Thursday, July 30, 2009

യാത്ര





യാത്ര ചെയ്യുന്നത്
നിയോഗമാണെന്നറിഞ്ഞു.
തിരിച്ചുപോകാനിടമില്ലാത്ത
വരുടെ പ്രതിനിധിയെന്ന നിലയില്‍;


ഞാന്‍ തുടരുന്ന ഭീരുത്വം,
കീഴടങ്ങല്‍,


വരാനിരിക്കുന്ന ഏതോ
നല്ലകാലത്തിന്റെ
വിനീതമായ പ്രകടനമാണെന്ന്
ഞാന്‍ മനസ്സിലാക്കുന്നു.




ശ്രീദേവിനായര്‍

3 comments:

സന്തോഷ്‌ പല്ലശ്ശന said...

ചേച്ചീ ഈ കവിത എനിക്കത്ര പിടികിട്ടിയില്ല ട്ടൊ ...കീഴടങ്ങലെന്നോണം എങ്ങോട്ടൊ യത്രപോകുന്നു.....ഒടുവിലെ ഖണ്ടികയിലെ പ്രത്യാശയും ഒന്നുമങ്ങട്‌ യോജിച്ചു കാണുന്നില്ല....മനസ്സിലെ ശിഥില ചിന്തകള്‍ പോലും ചേച്ചിക്കു കവിതയാണ്‌....ഒന്നും കാര്യാക്കണ്ട എഴുത്തു തുടര്‍ന്നോളൂ ഞങ്ങള്‍ വായനയും...

ramanika said...
This comment has been removed by the author.
ramanika said...

യാത്ര ചെയ്യുന്നത്
നിയോഗമാണെന്നറിഞ്ഞു.
തിരിച്ചുപോകാനിടമില്ലാത്ത
വരുടെ പ്രതിനിധിയെന്ന നിലയില്‍;


ഒരു പഴയഗാനം ഓര്‍മ്മയില്‍
ദുഖമേ നിന്നക്ക് പുലര്‍ക്കാല വന്ദനം
അതിലെ ഒരു വരി
തിരിച്ചു പോകാന്‍ നിന്നക്കാവില്ല
തരിച്ചു നില്ക്കാന്‍ നിന്നക്കിടമില്ല ..