ഏതോ ബ്രാഹ്മണശാപം പൂണുനൂലില്കൊരുത്തിട്ട പാതിവ്രത്യം,വിരഹത്തിന്റെ മാറില്‍ തലചായ്ക്കുമ്പോള്മന്ത്രങ്ങളില് മനസ്സുകുരുങ്ങിക്കിടന്നു.തീര്‍ത്ഥാടനം വഴിമുട്ടിനിന്നപ്പോഴെല്ലാംആത്മാവ് ശാപമോചനം ആവശ്യപ്പെടു-കയായിരുന്നു.കണ്ണുനീരിന്റെ ഉപ്പുള്ള രാത്രികള്അലമുറയിട്ടു കരയാതെ,പശ്ചാത്താപത്തിന്റെ ഗംഗാസ്നാനംഅന്യേഷിച്ചു തളര്‍ന്നു.ബ്രഹ്മചര്യം നഷ്ടപ്പെട്ട ചുണ്ടുകള്ചുംബനത്തിലമര്ന്നപ്പോള്,അരയിലെ ചരടില്കോര്ത്തമന്ത്രങ്ങള്ഉഗ്രസര്പ്പങ്ങളായ്;വിഷം ചീറ്റിയത്,ആരുടെ നേര്‍ക്കായിരുന്നു?ബ്രഹ്മചര്യത്തിന്റെ ദിവ്യത്വത്തിലേയ്ക്കോ?പാതിവ്രത്യത്തിന്റെ പരിശുദ്ധിയിലേയ്ക്കോ?ശ്രീദേവിനായര്‍
അറബിക്കടലിന്റെ ഉള്ളില്നിന്ന്ഒരു മത്സ്യം നീന്തിത്തുടിച്ചു വരികയാണ്.സ്രാവുകളെയും തിമിംഗലങ്ങളെയുംവെട്ടിച്ചു പായുകയാണത്.തീരെ ചെറുതല്ലാത്ത അതിന്റെ തലയില്മിന്നുന്ന എന്തോഉണ്ട്.ചിറകുകള്‍ ചലിപ്പിക്കാതെയുംചലിപ്പിച്ചുംഅതുതന്റെ നീന്തല്പാടവം പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരുന്നൂ.ചിലപ്പോള്‍ അതു ജലാശയത്തില്നിശ്ചലമാണ്.ആയിരക്കണക്കിനാളുകള്‍ തന്റെചലനങ്ങള് നിരീക്ഷിക്കാന്ഗാലറിയിലിരിക്കുന്നുവെന്ന്അതു സങ്കല്‍പ്പിക്കുന്നപോലെ.ജലത്തിനുള്ളിലെ വിവരിക്കാ-നാവാത്തനിറംതന്റെ നിറമാണെന്ന്മത്സ്യംവിചാരിച്ചു.നിറങ്ങളില്നീന്തിത്തുടിക്കുന്നതില്മത്സ്യം ആഹ്ലാദിച്ചു.ഇല്ലാത്തശത്രുവിനെയുംഉണ്ടെന്നുസങ്കല്പ്പിച്ചു.ജലം എങ്ങോട്ടാണുപോകുന്ന-തെന്നറിയാതെമത്സ്യംചാഞ്ഞുംചരിഞ്ഞുംവാള്പയറ്റുകാരനെപ്പോലെ വെട്ടിമാറിക്കൊണ്ടിരുന്നൂ.സമുദ്രത്തിനുള്ളിലേയ്ക് വരുന്നതരംഗശക്തിയില്മത്സ്യം കാമോത്സുകനായി.ഇണചേരല്‍ വെറും പ്രായോഗികതമാത്രം.മനസ്സും ശരീരവുംവേര്പിരിയാത്ത അവസ്ഥയില്മത്സ്യം ചലനത്തെയുംമോഹത്തെയും വേര്‍തിരിച്ചില്ല.നീന്തിത്തുടിച്ച് കേരളതീരത്ത്എത്തുമ്പോഴേയ്ക്കുംമത്സ്യത്തിന് ഉത്സാഹം കൂടി.ആഴംകുറഞ്ഞ ,ബോട്ടുകള്ഇളക്കി മറിച്ചതീരത്ത്പക്ഷേ,മത്സ്യങ്ങളസ്വസ്തരാവുന്നത്ആ മത്സ്യം കണ്ടു.ശ്രീദേവിനായര്‍.
