Friday, September 12, 2008

പുനര്‍ജ്ജന്മം

പുനര്‍ജ്ജനിച്ചീടുകദിവ്യതേജസ്സുമായ്,
എന്നിലൂടിന്നു,നീപുണ്യജന്മമായീ..
കണ്‍ തുറന്നെന്നെനോക്കുമോവീണ്ടും,
അമ്മയെന്നെന്നെവിളിച്ചീടുമോ?

കവിതയോ,എന്‍പുനര്‍ജ്ജന്മമോനീ?
ഇതുവരെകാണാത്ത ഉണര്‍വ്വുകളോ?
എന്നിലലിഞ്ഞുനീഞാനായിത്തീരുമോ?
എന്നെയറിയുന്ന നീകവിതേ?

എന്മനസ്സാകുമീയടച്ചിട്ടകോവിലില്‍,
ഇതുവരെ മിഴിനീരു വറ്റിയില്ലാ..
മിഴിതുറന്നെന്നെനോക്കുവാനാവാതെ,
ഇന്നുംതലതാഴ്ത്തി നീകാത്തിരിപ്പൂ.

അരുമയായ്നിന്നൊരുനിന്മേനിതന്നില-
ന്നാദ്യമായ്പെയ്തൊരുകൂരമ്പുകള്‍,
ഇനിയുംതടയുവാനാവാതെനിന്നാലോ?
ഈജന്മം,പാഴ്ജന്മമായിപ്പോകാം!


ശ്രീദേവിനായര്‍.

3 comments:

siva // ശിവ said...

ഒരു കവിതയായ് പുനര്‍ജ്ജനിക്കുന്നതിനേക്കാള്‍ ഇതു പോലെ കവിതകള്‍ എഴുതുന്ന ഒരാളായി തന്നെ പുനര്‍ജ്ജനിക്കൂ..

നരിക്കുന്നൻ said...

എന്മനസ്സാകുമീയടച്ചിട്ടകോവിലില്‍,
ഇതുവരെ മിഴിനീരു വറ്റിയില്ലാ..
മിഴിതുറന്നെന്നെനോക്കുവാനാവാതെ,
ഇന്നുംതലതാഴ്ത്തി നീകാത്തിരിപ്പൂ.

എന്തേ ചെച്ചീ ഇങ്ങനെയൊക്കെ... മനസ്സിന്റെ കോവിലിൽ ഇനിയും വറ്റാത്ത മിഴിനീരുകൽ ഒരായിരം കവിതകളായി പുനർജ്ജനിക്കട്ടേ.

ഓണാശംസകൾ

SreeDeviNair.ശ്രീരാഗം said...

ശിവ,നരിക്കുന്നന്‍..

നന്ദി..
ശ്രമിക്കാം.
ചേച്ചി.