ഓര്‍മ്മയിലുണ്ട്.
വൃദ്ധരായവര്‍ കുട്ടികളായിമാറിയ
കാഴ്ച്ചയായിരുന്നു അത്.
കുട്ടികള്‍ പ്രായത്തെമറന്ന് ഏതോ
ലോകത്തെ കുതൂഹലമായിമാറി.
മഴ ഓരോരുത്തരുടേയും ഭാവനയാണ്.
മഴ ജരാനരകളെയും,സുഖദുഃഖങ്ങളെയും
നനവാക്കി,ഒന്നാക്കി,ഒരേമന്ത്രമാക്കി,
രാഗമാക്കി മാറ്റുന്നു.
മഴയുടെ ശബ്ദത്തില്‍പണ്ടുകേട്ട
പാട്ടുകള്‍ ആവര്‍ത്തിച്ചു.
ലോകത്തിന്റെ അപരിചിത
നിയമങ്ങള്‍ചിറകടിച്ചുപൊങ്ങി.
ഭൂമിയിലെ വികാരങ്ങള്‍ പോലെ
മഴയുടെ അമ്പുകളും
നിരാലംബരെ ദുഃഖത്തിലാഴ്ത്തി.
മഴയ്ക്ക് മനസ്സില്ല;
മഴകാണുന്ന,കൊള്ളുന്ന ഓരോന്നിനും
മനസ്സ് അനുവദിച്ചുകിട്ടുന്നതിന്റെ
രഹസ്യമറിയില്ല,
മഴയുടെ നനവ്
ചരിത്രാതീതമായ സംജ്ഞയാണ്.
ഇനിയും വിലയിരുത്താന്‍
ശാസ്ത്രം പരാജയപ്പെട്ട,രഹസ്യം.
ശ്രീദേവിനായര്‍.
എല്ലാ,പ്രിയപ്പെട്ടവര്‍ക്കുംഎന്റെ
ഓണാശംസകള്‍.
6 comments:
ഓണാശംസകള്‍
:)
ഓണാശംസകള്‍..
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
നന്നായിട്ടുണ്ട്
ഓണാശംസകള്‍....... :)
ഞാന്‍ ഇതൊക്കെ വായിക്കുന്നു...കാരണം എനിക്ക് മഴ ഏറെ ഇഷ്ടമാ....
താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.
സസ്നേഹം,
ശിവ
ഓണാശംസകള്‍.
Post a Comment