ദുഃഖത്തിന്റെ മൊഴിമാറ്റം
ആകാശം പെയ്തൊഴിച്ച ദുഃഖത്തെആരോ ,ഒരു മറക്കുടയില്‍ മറച്ചു.ഒളിയ്ക്കാന്‍ ശ്രമിച്ച നീര്ത്തുള്ളികള്ദുഃഖത്തിന്റെ ഇലക്കുടയില്‍ അഭയംപ്രാപിക്കാന്ശ്രമിച്ചു,പരാജയപ്പെട്ടു!പ്രാരബ്ധക്കടലിന്റെ ഇരമ്പലില്‍,കദനംകരിക്കാടിമൊത്തിക്കുടി-ക്കാന്‍ ശ്രമിക്കുമ്പോള്‍,അലതല്ലിഅലറുന്ന തിരമാലകള്കളവുപോയ ദുഃഖത്തിന്റെകണ്ണീര്ത്തുള്ളികളെ,ഭദ്രമായിസൂക്ഷി-ക്കുകയായിരുന്നു!അപ്പോഴും,അങ്ങകലെ അഗാധതയില്മുത്തും,പവിഴവും,തേടിയലയുന്നമുത്തുച്ചിപ്പികളുമായി;പ്രണയത്തിലാവാന്ശ്രമിക്കുകയായിരുന്നു,അവര്‍!ശ്രീദേവിനായര്‍
6 comments:
അലതല്ലിഅലറുന്ന തിരമാലകള്‍
കളവുപോയ ദുഃഖത്തിന്റെ
കണ്ണീര്‍ത്തുള്ളികളെ,ഭദ്രമായിസൂക്ഷി-
ക്കുകയായിരുന്നു!
എല്ലാവരുടെയും മനസ്സില്‍ ഇതുപോലൊരു കടലുണ്ട് !
dukkhathinte mozhimaattam
sambhavichirikkum avar
pranayathilaayenkil !!!!!!!!
aano devyechee ???
-geetha-
ishtaayi
അങ്ങകലെ അഗാധതയില്‍
മുത്തുച്ചിപ്പികളുമായി
പ്രണയത്തിലാവാന്‍ശ്രമിക്കു
കയായിരുന്നു,
വരികൾകിടയിൽ
കണ്ണുനീർ തുള്ളികളെ ഭദ്രമായ് സൂക്ഷിച്ചു വെച്ചിരിക്കുന്നു
പ്രണയത്തിലായിട്ടെന്ത് കാര്യം. മുത്തും പവിഴവും നമുക്ക് സ്വന്തം!
ചേച്ചി ആശയം നല്ലതാണ് പക്ഷെ ഒരപൂര്ണ്ണതയുണ്ട് ഈ കവിതയ്ക്ക്....ദുഖം പെയ്തൊഴിക്കുന്ന ആകാശവും കടലില്‍ തിരമാലകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ട കണ്ണുനീര്‍തുള്ളികളും നല്ല ബിംബങ്ങള്‍ തന്നെ ..... ഭാരങ്ങളും ഉത്തരവാദിത്തങ്ങളും ഒന്നുമില്ലതെ മുത്തു പവിഴവും തേടി പ്രണയത്തിലാകുന്ന അവരിലേക്കെത്തുമ്പോഴേക്കും എവിടെയൊക്കെയൊ ചില നേര്‍നൂലുകള്‍ പൊട്ടിപോകുന്നൊ..എന്നൊരു സംശയം...കുറച്ചുകൂടി തെളിച്ചത്തോടെ അവതരിപ്പിച്ചു നോക്കുക.... ആശംസകള്‍
Post a Comment