Tuesday, September 16, 2008

തിരുവോണം

തിരുവോണരാത്രിവിടപറഞ്ഞൂ,
തിരികെവരാമെന്നുകാതില്‍മൊഴിഞ്ഞു.
തീരാത്തമോഹമായെന്നെക്കൊതിപ്പിച്ചു,
തീര്‍ത്തുംവിഫലമായ്പോയ്മറഞ്ഞൂ.

ഇനിയുംഉണരാത്തസ്വപ്നങ്ങളില്‍,
കസവുടുത്തുകുണുങ്ങിനിന്നൂ.
പൊന്നോണമായിപ്പരിഭവംപങ്കിട്ടു,
പൂത്തുനിന്നൂപൂമുറ്റങ്ങളും.

വീണ്‍വാക്കുചൊല്ലിപ്പിരിയുവാനായി,
വിരുന്നിനെത്തുന്നുപതിവുപോലെ.
പൊന്നോണമെന്നുംപൂഞ്ചേലചുറ്റുന്നൂ
അറിയാത്തഭാവത്തില്‍കാലങ്ങളായ്....


ശ്രീദേവിനായര്‍.

4 comments:

കരീം മാഷ്‌ said...

പൊന്നോണമായിപ്പരിഭവം.
കസവുടുത്തുകുണുങ്ങിനില്ക്കവെ!
ഞാന്നാ പരിഭവത്തെ നോക്കി നോക്കിയിരുന്നു.

siva // ശിവ said...

കാത്തിരിപ്പുകള്‍ സഫലമാകാതിരുന്നിട്ടില്ല...

SreeDeviNair.ശ്രീരാഗം said...

കരീം മാഷ്,

വിലയേറിയ,അഭിപ്രായത്തിനു
മനസ്സുനിറഞ്ഞ നന്ദി.

സ്നേഹത്തോടെ.
ശ്രീദേവിനായര്‍.

SreeDeviNair.ശ്രീരാഗം said...

ശിവ,

വളരെ നന്ദി..

സസ്നേഹം,
ശ്രീദേവിനായര്‍.