മരച്ചില്ലയില്‍ വന്ന കാറ്റ്
എവിടെപ്പോയീ?
ഭൂമിയില്‍ നിന്നുണര്‍ന്നുവന്ന
കാറ്റില്‍ അറിയാത്തതാം
ഗാന വീചികള്‍.
കാറ്റിന്റെ സ്പര്‍ശം മറ്റൊരു
ജീവിത സാന്നിദ്ധ്യമായി.
കാറ്റു തിരിച്ചുവന്നില്ല,
പകരം മറ്റൊരുകാറ്റുവന്നു.
കാറ്റു പറഞ്ഞു;
എന്റെ പേര് അശ്വത്ഥം
ഞാനൊരു മരമാണ്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
വെട്ടിമാറ്റപ്പെട്ട മരം.
മരത്തിന്റെ കുലത്തിലെ
ഉപേക്ഷിക്കപ്പെട്ടവേദത്തെതേടി
ഇറങ്ങിയതാണ് ഞാന്‍.
നഷ്ടപ്പെട്ട ജീവിതാര്‍ത്ഥങ്ങളുടെ
തെരുവുകളിലിപ്പോള്‍
മനസ്സ് അനാഥമാണ്.
അര്‍ത്ഥരാഹിത്യത്തിന്റെ
ചതുപ്പു നിലങ്ങളിലാണ്
എന്റെ വാസം.
ശ്രീദേവിനായര്‍
3 comments:
നല്ല വരികൾ... ആശംസകൾ...
ദൂരെ കുന്നിൻ ചെരുവിലേയ്ക്കു പൊയ്ക്കൊള്ളൂ.
അവിടെ ദ്രവിച്ച് തുടങ്ങിയ ചില കുറ്റികൾ കാണാം.
അവയുടെ ഡി എൻ എ ടെസ്റ്റ് ചെയ്തുനോക്കിയാൽ
ചിലപ്പോൾ പൂർവ്വികരെ കണ്ടെത്താൻ കഴിഞ്ഞേക്കാം...
അര്‍ത്ഥരാഹിത്യത്തിന്റെ ചതുപ്പു നിലങ്ങളിലാണ്
കുറെ നാളുകളായി എന്റെയും താമസം....സോ നൈസ്...
അര്‍ത്ഥമുള്ള വരികള്‍.. ആശംസകള്‍
Post a Comment