശ്രീരാഗം said...

ചന്ദ്രകുമാര്‍ സര്‍,
സ്നേഹിതന്‍..
അഭിപ്രായത്തിനു നന്ദി..

സസ്നേഹം,
ശ്രീദേവി.

SreeDeviNair.ശ്രീരാഗം said...

ചിത്രകാരന്‍,

വന്നതിലും അഭിപ്രായം
പറഞ്ഞതിലും എനിയ്ക്ക്
സന്തോഷമുണ്ട്..

പക അരോടും കാണിക്കുന്ന
സ്വഭാവം എനിയ്ക്കില്ല.
എങ്കിലും ഞാനറിയാത്ത
കുറ്റത്തിന് പഴികേട്ടപ്പോള്‍
വിഷമം തോന്നി..

നല്ല വാക്കുകള്‍ മാത്രം
എന്നും പറയാന്‍ ശ്രമിക്കുന്ന
വളാണ്ഞാന്‍,

അത് എന്റെ ജയമോ,
പരാജയമോ,എന്ന് എനിയ്ക്ക്
തന്നെയറിയില്ലാ..

സ്നേഹത്തോടെ,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

സരിജ,

വന്നതില്‍ സന്തോഷം..
ഞാന്‍ ഇനിയും എഴുതാന്‍
ശ്രമിക്കാം..

സ്വന്തം,
.ചേച്ചി

SreeDeviNair.ശ്രീരാഗം said...

ദേശാഭിമാനി സര്‍,

അങ്ങയുടെ വാക്കുകള്‍
ഞാന്‍ മാനിക്കുന്നൂ.

കഴിഞ്ഞതൊക്കെ
മറക്കാന്‍ ശ്രമിക്കുന്നൂ..
കഴിയുമെങ്കില്‍ ഇനിയും
എഴുതും...

സസ്നേഹം
ശ്രീദേവി.

SreeDeviNair.ശ്രീരാഗം said...

സാഗരം,
നന്ദി..

റഫീക്ക്,
സ്നേഹത്തിനു നന്ദി
സ്വന്തം,
ചേച്ചി..

ഞാന്‍ ഇരിങ്ങല്‍ said...

71 കമന്‍ റുകള്‍ കണ്ടപ്പോള്‍ അന്തിച്ച് വന്നതാണ്.അപ്പോഴാണ് ഈ ഒരു പ്രശ്നം ഇത്രയും വിശുദ്ധമായ കാര്യമറിഞ്ഞത്.
ആരെങ്കിലും ഒരു കമന്‍റ് പറഞ്ഞാല്‍ എങ്കില്‍ ഞാന്‍ ഡിലീറ്റി എഴുത്ത് നിര്‍ത്താം എന്ന പറയുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കാനാണ് എനിക്ക് തോന്നുന്നത്.
താങ്കള്‍ താങ്കള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയല്ലേ വേണ്ടത്. അല്ലാതെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ ബ്ലോഗ് ഡിലീറ്റ് ചെയ്യുകയോ ചെയ്യുകയല്ല വേണ്ടത്.

എന്തായാലും അനോണിമാഷ് അദ്ദേഹത്തിന്‍ റെ കൃത്യം ചെയ്യട്ടെ താങ്കള്‍ കവിതയും എഴുതൂ.
താങ്കളുടെ കവിതയെ കുറിച്ച് അനോണിമാഷ് പറഞ്ഞതിനു മുമ്പ് എന്നെ കുറിച്ചായിരുന്നു അവിടെ എഴുതിയത്. അത് കിരീടമാക്കി ഞാന്‍ കൊണ്ടു നടക്കുന്നു ഇപ്പോള്‍. അങ്ങിനെ അനോണി മാഷിനും കിട്ടട്ടെ ചില്ലറ പ്രശസ്തി. അതു പോലെ ബ്ലോഗ് ഡിലീറ്റ് ചെയ്ത നന്ദു, ആദ്യം ബ്ലോഗ് ഡിലീറ്റ് ചെയ്ത് വീണ്ടും തുടങ്ങിയ സജി തുടങ്ങിയവര്‍ക്കും ഇത് മെസ്സേജ് ആയി സ്വീകരിക്കാം.

വായനക്കാരും വിമര്‍ശകരും പറയട്ടേ.. നമ്മള്‍ നമുക്ക് പറയാനുള്ളതും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അരൂപിക്കുട്ടന്‍/aroopikkuttan said...

എം.ടി.യുടെ നായികാനായകന്മാരെയൊക്കെ വിമര്‍ശിക്കുന്ന ഒരു ബ്ലോഗ് കണ്ട് മനസ്സുതകര്‍ന്ന് എം.റ്റി. എഴുത്തുനിര്‍ത്തിപ്പോയില്ലല്ലോ?!
അതെങ്കിലും ഓര്‍ക്കൂ...

