Tuesday, July 28, 2009

മുറിവുകള്‍



എന്റെ പ്രിയപ്പെട്ടവരൊക്കെ എനിയ്ക്ക്
വേദനമാത്രം നല്‍കിയെന്നെ മുറിപ്പെടുത്തി.
ചിലര്‍ ശരീരത്തില്‍,
ചിലര്‍ മനസ്സില്‍,
ചിലര്‍ ആത്മാവില്‍.


ഓരോ മുറിവും ഉണ്ടാകുമ്പോള്‍
അതുണക്കാന്‍ ഞാന്‍ വേറെ
മുറിവുകളെത്തേടി.



അവയും സ്വയമുണങ്ങാതെ,
അടുത്ത മുറിവിന്റെ വരവും
കാത്തുനിന്നു.


ശരീരം മുഴുവന്‍ മുറിവുണങ്ങിയ
പാടുകള്‍ കണ്ട് മനസ്സ് എന്നോട്
ചോദിച്ചു,
നിനക്ക് നോവുന്നുണ്ടോ?



ശ്രീദേവിനായര്‍

9 comments:

Unknown said...

"MURIVUKAL" sathyamaano ?
atho njan priyappettaval aayirunnilla
ennatho sathyam ???
-geetha-

Anil cheleri kumaran said...

അതിമനോഹരം..

ramanika said...

ഇത് വായിച്ചപ്പോള്‍ സത്യമായും മനസ്സില്‍ ചെറിയൊരു നോവ്‌ അനുഭവപ്പെടുന്നു !

ജെ പി വെട്ടിയാട്ടില്‍ said...

“”
ശരീരം മുഴുവന്‍ മുറിവുണങ്ങിയ
പാടുകള്‍ കണ്ട് മനസ്സ് എന്നോട്
ചോദിച്ചു,
നിനക്ക് നോവുന്നുണ്ടോ? “”

എനിക്ക് നോവുന്നുണ്ട് ശ്രീ ദേവി ചേച്ചീ...
e

SreeDeviNair.ശ്രീരാഗം said...

ഗീത,

മുറിവുകളായിരം
മനസ്സിലുണ്ടെങ്കിലും,ഒരു

"മുറിയാപ്പാടുപോല്‍
നീ അണഞ്ഞൂ.."

സ്വന്തം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

കുമാരന്‍,
വളരെ സന്തോഷം
നന്ദി...

SreeDeviNair.ശ്രീരാഗം said...

രമണിക,

അഭിപ്രായം
ഇഷ്ടമായീ...
നന്ദി

SreeDeviNair.ശ്രീരാഗം said...

ജെ.പി.സര്‍,

ഇനി നോവിപ്പിക്കില്ല.
സത്യം.

ശ്രീദേവിനായര്‍

simifaizal said...

very very very good......thank uuuuuuuuuuuuuuuuu..