Wednesday, September 3, 2008

കാഴ്ച്ചകളുടെ നാനാത്വം

പുറം ലോകം വലിയചതിയാണ്.
വേഷമോ,ദൃശ്യമോ,വസ്തുവോ
എന്നെ വിശ്വസിപ്പിക്കുന്നില്ല.

തൊട്ടാല്‍ എല്ലാം മഞ്ഞുപോലെ
ഉരുകിപ്പോകുകയാണ്.
കണ്‍ മുമ്പിലെവസ്തുക്കള്‍ക്ക്
പൊതുവായ കുലമുണ്ടോ?

ഉണ്ടായിരുന്നെങ്കില്‍ അവ
ഒരേ ഭാഷയില്‍ സംസാരിക്കുമാ
യിരുന്നു!
മനസ്സില്‍ ഞാന്‍ കണ്ടതെല്ലാം
എന്റെ കണ്ണുകള്‍ കണ്ടില്ല.

കണ്ണുകള്‍ വാരിയെടുത്തസുന്ദര
രൂപങ്ങളൊക്കെയും എവിടെയോ
ഒളിച്ചുപോയീ.
എന്റെപ്രകൃതിമനസ്സിലെവിടെയോ
താളം പിടിക്കുന്നു.

കാണാമറയത്തുള്ള കണ്ണുകളേ
നിങ്ങള്‍ക്ക് സമാധാനം.
ഈലോകം കാഴ്ചയേയല്ല.
കാണാമറയത്താണതെപ്പോഴും!

ലോകമാണെന്ന് തെറ്റിദ്ധരിപ്പിച്ച്
ആരാണ് നമ്മളിലേയ്ക്ക് വരുന്നത്?
മനസ്സ് മാറാതെ ജീവിക്കാനേ
കഴിയില്ലെന്നോ?

നിമിഷം തോറും മനസ്സുമാറ്റാനും
എനിയ്ക്കാവില്ലല്ലോ?


ശ്രീദേവിനായര്‍.

3 comments:

SreeDeviNair.ശ്രീരാഗം said...

അഭിപ്രായംപറയുന്നവര്‍ക്കും,
ഇല്ലാത്തവര്‍ക്കും.
നന്ദി..

പീതാംബരന്‍ said...

ഭൂമി മുഴുവന്‍ ചതി, കളവ്, വഞ്ചന.
ഞാന്‍ മാത്രം നിഷ്കളങ്ക, മാടപ്രാവ്!!!

ലജ്ജാകരം!

SreeDeviNair.ശ്രീരാഗം said...

എഴുതിയതിന്റെ
അര്‍ത്ഥം മനസ്സിലായെങ്കില്‍
മുക്കുവന്‍ ഇപ്രകാരം
സംസാരിക്കില്ലായിരുന്നൂ.

ഭൂമിയിലെന്നാല്‍
അതില്‍ഞാനും
ഉള്‍പ്പെടും...
അല്ലാതെ ഞാന്‍ വേറെ
സ്ഥലത്തല്ല ജീവിക്കുന്നത്!!!!!!!