Sunday, September 7, 2008

ഒരുതിരിഞ്ഞു നോട്ടം.

മൂന്നുദിവസം കഴിഞ്ഞു തിരിച്ചു
വന്നാല്‍
ഞാന്‍ ദിവ്യജന്മമായിപ്പോകാം..
അഞ്ചുദിവസം കഴിഞ്ഞാലോ?
അന്ത്യകര്‍മ്മങ്ങള്‍ തുടങ്ങിക്കഴിയും!

എന്നാല്‍ ,നാലുദിവസം കഴിഞ്ഞുതന്നെ
മടങ്ങാമെന്നു കരുതി.
ഒളിക്കണ്ണിട്ടു നോക്കിയപ്പോള്‍
കണ്ട കാഴച്ചകള്‍;

മാരീചവേഷം പൂണ്ടമായാവികളെ
ത്തന്നെയായിരുന്നോ?

സ്നേഹം അഭിനയിച്ചിരുന്ന എന്റെ
ബന്ധുക്കള്‍,കൈകൊട്ടിച്ചിരിക്കുന്നതു
ഞാന്‍ കണ്ടു!

വിചിത്രമായലോകം;
നേരില്‍നിന്നും,നെറികേടിലേയ്ക്ക്
കൂപ്പുകുത്തുന്നവരെ കണ്ട് ഞാന്‍
നിര്‍വ്വികാരയായി.

സ്നേഹം കൊണ്ടെന്നെ വീര്‍പ്പു
മുട്ടിച്ച്,നന്നായിഅഭിനയിച്ചവരുടെ
മുതലക്കണ്ണീര്‍വീണ്,എന്റെശരീരം
നനഞ്ഞു.

കാല്‍ക്കല്‍ കുമ്പിടാനെന്ന ഭാവത്തില്‍
ചിലര്‍ കാലുപിടിച്ചു ഞെരിച്ചു.
അന്ത്യ ചുംബനത്തിനെന്ന വ്യാജേന
ചിലര്‍ മുഖം കടിച്ചു പറിച്ചു.

വാവിട്ടു നിലവിളിക്കുകയാണെന്ന
ഭാവത്തില്‍ മറ്റുചിലര്‍,
വായില്‍ത്തോന്നിയതൊക്കെ വിളിച്ചു
കൂവി..

ദുഃഖത്തിന്റെ മറവില്‍ കുടിച്ചു
കൂത്താടിയ എന്റെ സഹോദരങ്ങളെ
കണ്ടു ഞാന്‍ പൊട്ടിച്ചിരിച്ചൂ...

ഇല്ല,ഒന്നും നഷ്ടപ്പെട്ടിട്ടില്ലാ...
ഒരു തിരിച്ചറിവുമാത്രം,
തിരിച്ചുകിട്ടിയതു പോലെ...

മിന്നുന്നതെല്ലാം പൊന്നല്ലാ...

ഇതാരോ,പണ്ടേയ്ക്കു പണ്ടേ...
എന്നോടു പറഞ്ഞതാണല്ലോ?
പുതിയതുവല്ലതും?
ശ്രീദേവിനായര്‍.
8-9-2008

3 comments:

ഒതേനന്‍ said...

തിരിച്ചു വരില്ലെന്നാണ് കരുതിയത്‌ ......
സാരമില്ല .....

mayilppeeli said...

ദേവിയേച്ചീ,

ചേച്ചിയുടെ മാത്രമല്ലാ എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിയ്ക്കും..സ്വന്തമെന്നു കരുതിയതൊക്കെ അന്യമാണെന്നു വരും..ചേച്ചിയ്ക്കു നല്ലതെന്നു തോന്നുന്നതു ചെയ്യുക, എല്ലാവരേയും സന്തോഷിപ്പിച്ചുകൊണ്ട്‌ നമുക്കു ജീവിയ്ക്കാന്‍ വളരെ പ്രയാസമല്ലേ...തിരിച്ചു വരാനുള്ള തീരുമാനം വളരെ നന്നായി...എന്നും നന്മകള്‍ നേരുന്നു...സ്നേഹത്തോടെ മയില്‍പ്പീലി

SreeDeviNair said...

പ്രിയപ്പെട്ട`അനിയത്തീ,
കുറ്റംചെയ്യാത്ത പലരും
ശിക്ഷിക്കപ്പെടുന്നൂ.

ഞാന്‍, എന്റെ വ്യക്തിപരമായ
കാരണങ്ങള്‍ കൊണ്ടുതന്നെ
ബ്ലോഗ് എഴുത്ത് മടുത്തൂ..
വെറുതേ കളയുന്ന സമയം
എനിയ്ക്ക്,പലകാര്യങ്ങള്‍ക്കും
ഉപകരിക്കും.
(ഞാനൊരു വീട്ടമ്മയാണല്ലോ)

വഴക്കുണ്ടാക്കാനുള്ളപ്രായമല്ല
എന്റേത്.അതു മറ്റാരേയുംകാള്‍
എനിക്ക് അറിയുകയും ചെയ്യാം

ഭാഷകൈകാര്യം ചെയ്യുമ്പോള്‍
അന്യനെ നോവിക്കാതിരിക്കു
ന്നതാണ്,ഒരു എഴുത്തുകാരന്റെ
പ്രധാന കടമയും സംസ്ക്കാരവും..
അതു ഇവിടെ പലരും
മറക്കുന്നൂ.
(മുങ്ങാന്‍പോകുന്ന തോണിയില്‍
കയറാന്‍ ധൈര്യം കാണിച്ചതിന്
അനിയത്തിക്ക്,നന്ദി..)

ഓണാശംസകള്‍..

സ്വന്തം,
ദേവിയേച്ചി.

എന്റെ അടുത്ത പുസ്തകം
ഉടനെ തന്നെ ഇറങ്ങും.
(മലയാളംതന്നെയാണ്)
വീണ്ടും വീണ്ടും നന്ദി..