Wednesday, October 22, 2014

നോവ് 
-----------
ഒരു പുഷ്പം ചോദിച്ചു;
നുള്ളിനോവിച്ചതെന്തേ നീ ?
പൂവിറൂ ക്കാനായി വേണോ
നോവിന്റെ യീ പെരുമഴ?

കൊഴിയുന്നീമലരിന്റെ
ഉള്ളിലെ നറു  നോവുകൾ ,
ഉള്ളാലെയറി ഞ്ഞിടാൻ
വീണ്ടുമെത്തീ യൊരുവല്ലഭൻ .

വിടരാതെ നിന്നാലും ഞാൻ
ഉതിർ ക്കും നറു  സൌരഭം
ഉള്ളാലെ തീർക്കും ഞാൻ
ചുറ്റിലുമൊരു പൂങ്കുളിർ !



ശ്രീദേവിനായർ 

Tuesday, October 21, 2014

തുലാമഴ



ഒരു തുലാമഴ പെയ്തിറ ങ്ങിയ ,
നിലാവലി യും രാത്രിയിൽ
നീലമഞ്ഞിൻ താഴ്വരയിൽ
നിന്മിഴികൾനോക്കി ഞാൻ

അകലെയെങ്ങോ അമരുംരാത്രിതൻ
അറിവായ്‌ ത്തീർന്നൊരു മഴക്കുളിർ
ഒരുനിഴലായ് പോയ്‌ മറഞ്ഞു ,
വിരഹമൊന്നുമറി യാതെന്നുമായ്


 

Friday, October 3, 2014

ആദ്യാക്ഷരം



അ,തൊട്ട് അം”വരെഅമ്പലംപണിതൊരു,
അമ്മയാം ദേവിയ്ക്കെന്നുമെന്‍ പ്രണാമം.
അച്ഛനാം ദേവനെക്കണ്ടു വണങ്ങുവാന്‍,
പ്രാണന്റെ തംബുരുമീട്ടിപ്രണാമം.

ജീവനില്‍ നിന്നൊരംശമായ് മാറ്റി,
പ്രാണന്റെ ജീവസ്സായിച്ചമച്ചൊരു
ഭൂമിയിലെസ്സര്‍വ്വചരാചരങ്ങള്‍ക്കുമെന്നുടെ,
ആത്മാവില്‍ നിന്നുമൊരായിരം പ്രണാമം!


ശ്രീദേവിനായര്‍.