Sunday, August 31, 2008

ശില്പം

ദേവദാരുമരത്തിന്റെ മുന്നില്‍
പ്രതിഷ്ഠിച്ചിരുന്ന നഗ്നസ്ത്രീയുടെ
ശില്പം കാണാന്‍ തിരക്കേറുകയാണ്.


നഗ്നത ആകര്‍ഷണമാണോ?
ശില്പിയ്ക്ക് നഗ്നതയോടാണിഷ്ടം.
അവയവങ്ങളെല്ലാം അളന്ന്
വാര്‍ത്തെടുത്തതാണ്.

ശില്പത്തിനുകാമം വേണ്ടാ.
കാണികള്‍ക്ക് മതി.
ശില്പം കണ്ണുതുറക്കാന്‍ശ്രമിച്ചെങ്കിലും
ശില്പിപറഞ്ഞു;

നീ വെറും പ്രതിമയാണ്.
നിന്റെ അവയവങ്ങളെല്ലാം
കാണികള്‍ക്കുള്ളതാണ്.

നീ വെറുതെ നിന്നാല്‍ മതി,
കാണാന്‍ വരുന്നവര്‍ ഏതുവേണ
മെന്നു നിശ്ചയിച്ചു കൊള്ളും.
നിനക്ക് കാമം വിധിച്ചിട്ടില്ല.

ശില്പം ചോദിച്ചു അതറിയാന്‍
ഞാനെത്രനാള്‍ കാത്തിരിക്കണം?

ശില്പി പറഞ്ഞു;
കാത്തിരിക്കേണ്ടാ.
കാത്തിരുന്നാല്‍ ,നീ മനോരോഗിയാകും.
നിനക്കു നിന്റെ യാതൊന്നിലും
അവകാശമില്ല.

നീവെറും കാഴ്ച്ച വസ്തുവാണ്.
നിന്റെ ഉടലില്‍ തീ പിടിക്കുന്നതു
കാണാന്‍ ജനങ്ങള്‍ വരുന്നുണ്ട്.

നീഅവരെ,തീപിടിപ്പിക്കണം.
ശില്പം ഇതുകേട്ട് ഭയന്നു വിറച്ചു.
ആവിറയലില്‍ നിന്ന് എങ്ങനെയോ
തീപടര്‍ന്നു.
ആതീയില്‍ ശില്പം വെന്തു വെണ്ണീറായീ.



ശ്രീദേവിനായര്‍.

6 comments:

ഗോപക്‌ യു ആര്‍ said...

ആതീയില്‍ ശില്പം വെന്തു വെണ്ണീറായീ.
this line is unnecessery
this my humble opinion!!

SreeDeviNair.ശ്രീരാഗം said...

ഗോപക്,
ആശില്പം വെണ്ണീറായതാണ്
കാണികള്‍ക്ക്,സമാധാനം.


ശ്രീദേവി.

Prof.Mohandas K P said...

സൌന്ദര്യം സ്ത്രീ പുരുഷ പ്രകൃതി വ്യത്യാസമില്ലാതെ ആകര്‍ഷകമാണ്. പക്ഷെ കാമത്തിന്റെ കണ്ണുകള്‍ കൊണ്ടു നോക്കുംപോലാണ് അഗ്നി ജ്വലിക്കുന്നത്. നോക്കുന്നവരും കാണുന്നവരും ശില്പവും ജ്വലിച്ചു ഭസ്മമാകുന്നത്. അത് ശില്പത്ത്തിന്റെയോ ശില്പിയുടെയൊ കുറ്റമല്ല.

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട,
malathyand mohandas..
നന്ദി പറയുന്നൂ,വന്നതിലും
അഭിപ്രായം പറഞ്ഞതിലും.

നാം പലപ്പോഴും പലതും
നല്ലരീതിയില്‍ കാണാന്‍
ശ്രമിക്കാറില്ലാ യെന്ന
നഗ്ന സത്യമാണ്,
ഞാനിവിടെ ഉദ്ദേശിച്ചത്.

സ്വന്തം,
ശ്രീദേവി.

നരിക്കുന്നൻ said...

നല്ല കവിത.

എന്ത് കൊണ്ട് ശില്പികൾ സ്ത്രീ നഗ്നത മാത്രം പ്രദർശിപ്പിക്കുന്നു. എപ്പോഴും മനസ്സിൽ തോന്നുന്ന ഒരു ചോദ്യമാണ്. വെറുതെ ഇവിടെ ഇട്ടു.

പ്രതിമയുടെ ദുഖം നന്നായി. മനുഷ്യമനസ്സിലേക്ക് തീ പടർത്തുകയാണ് നഗ്നയായ ശില്പം. യാഥാർത്യം വളരെ അനായാസമായി വരികളിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു.

SreeDeviNair.ശ്രീരാഗം said...

നരികുന്നന്‍,
അഭിപ്രായം ഇഷ്ടമായീ.


ശ്രീദേവി.