Thursday, September 4, 2008

ഇവിടെ,ഇങ്ങനെ....

വലിയവിളക്കു കാലിനു
ചുവട്ടില്‍ ബന്ധുവിനെകാത്തു
നില്‍ക്കുകയായിരുന്നുഞാന്‍.
ഉറക്കച്ചടവില്‍മുഖം
തിരുമ്മിയെങ്കിലും കാത്ത്
നില്പുതുടര്‍ന്നു.

സെക്കന്റ് ഷോകഴിഞ്ഞെത്തിയ
ഒരു മിന്നാമിനുങ്ങ്,
രണ്ടു വട്ടമെന്നെ ചുറ്റിപ്പറന്ന്
കാര്യം തിരക്കിയെങ്കിലും
ഞാന്‍ പറഞ്ഞില്ല.

വലിയ വെളിച്ചത്തിനുതാഴെ
അഭയംതേടിയ എന്നെ
മിന്നാമിനുങ്ങ്പരിഹസിക്കുകയും
ചീത്തവിളിക്കുകയും ചെയ്ത
ശേഷം മടങ്ങിപ്പോയീ...

ഉയിരു തേടിയലഞ്ഞ
ഒരുകാറ്റ്,
എന്നെ പിന്നില്‍ നിന്ന്
തള്ളിയശേഷം
മുഖം കാണിക്കാതെ
ഓടിരക്ഷപ്പെട്ടു!



ശ്രീദേവിനായര്‍.
4-9-2008.


7 comments:

ഷാജൂന്‍ said...

ഹാ ഹാ .. ഇതു രസമായിരിക്കുന്നു. നല്ല ശൈലി.

SreeDeviNair.ശ്രീരാഗം said...

ഷാജൂന്‍,

ഞാന്‍ഇനികുറച്ചുനാളത്തേ
യ്ക്ക്,
ബ്ലോഗില്‍ വരില്ലാ.

വന്നതിനും ഇതുവരെയുള്ള
അഭിപ്രായങ്ങള്‍ക്കും
നന്ദി..

ഓണാശംസകള്‍..

സ്വന്തം,
ചേച്ചി..

PIN said...

പുതുമയുണ്ട്‌ .ആശംസകൾ...

അതുവഴി ഇനി കരിമ്പൂച്ചകളും, കൊടിച്ചിപ്പട്ടികളൂം വരും. പേടിക്കരുത്‌...

SreeDeviNair.ശ്രീരാഗം said...

അനൂപ്,
നന്ദി.

pin,

നീണ്ട ഇടവേള ചിലപ്പോള്‍
ഒരു തിരിച്ചു വരവിനു
തടസ്സമാകുമെങ്കില്‍
ക്ഷമിക്കുക.

(ഒന്നിനേയും പേടിക്കാതെ
ജീവിക്കാമല്ലോ?അല്ലേ?)
നന്ദി.

സ്വന്തം,
ചേച്ചി.

Rafeeq said...

കൊള്ളാം, ആശംസകള്‍

smitha adharsh said...

അമ്പടാ..ആ മിന്നാമിങ്ങു ആള് കൊള്ളാലോ...കാര്യം അന്വേഷിക്കാന്‍ നടക്കുകയാ അല്ലെ?

SreeDeviNair.ശ്രീരാഗം said...

rafeeq,
നന്ദി..


സ്വന്തം,
ചേച്ചി.

smitha,
വന്നതില്‍ സന്തോഷം
നന്ദി.

സ്വന്തം,
ചേച്ചി.