എന്റെ വാക്കുകള്‍ ഒട്ടും സംസ്ക്കാരമില്ലാതെഎന്നെ ഉപേക്ഷിച്ച് യാത്രയായി.സംസ്ക്കരിക്കാത്ത വാക്കുകള്കവിതയാകാന്ശ്രമിച്ചപ്പോഴൊക്കെഞാന് വിലക്കീ.വാക്കുകള്‍ പറഞ്ഞു;ഞങ്ങള്‍ക്ക് കവിതയാകണം.കവിയാണ് അവരുടെ ശത്രുവത്രെ!വാക്കുകള്‍ കവിയെ വിട്ട്സ്വയം രംഗം പിടിച്ചെടുക്കുകയാണ്വാക്കുകള്ക്ക് കവിതയാകാനുള്ളമണ്ണെവിടെ?വാക്കുകള്‍ പറഞ്ഞു;മണ്ണു ഞങ്ങള്‍ വാങ്ങും.ലോകം മുഴുവനായി വാങ്ങിയാലുംമതിവരാത്ത വാക്കുകള്അന്യേഷിച്ചതുസത്യത്തെയായിരുന്നു.ഒടുവില്‍ അവര്‍ തോല്‍വി സമ്മതിച്ച്വീടിന്റെ പടിവാതില്‍ക്ക-ലെത്തിയപ്പോള്ഞാന് ചോദിച്ചു;എന്തു പറ്റി?വാക്കുകള്‍ പറഞ്ഞു;ഞങ്ങള്‍ തോറ്റു.സത്യത്തെ മാത്രം കണ്ടെത്താനായില്ല.സത്യാന്യേഷകരെ ,എത്രവേണമെങ്കിലും തരാം.ശ്രീദേവിനായര്‍.
അര്‍ത്ഥം തേടിനമ്മള്അക്ഷരങ്ങളിലേയ്ക്കുപോകുന്നു.അക്ഷരങ്ങളും നിസ്സഹായരാണ്ആരുടെയോഅര്ത്ഥം പേറിവാക്കുകളുംനിശ്ചേഷ്ടരായി.നിശ്ചലമാം വാക്കുകളില്കോരി നിറയ്ക്കാന്പച്ചകുത്തിയ എന്റെ മനസ്സിലിപ്പോള്തകര്ന്നുപോയ അര്‍ത്ഥങ്ങളൊന്നുമില്ല.അര്ത്ഥമില്ലാത്തലോകത്ത്ജീവിക്കാനാണ് രസം.പൂരിപ്പിച്ചു കിട്ടുന്ന അര്ത്ഥംഛര്ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെഎന്നെ മടുപ്പിക്കുന്നു.ശ്രീദേവിനായര്‍.
എന്റെ ഈകവിതകള്‍ രണ്ടെണ്ണവുംവിവര്ത്തനം ചെയ്തത്,സിമി.സിമിയ്ക്ക് എന്റെ നന്ദി.
ശ്രീദേവിനായര്‍
Emptiness My return from the shores of love,was to my mind's burning forestsAnd now I know,that the true natureof this empty world,Is only the warmth of mindAnd I wish,that everything in mindwill find its placein the list of rightsyes, we are empty,the loveless oneswe are empty even genetically.
singerI sang songs,No one heard itIt was not meant to be heardAnd what ever I called songsturned to wailsAll the tunes,when sung by meturned to moansAnd still,people call mea singer
വേനല്പക്ഷികളേ,നിങ്ങള്‍വന്നുവോ?എന്നെയീവിഫലമാം മാംസക്കൂടിനുള്ളില്നിന്നുവേര്പെടുത്തുമോ?കേവലമര്‍ത്ത്യഭാവങ്ങള്‍,നഷ്ടമാകുമീവേനല് വഴികളില്‍ ഞാന്‍ വെറുമൊരുഉടല്.നിങ്ങള്‍ക്കെന്നെയും കൊത്തി വിഴുങ്ങാം.ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇരയായിരിക്കും.നല്ലഇരയാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്ഉണ്ടെങ്കില്പറയുമല്ലോ?ഇരയാകാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു.ജീവിതം നല്‍കിയ യാതനകള്ക്കൊന്നിലുംപരാതിയില്ലാ.എല്ലാം നന്നായി ആസ്വദിച്ചു.ഇതൊന്നുമില്ലായിരുന്നെങ്കില്‍ എന്റെഅറിവ്,അപൂര്‍ണ്ണമാകുമായിരുന്നൂ..ഇപ്പോള്‍ എല്ലാം മനസ്സിലായി.ഇര..ശരീരം...ജീവിതം.... ശ്രീദേവിനായര്‍.
എന്റെ കവിതകള്‍.ശ്രീദേവി നായര്‍