പട്ടിണിമരണത്തിന്റെയും
പനിയുടെയും
മദ്ധ്യത്തിലിരുന്ന്ഞാന്‍
സിനിമാപ്പാട്ടുകേള്‍ക്കുകയാണ്.
പത്രങ്ങള്‍ വായിക്കാനെടുത്തെങ്കിലും
ഫ്രീകിട്ടുന്നപരസ്യങ്ങള്‍
അരിച്ചുപെറുക്കിവായിച്ചു.
സ്വര്‍ണ്ണം വാങ്ങിയാല്‍
മൊബൈല്‍ ഫോണ്‍ ഫ്രീ.?
കമ്പ്യൂട്ടര്‍ വാങ്ങിയാല്‍
സ്റ്റാന്‍ഡ് ഫ്രീ.
റോഡ് അപകടങ്ങളുടെ വാര്‍ത്ത
കള്‍ എന്നെ സ്പര്‍ശിച്ചില്ല.
പത്രം താഴെയിട്ട്ഞാന്‍ എഫ് എം
റേഡിയോ ഓണാക്കി.
വാര്‍ത്തവേണ്ടാത്തതുകൊണ്ട്
സ്റ്റേഷന് മാറ്റി.
ഹിന്ദിപാട്ടുകള്‍ ആസ്വദിച്ചു.
റോഡിലൂടെപോയപ്രക്ഷോഭങ്ങളോ,
ചന്തയിലെ കൊലപാതകമോ
എന്നെ അലട്ടിയില്ല.
വൈകിട്ട് അഞ്ചാകാന്‍
ഞാന്‍ ഒരുപാട് കാത്തിരുന്നു.
ശ്രീദേവിനായര്‍.
2 comments:
ദേവിയേച്ചീ,
മാസാവസാനം എണ്ണിവാങ്ങുന്ന ശമ്പളത്തെ മാത്രം സ്വപ്നംകണ്ടു കാലം കഴിയ്ക്കുന്ന ഗുമസ്ഥ്ന്മാരെപ്പറ്റിയെഴുതിയത് നന്നായി...ഒന്നിനോടും ആരോടും ബാധ്യതയില്ലാത്തവര്‍....വളരെ നന്നായി...സ്വന്തം മയില്‍പ്പീലി.
മയില്‍പ്പീലി,
ഓണം വന്നാലും
ഗുമസ്തന്റെ ജീവിതം
ഇതൊക്കെ തന്നയല്ലേ?
(നമ്മള് മലയാളികള്‍
എന്നും ഇങ്ങനെ..)
സ്വന്തം,
ദേവിയേച്ചി.
Post a Comment