നന്ദൂ..
സജീ..

മടങ്ങിവരൂ..!

നന്ദു said...

ശ്രീദേവി ചേച്ചീ, ക്ഷമിക്കുക , അനുവാദത്തോടെ ഒരു കമന്റ്,

അരൂപീ, എഴുത്തിലെ വിമർശനങ്ങളെ ഭയക്കുന്നവനല്ല നന്ദു.
ഞാൻ പോസ്റ്റിയ പലതിലും ശക്തമായ അഭിപ്രായവ്യത്യാസങ്ങളോടെ
എനിക്ക് കമന്റുകൾ കിട്ടിയിരുന്നു. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സിൽ ഞാൻ
തിരുവനന്തപുരത്തുകാർ ഉറങ്ങിപ്പോയോഎന്ന് ഒരു പോസ്റ്റിട്ടിരുന്നു
എന്റെ ആശയത്തെ എതിർത്താണതിൽ അധികവും കമന്റുകൾ വന്നത്.
മോഹൻലാലിന്റെ ടേസ്റ്റ്ബഡിലെ വിഭവങ്ങളുടെ വിലക്കൂടുതലിനെപ്പറ്റി
മെയിലൂടെ കിട്ടിയ ചില പഴയ വിവരങ്ങൾ വച്ച് അവസാനമായി എഴുതിയ പോസ്റ്റിലും കുഞ്ഞൻ ഉൾപ്പെടെ ചിലർ എതിരഭിപ്രയം പറഞ്ഞിരുന്നു. എഴുത്തിലെ ഉള്ളടക്കത്തെ പറ്റി എതിർത്തോളൂ
എഴുത്തിനെയും വിമർശനത്തെയും ഭയന്നാണെങ്കിൽ അന്നു ബ്ലോഗ്ഗ്
പൂട്ടേണ്ടതല്ലേ?. ഇവിടെ പക്ഷെ അതൊന്നുമായിരുന്നില്ല ബ്ലോഗ്ഗ്
ഡെലീറ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചതും ബ്ലോഗിൽ നിന്നും വിട്ടു നിൽക്കാൻ തീരുമനിച്ചതും. സ്വന്തം രൂപം പോലും ഇല്ലാത്ത നപുംസകങ്ങളായ ബ്ലൊഗർമാർ വന്ന് പറയുന്ന അസംബന്ധം കേൾക്കാൻ താൽ‌പ്പര്യം ഇല്ലാത്തതു കൊണ്ട് മാറി നിന്നതാണ്. സധൈര്യം സ്വന്തം വിലാസവും പേരും ഒക്കെ വച്ച് ആൾക്കാരെ വിമർശിക്കൂ അതാണ് ആണത്വം അല്ലാതെ ഒളിഞ്ഞിരുന്നു ആൾക്കാരുടെ കിടപ്പറരഹസ്യങ്ങളും പേഴ്സണൽ ചാറ്റും ചികഞ്ഞെടുത്ത് ബ്ലോഗിലിട്ട് മാന്യനാവുന്നതല്ല ബ്ലോഗിങ്.

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട,ഇരിങ്ങല്‍,

ഞാന്‍ വീണ്ടും എഴുതും
പക്ഷേ?
കുറച്ചു സമധാനം കിട്ടിയിട്ട്
മാത്രം.

ഈബ്ലോഗിലെ മിക്കവരും
എന്നെ ആത്മാര്‍ത്ഥമായി
സ്നേഹിക്കുന്നവരാണെന്നു
ഞാന്‍ മനസ്സിലാക്കുന്നു.


ഭംഗിവാക്കു പറഞ്ഞവര്‍
നേരെ തിരിച്ചും..!

നല്ലതും ചീത്തയും തിരിച്ചറിയാന്‍
ഞാന്‍ വൈകിയോഎന്ന് ഒരു
സംശയം മാത്രം ഇപ്പോഴും
ബാക്കി നില്‍ക്കുന്നൂ..

എന്നെന്നും സ്നേഹത്തോടെ,
ശ്രീദേവി.

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട കുട്ടാ,
എനിയ്ക്ക് ആരോടും
പിണക്കമില്ലാ.
ഞാന്‍ ഇനിയും വരും ..

സ്വന്തം,
അമ്മ.

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട,
നന്ദു..
എഴുതാനുള്ളതു എന്താണെങ്കിലും
എഴുതിക്കൊള്ളൂ,

ഒരു അനുജന്റെ സ്വാതന്ത്ര്യം
തീര്‍ച്ചയായും നന്ദുവിനുണ്ട്..

സ്നേഹത്തോടെ,
ചേച്ചി..