പിറവിയെടുക്കാന്‍ കൊതിച്ചയെന്നെ
ഭൂമിയിലേയ്ക്ക് കടത്തിവിട്ടത് ആരാണ്?
ലോകം കാണാന്‍ കണ്ണുതുറക്കും മുന്‍പ്
പ്രാണവായുതന്ന് രക്ഷിച്ചതാരായിരിക്കാം?
അര്‍ത്ഥമറിയാത്ത ശബ്ദംകൊണ്ട് ഞാന്‍
ചുറ്റും നിന്നവരോട് പറഞ്ഞത് എന്തായിരുന്നു?
കണ്ണീരിന്റെ വിലയറിയാതെ
കരഞ്ഞുകൊണ്ടേയിരുന്നത് എന്തിനു
വേണ്ടിയായിരുന്നു?
ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവെന്ന്
അറിയാതെ ,
ബന്ധുക്കളോട് ചേര്‍ന്ന് സുഖമായുറങ്ങി
യത് ,
അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,
പരിഹസിക്കാന്‍ മാത്രമായിരുന്നുവോ?
ശ്രീദേവിനായര്‍
8 comments:
അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,
മനോഹരമായ തിരിഞ്ഞു നോട്ടം
"ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവെന്ന്
അറിയാതെ ,
ബന്ധുക്കളോട് ചേര്‍ന്ന് സുഖമായുറങ്ങി
യത് ,
അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,
പരിഹസിക്കാന്‍ മാത്രമായിരുന്നുവോ? ""
മനോഹരമായിരിക്കുന്നു ശ്രീദേവിചേച്ചീ...
ആശംസകള്‍
അതിമനോഹരം..
എല്ലാ വരിയും മനോഹരം
ഏറ്റവുംഇഷ്ടപ്പെട്ട വരികള്‍ "കണ്ണീരിന്റെ വിലയറിയാതെ
കരഞ്ഞുകൊണ്ടേയിരുന്നത് എന്തിനു
വേണ്ടിയായിരുന്നു?"
eswaran , thante roopam nalki
bhoomiyilaykku paranjayachavar ella
sathyangalum kandaruyanamennu koodi
aagrahichathukondaakaam ellaamallaam...
devyechiyude
-geetha-
"പിറവി" ഉത്തരം കിട്ടാത്ത ഒരു ചോദ്യം തന്നെയാണു,നന്നായിരിക്കുന്നു,
ആശം സകള്‍ !!
വരാന്‍ കൊതിച്ചിട്ടു തന്നെയാണോ ഭൂമിയിലേക്കു വന്നതു്, അറിയില്ല.
സീ.കെ,
ജെ.പി.സര്,
കുമാരന്,
രമണിക,
ഗീത,
മഹീ,
എഴുത്തുകാരീ...
എല്ലാപേര്‍ക്കും നന്ദി..
സ്വന്തം,
ശ്രീദേവിനായര്‍
Post a Comment