മുന്നിലെക്കഞ്ഞിയില് കൈയ്യിട്ടുനോക്കി
വറ്റിനെക്കാണാതെ കുപിതനായി
മുന്നിലിരുന്നൊരമ്മയെ നോക്കി
ഉന്നത്തില്‍ ചക്കക്കുരുഏറുനല്കി.
നെറ്റിത്തടത്തിലെ മുറിവിന്റെ പാടില്
മെല്ലെത്തലോടിയന്നമ്മ ചൊല്ലി
നിന്നാണെ നാളെ നിനക്കുനല്കാം
ഒരു പിടിഅരിയുടെ ചോറുവേറേ!
ബാല്യകൌമാരം വഴിമാറിപിന്നെ,
യൌവ്വനം കരുത്തേറിവന്നു
കുരുന്നിലെ ശീലം മറക്കാതെ പുത്രന്
അമ്മയെത്തല്ലി വിശപ്പുമാറ്റി!
പറക്കമുറ്റിയ മകനെ നോക്കി
നെടുവീര്‍പ്പിടുന്നൊരു അമ്മയായി
നിത്യേന ദുഃഖം കുടിച്ചു തീര്‍ത്തു
അമ്മ അവനെപോറ്റിടാനായി!
കാലം കഴിഞ്ഞു മകന് വളര്‍ന്നു
തന്നോളമൊപ്പം നിവര്‍ന്നിരുന്നു
പദവിയുണ്ടായ് പണവുമുണ്ടായ്
വിവരദോഷം മുന്നിട്ടുനിന്നു!
നൊന്തുപെറ്റ വയറിന്റെ ദുഃഖം
പത്തുവട്ടം വിങ്ങലായി
വെറുതെയെന്തേ കാലം കഴിഞ്ഞു?
പലവട്ടം ഓര്‍ത്ത് അമ്മ കരഞ്ഞു!
കുടിലിന്റെ മാറ്റം കൊട്ടാരമായി
കാളവണ്ടി കാറുകളായി
ചായം തേച്ച ചുണ്ടുമായി
ചന്തം നടിച്ച പെണ്ണുങ്ങളെത്തി
കാലം കഴിഞ്ഞു അമ്മ കിടന്നു
ചുണ്ടു നനയ്ക്കാന്‍ മകന് മറന്നു
ചക്കക്കുരു വീരന് മുരടനക്കി
പട്ടിണിത്തള്ളയെ കൊണ്ടങ്ങടക്ക് ക്ക്!
കാണേണ്ടായെനിയ്ക്കാ ദരിദ്രരൂപം
പ്ല്ലുന്തിക്കവിളൊട്ടിയ വികൃതരൂപം
ബന്ധുക്കള്‍ കണ്ടാല്‍ പരിഹസിക്കു ക്കും
കാണാതിരിക്കാന്‍ തലമൂടിക്കിടത്ത്!
അകലെ മാറിയവന് നോക്കിനിന്നു
മാലോകര്‍ തള്ളയെ ക്കാണാതിരിക്കാന്
കോട്ടിട്ട തന് മേനി കുനിഞ്ഞുനോക്കി
കണ്ണടമാറ്റിത്തുടച്ചുവച്ചു! !
പഴയൊരു ചക്കക്കുരുവിന്റെ ഓര്‍മ്മ
വീണ്ടും മുന്നില്‍ പുനര്ജ്ജനിയ്ക്കാന്
നിര്‍വ്വാഹമില്ലാത്ത കാലത്തിനായി ,
നല്കീല്ല ദൈവം “സന്താനഭാഗ്യം”
ശ്രീദേവിനായര്‍