മൌനം കൊണ്ടുഞാന്‍ നിന്റെ സ്മാരകം പണിഞ്ഞു,
കണ്ണുനീരാലതില്‍ പിന്നെ ചായം പടര്‍ത്തി.
കാതോര്‍ത്തിരുന്നു നിന്‍ സ്വരരാഗങ്ങള്‍ ,
കാറ്റിനോടു കെഞ്ചി ഒരു വിരഹാഗ്നിയായ്.
ചുടുനിശ്വാസങ്ങളെന്‍ ചുണ്ടില്‍ പുകഞ്ഞു,
അതിനുള്‍ചൂടില്‍ നിന്നെഞാനാവാഹിച്ചു.
നെടുവീര്‍പ്പുകളെന്നിലാഞ്ഞു വീശി,
പിന്നെ ഞാനെന്ന സങ്കല്പം മിഥ്യയായി!
ശ്രീദേവിനായര്‍