Saturday, June 13, 2009

ഏട്ടന്‍




കണ്ണുനീരൊപ്പുവാനാവാതെ നില്‍ക്കുമീ
കുഞ്ഞനുജത്തിയായ് മാറിഞാനിന്നലെ...
അകലങ്ങളിലിന്നുമറിയാതിരിക്കുന്നൂ,
അലിവായി,നൊമ്പരപ്പാടുമായേട്ടനും...!


തളരുമ്മനമിന്നുകാണാതിരിക്കുന്നു...
തകരുംസ്വപ്നവുമറിയാതെപോകുന്നു..
കൈചേര്‍ത്തുനില്‍ക്കുവാനാവാതെനില്‍ക്കുന്നു..
ആത്മാവുമായെന്റെ മുന്നിലിന്നാദ്യമായ്..!

രക്തബന്ധത്തിന്നുള്ളില്‍ഞാനിന്നെന്റെ..
രക്തത്തെവീണ്ടുംതിരിച്ചറിഞ്ഞീടുമ്പോള്‍..
ഏട്ടനായ് ,ഞാനെന്റെ ജീവനില്‍ കാത്തൊരു..
ഏടുകളിന്നും മൂകമായ് തേങ്ങുന്നു...



ശ്രീദേവിനായര്‍

9 comments:

Unknown said...

വളരെ നന്നായിട്ടുണ്ട് ...
"ഏട്ടനായ് ,ഞാനെന്റെ ജീവനില്‍ കാത്തൊരു..
ഏടുകളിന്നും മൂകമായ് തേങ്ങുന്നു..."

അറിയാതെ ഞാനും ഓര്‍ത്തു പോയി ഏട്ടനെ...
.

ramanika said...

ഒരു പാട് ഓര്‍മകള്‍ വന്നു ഇത് വായിച്ചപ്പോള്‍!
നന്ദി

Anil cheleri kumaran said...

ഇഷ്ടപ്പെട്ടു.

വശംവദൻ said...

നല്ല വരികൾ.

ഏ.ആര്‍. നജീം said...

ഇത്തരം ഒരു കുഞ്ഞനുജത്തിയുള്ള ആ ഏട്ടന്‍ ഭാഗ്യവാന്‍ തന്നെ..

നന്നായി കവിത..

വാഴക്കോടന്‍ ‍// vazhakodan said...

ഓര്‍മ്മകള്‍...ഓര്‍മ്മകല്‍ക്കെന്നും നഷ്ട സുഗന്ധം! ആശംസകള്‍..

അരുണ്‍ കരിമുട്ടം said...

നന്നായിരിക്കുന്നു ചേച്ചി

രക്തബന്ധത്തിന്‍റെ ഊഷ്മളത

Sabu Kottotty said...

താലോലിക്കുവാന്‍ ഒരു കുഞ്ഞനുജത്തിയെ കിട്ടിയിരുന്നെങ്കില്‍...

SreeDeviNair.ശ്രീരാഗം said...

എന്റെ പ്രീയപ്പെട്ട
എല്ലാ സഹോദരന്മാര്‍ക്കും...
സ്നേഹത്തോടെ നന്ദി
പറയുന്നു.....

സ്വന്തം,
ചേച്ചി.