Thursday, July 16, 2009

കവിതകള്‍



വരയിലും,എഴുത്തിലും കവിത,
പദ്യത്തിലും.ഗദ്യത്തിലും കവിത,
സഭ്യവും,അസഭ്യവും കവിത,
കണ്ടതും കേട്ടതും കവിത!



നാലുംകൂട്ടിമുറുക്കി,തുപ്പി
നാലാള്‍ കാണ്‍കെചമ്രംപടിഞ്ഞിരുന്ന്
ഈണത്തില്‍ചൊല്ലിയിരുന്നത്,കവിത!


ഉറഞ്ഞുതുള്ളി,ലഹരിയില്‍മയങ്ങി
വിളിച്ചുകൂവുന്നതും കവിത!


എന്തുചെയ്യണമെന്നറിയാതെ,
പാവം,കവിതകള്‍
കണ്ണുപൊത്തി,കാതുപൊത്തി,
വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു!


“പുനര്‍ജന്മങ്ങളില്‍ വിശ്വാസമില്ലാതെ!“




ശ്രീദേവിനായര്‍

7 comments:

Unknown said...

kavitha punarjanikkum ,
sirakalil unarunna lahariyaay...
karalil oorunna pranayamaay...
nerinte novaay...
unarnnirikkaam ,
kannimavettaathe !!!!!
-geetha-

ramanika said...

കവിത ഇഷ്ടമായി
നല്ല കവിതയുടെ പൂക്കാലം ഇനിയും വരും

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

OAB/ഒഎബി said...

വേണ്ട, ഞാൻ കോപ്പിയടിച്ചോളാം..:)

വരവൂരാൻ said...

എന്തുചെയ്യണമെന്നറിയാതെ,
പാവം,കവിതകള്‍
കണ്ണുപൊത്തി,കാതുപൊത്തി,
വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു

നല്ല വരികൾ ഇഷ്ടപ്പെട്ടു

SreeDeviNair.ശ്രീരാഗം said...

Gita,
ramaniga,
kumaran,
O.A.B,
വരവൂരാന്‍

എല്ലാപേര്‍ക്കും നന്ദി...

Unknown said...

കണ്ണുപൊത്തി,കാതുപൊത്തി,
വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു!



ithu rasamaayi...... :)