നിനക്കായ് ഒരു ഗാനം
മനം നൊന്തുപാടാം,നിനക്കായീഞാന്....ഇന്ന് മധുമാസഗാനമൊന്നാലപിക്കാം....മധുവൂറും രാവിന്റെ ആലസ്യങ്ങള്‍,മിഴിവാര്‍ന്നു പോയീ,യന്നാര്ദ്രമായീ....കിനാവില്ഞാന് കണ്ടോരുമോഹമെല്ലാം...അന്ന് കസവിന്റെ മറവില്‍ പോയൊളിച്ചു.കാഞ്ചനക്കൊലുസ്സുകള്‍ കഥ പറഞ്ഞൂ...പിന്നെ,കണ്ണീരില്‍ സ്വന്തം മുഖമൊളിച്ചു..ചേതനയെന്നില് കുരുന്നുകളായ്...ജീവനില്കോര്ത്തോരു കുസുമങ്ങളായ്..നോവുകള്‍ തന്നുടെ രാവൊഴിഞ്ഞു..വീണ്ടും പുലര്‍ക്കാലം വിരുന്നിനെത്തീ...!ശ്രീദേവിനായര്‍
13 comments:
"virunnethiya pularkaalathe"athyaahlaadathode
"madhumaasagaanam aalapichukondu"
njan swanthamaakkunnu.........
-geetha-
ഇതു ഗസലായി പാടാന്‍ ശ്രമിയ്ക്കുകയാണ്, നോക്കട്ടെ...
ഗീത,
എടുത്തോളൂ...
കൊട്ടോട്ടിക്കാരന്,
പാടിനോക്കു..
ഇഷ്ടമായതില്‍ സന്തോഷം...
സ്വന്തം,
ചേച്ചി
കൊള്ളാം,എനിക്കിഷ്ടമായി ഈ വരികൾ
veendum pularkkalam vannu manassil ithu vayichappol!
nannaayittundu chechiiii
കാന്താരിക്കുട്ടി,
പിണക്കം മാറിയോ?
സന്തോഷം വന്നതില്‍!
ramaniga,
വീണ്ടും സന്ധ്യയെ
പ്രതീക്ഷിക്കാം..കേട്ടോ?
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
കണ്ണനുണ്ണി,
വളരെ സന്തോഷം
സ്വന്തം,
ചേച്ചി
കിനാവില്ഞാന് കണ്ടോരുമോഹമെല്ലാം...
അന്ന് കസവിന്റെ മറവില്‍ പോയൊളിച്ചു.
കാഞ്ചനക്കൊലുസ്സുകള്‍ കഥ പറഞ്ഞൂ...
പിന്നെ,കണ്ണീരില്‍ സ്വന്തം മുഖമൊളിച്ചു
ഇഷ്ടപ്പെട്ടു.
പാവപ്പെട്ടവന്,
നന്ദി....
കുമാരന്,
നന്ദി....
സസ്നേഹം,
ശ്രീദേവിനായര്‍.
മനോഹരമാണ്, പ്രണയാതുരമാണ്, ചുണ്ടില്‍ മൂളാവുന്നതാണ്....വാങ്ങു ഈ തൂവലുകള്‍.... ഇതാ ചേച്ചീ എടുത്തോളു ഞാന്‍ തരുന്നതാണ്....ഇങ്ങിനെ ഈ വെറും വാക്കുകളല്ലാതെ ഈ കവിതക്ക് പകരമായി ഞാനെന്തു നല്കേണ്ടു..... തുടരുക കാത്തിരിക്കുന്നു
പ്രിയപ്പെട്ട സന്തോഷ്,
ഏതൊരു അവാര്‍ഡിനെക്കാളും
ഞാന്‍ ഈ സ്നേഹത്തിന്റെ
പൊന്‍ തൂവലുകളെ
വിലമതിയ്ക്കുന്നു....
സ്വീകരിയ്ക്കുന്നു!
സ്വന്തം,
ചേച്ചി.
Post a Comment