Friday, February 26, 2016

പുതുമഴ  (  ഗാനം )
------------

പുലർക്കാലസ്വപ്നത്തിൻ കുളിരിൽനിന്നും ഞാൻ ...
പുറകിലേയ്ക്കൊന്നുതിരിഞ്ഞു നോക്കി ........


ഒരു നിഴൽ പ്പാടിന്റെ മുഖശ്രീയായി ..
ഒരു ദുഃഖ ചിത്രത്തെ ക്കണ്ടപോലെ ..

വഴിപാടായ് കൊടുത്തതോ മിഴിനീർ  നിന്റെ ..
നിലവറ നിറച്ചതോ ദുഃഖങ്ങളോ ?

പുതുമണ്ണിൻ കനവുകൾ കൊഴിഞ്ഞപോലെ
പുതുനാമ്പിൻ മുളപൊട്ടി കരിഞ്ഞതാണോ ..?

പുതുമഴ നനഞ്ഞു  ഞാൻ കാത്തു നിന്നു
നിന്റെ മനമൊന്നു കുളിരാനായ് നോക്കി  നിന്നു  !



ശ്രീദേവിനായർ 

Saturday, February 20, 2016

ആറ്റുകാലമ്മയ്ക്ക്  പ്രണാമം
---------------------------------------
ആറ്റുകാൽ വാഴും അമ്മേ  ഭഗവതി
കാത്തരുളീടണേ  ഞങ്ങളെയും ....

ആധിയും വ്യാധിയും അകറ്റീടണേ അമ്മേ
അദിപരാശക്തി  ദേവി നീയേ .....

അല്ലലുകൾ താണ്ടി അജ്ഞതകൾ നീക്കി
അമ്മേ ഭഗവതി കാക്കണമേ ......

ദേവിയും നീ ദുർഗ്ഗയും  നീ  ശ്രീരുദ്രയും
 നീ ഭദ്രകാളിയും  നീ ......

ശ്രീപാർവ്വതി   നീ സരസ്വതി നീ ....
ദേവി രൂപങ്ങളിലെല്ലാം   നീയേ .....

ദേവീ ഭാവങ്ങളെല്ലാം   നിന്നിലായ് 
രൂപഭാവങ്ങളായ്  നിന്നിടുമ്പോൾ

അമ്മേ ഭഗവതി നിത്യകല്ല്യാണി
നിൻ  ചരണാംബുജം വണങ്ങിടുന്നേൻ ..
.
മംഗളരൂപിണീ മംഗല്യ കാരിണി
സർവ്വഭൂതാത്മജ ശിവങ്കരി നീ .....


ശ്രീദേവിനായർ