Tuesday, September 15, 2009

ഓര്‍മ്മകള്‍




കാലം കുറിച്ചൊരു കമനീയ ചിന്ത...
കദനം നിറഞ്ഞൊരു കണ്ണീരിന്‍ കവിത..
കാണാതെപോയൊരു കനവിന്റെ നിഴലായ്
കണ്മണീ നീയിന്നും തെരയുന്നുയെന്നെ..



ചിന്തകളൊരുകാലം വ്യര്‍ത്ഥമായ് തീരാം..
ഓര്‍മ്മയിലെന്നുംഞാനന്യയായ് മാറാം...
അറിയാതെകൈമോശംവന്നൊരു മാനസം
അലിവായീതേങ്ങും ഇനിയുള്ളകാലം..


ശ്രീദേവിനായര്‍

4 comments:

ramanika said...

ഓര്‍മ്മയിലെന്നുംഞാനന്യയായ് മാറാം...

beautiful line!

Unknown said...

arivaayi nee ennilaliyunna kaalam
unarumen manamithil kamaneeya kavitha !!!
devyechiyude,
swantham ,
-geetha-

SreeDeviNair.ശ്രീരാഗം said...

രമണിക,

ഓര്‍മ്മതന്‍ തീരത്തു ഞാന്‍
കാത്തുവച്ചൊരു,
മായാത്ത സ്വപ്നങ്ങളെന്നു
മെന്‍സ്വന്തം....

നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍

SreeDeviNair.ശ്രീരാഗം said...

ഗീതാ,

അറിവായി,നിറവായീ..
അരുമക്കിനാവായീ..
അലിയുന്നൂ,നീയെന്‍
മനസ്സിലിന്നും..

ഉണരുന്നൂ ,നിമിഷങ്ങള്‍
ഉണ്മയായീ..എന്നില്‍
നിറയുന്നു നീപൊന്‍
പുലരിപോലെ.......


സ്വന്തം,
ദേവിയേച്ചി