Tuesday, February 23, 2010
വിശ്വാസം
വിശ്വാസം സോപ്പുകുമിള പോലെയാണ്,
എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം.
കണ്ണടച്ചു വിശ്വസിക്കുകയെന്നാല്‍;
കണ്ണടച്ചാല്‍,മാത്രമേ വിശ്വസിക്കാനാവൂ..
എന്നോ?
സൌഹൃദത്തിന്റെ മണല്‍പ്പരപ്പില്‍,
ചതിയുടെ കരിക്കട്ടകള്‍ വിതറുമ്പോള്‍;
അവിടെ ഒരു ബന്ധം തകരുന്നു.
പകരം കനല്‍ക്കട്ടകള്‍ രൂപം കൊള്ളുന്നു.
ഇപ്പോള്‍;
വിടവാങ്ങലിന്റെ വിതുമ്പലുകളില്ല,
രോഷത്തിന്റെ നിശ്വാസങ്ങള്‍ മാത്രം!
ശ്രീദേവിനായര്‍
Friday, February 12, 2010
പ്രണയദിനം
ഒരുപൂവിതള്‍ നുള്ളിപ്രണയത്തെകാക്കുക,
മറുപൂവിതളിലെ വിരഹത്തെഓര്‍ക്കുക.
പ്രണയത്തെക്കണ്ടൊരുകണ്ണുകള്‍കൊണ്ടുനീ,
വിരഹത്തെക്കണ്ടുള്ളില്‍ സൂക്ഷിച്ചുവയ്ക്കുക!
പ്രിയമായൊരാള്‍വന്നുകാത്തുനിന്നതാം
കാലത്തെയപ്പാടെ വിസ്മരിച്ചീടുക.
പ്രേമത്തിന്‍ പാഴ്വാക്കുചൊല്ലിവിളിച്ചൊരു,
പ്രണയിയെക്കാണാതെ വാതിലടയ്ക്കുക.
മറവിതന്‍ മായയില്‍ പ്രേമത്തെക്കണ്ടൊരു
കാമുകനെനീഓര്‍ക്കാതിരിക്കുക,
ജീവിതവല്ലരി പൂത്തുലഞ്ഞീടുന്ന
പൂങ്കാവനത്തെ തേടാതിരിക്കുക...!
ശ്രീദേവിനായര്‍.
Saturday, February 6, 2010
സ്നേഹപ്പുഴ
സ്നേഹപ്പുഴത്തീരത്തു വന്നടിഞ്ഞ
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.
മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ,
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞുനിന്നു.
പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.
മറഞ്ഞുനിന്ന് നോക്കിരസിക്കുകയായിരുന്നൂ
അന്ധതമസ്സെന്ന കാമുകന്‍.
അവന്റെ പുറംകാഴ്ച്ചമറഞ്ഞിരുന്നെങ്കിലും
അകക്കണ്ണു തുറന്നുതന്നെയിരുന്നു.
അത് വഞ്ചനയുടേതുമാത്രമായിരുന്നു!
ശ്രീദേവിനായര്‍
പ്രണയ ദാഹികളുടെ ശരീരം,
മോഹഭംഗത്തിന്റെ മത്സ്യങ്ങള്‍
കൊത്തിപ്പറിച്ച് വികൃതമാക്കിയിരുന്നു.
മോഹപ്പുഴയില്‍ ഒഴുകിനടന്നതാകട്ടെ,
ആശയുടെ തെളിനീരില്‍ അലിയാത്ത
മണല്‍ത്തിട്ടയില്‍ തടഞ്ഞുനിന്നു.
പ്രേമസാഗരം നീന്തിക്കയറിയവരാകട്ടെ,
കാമതാപത്താല്‍ ജ്വരബാധിതരും ആയിരുന്നു.
മറഞ്ഞുനിന്ന് നോക്കിരസിക്കുകയായിരുന്നൂ
അന്ധതമസ്സെന്ന കാമുകന്‍.
അവന്റെ പുറംകാഴ്ച്ചമറഞ്ഞിരുന്നെങ്കിലും
അകക്കണ്ണു തുറന്നുതന്നെയിരുന്നു.
അത് വഞ്ചനയുടേതുമാത്രമായിരുന്നു!
ശ്രീദേവിനായര്‍
Wednesday, February 3, 2010
നീ...
മനസ്സിന്റെ മറവിയിലറിയാതെ വച്ചൊരു
മനതാരിന്മോഹങ്ങള്‍ മറന്നുപോയീ....
മറവിതന്‍ ചാരെ തപസ്സുമായ് നീയന്നു
മറക്കാതിരുന്നെന്‍ കുടീരമൊന്നില്‍.
ഇറ്റിറ്റുവീഴുംകണ്ണുനീര്‍ത്തുള്ളിയാല്‍
കഴുകീയതിന്മീതെനിന്‍കുറ്റബോധം...
അലയുവാനാകാത്ത ചിന്തതന്‍ ചാരെ
അലിയാത്തൊരാമനമന്നലിഞ്ഞുതീര്‍ന്നു.
സ്മരണതന്‍ ചാരെനീനട്ട തേന്മാവില്‍
പൂക്കള്‍ വിരിഞ്ഞുണ്ണിമാങ്ങയായീ..
ഇനിയെത്രകാലം കാക്കണമതിനുള്ളില്‍
വിരിയുംതേന്‍ കനിപക്വമാവാന്‍?
ശ്രീദേവിനായര്‍
Subscribe to:
Posts (Atom)