ജീവന്റെ നിഘണ്ടുവില്‍ അര്‍ത്ഥമറിയാത്ത
നിരവധി വാക്കുകള്‍ എന്നെ,
ഞാനറിയാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.
സ്വന്തം അര്‍ത്ഥം അറിയാന്‍ ഉഴറിനടന്ന
അവയെക്കണ്ടു ഞാന്‍ പരിഭ്രമിച്ചു.
എന്നാല്‍,
അര്‍ത്ഥമറിയുന്ന ചിലവാക്കുകള്‍ എന്നെ
വീണ്ടും,വീണ്ടും തിരിഞ്ഞുനോക്കിയപ്പോള്‍,
എനിയ്ക്കു ചിരിവന്നു.
കാരണം,
അവയിലെല്ലാം എഴുതിയിരുന്ന അര്‍ത്ഥങ്ങള്‍
ഒന്നു തന്നെയായിരുന്നു!
ശ്രീദേവിനായര്‍.
Wednesday, December 22, 2010
Wednesday, December 8, 2010
ആര്‍ദ്രത
മുകുളാര്‍ദ്രഭാവങ്ങള്‍ വിങ്ങുമ്മനസ്സിലായ്,
മലര്‍തിങ്ങിനിന്നൂയിന്നാര്‍ദ്രമായീ.
മേഘാര്‍ദ്രവര്‍ഷം കനിഞ്ഞുനല്‍കീവീണ്ടും,
മോഹാര്‍ദ്രമായീയെന്‍ മിഴിനിറഞ്ഞൂ.
മഴപെയ്തു ആര്‍ദ്രമായ് മിഴിതുറന്നൂ,
മഴനീര്‍ത്തുള്ളികള്‍ കഥപറഞ്ഞൂ.
മനമറിയാതാശകള്‍ തുടുതുടുത്തൂ,
ഒരു മഴത്തുള്ളിയോളമായുസ്സുമായീ!
ശ്രീദേവിനായര്‍.
മലര്‍തിങ്ങിനിന്നൂയിന്നാര്‍ദ്രമായീ.
മേഘാര്‍ദ്രവര്‍ഷം കനിഞ്ഞുനല്‍കീവീണ്ടും,
മോഹാര്‍ദ്രമായീയെന്‍ മിഴിനിറഞ്ഞൂ.
മഴപെയ്തു ആര്‍ദ്രമായ് മിഴിതുറന്നൂ,
മഴനീര്‍ത്തുള്ളികള്‍ കഥപറഞ്ഞൂ.
മനമറിയാതാശകള്‍ തുടുതുടുത്തൂ,
ഒരു മഴത്തുള്ളിയോളമായുസ്സുമായീ!
ശ്രീദേവിനായര്‍.
Monday, November 22, 2010
ആത്മമിത്രം
ഇന്നലെയും ആത്മാവന്യേഷിച്ച ആത്മമിത്രത്തെ
ഞാന്‍ കണ്ടു.
ആത്മാവറിയാതെ അലഞ്ഞ അവന്റെ ആത്മ
രോഷങ്ങള്‍,
ആത്മരോദനങ്ങളായി മാറിക്കൊണ്ടേയിരുന്നു.
അകലങ്ങളില്‍ അലഞ്ഞ അത്മാവിന്റെ
ആഴങ്ങളിലേയ്ക്ക് അവന്‍ അലസനായി
അലഞ്ഞുകൊണ്ടേയിരുന്നു.
അവനറിയാത്ത അവന്റെ ആത്മാവ്,
അപ്പോഴൊക്കെ അവനെ പരിഹസിക്കുകയാ
യിരുന്നു!
ശ്രീദേവിനായര്‍.
ഞാന്‍ കണ്ടു.
ആത്മാവറിയാതെ അലഞ്ഞ അവന്റെ ആത്മ
രോഷങ്ങള്‍,
ആത്മരോദനങ്ങളായി മാറിക്കൊണ്ടേയിരുന്നു.
അകലങ്ങളില്‍ അലഞ്ഞ അത്മാവിന്റെ
ആഴങ്ങളിലേയ്ക്ക് അവന്‍ അലസനായി
അലഞ്ഞുകൊണ്ടേയിരുന്നു.
അവനറിയാത്ത അവന്റെ ആത്മാവ്,
അപ്പോഴൊക്കെ അവനെ പരിഹസിക്കുകയാ
യിരുന്നു!
ശ്രീദേവിനായര്‍.
Monday, November 15, 2010
പനിനീര്‍പ്പൂവ്
നീ,
നമ്മുടെ ശരീരത്തെ മറക്കുക.
ആത്മാവിനെ തെരയുക.
നമ്മുടെ പ്രണയം ദേശകാലഭേദമൊക്കെ
മറന്ന്,
യുഗയുഗങ്ങളായി അലഞ്ഞു തിരിയുന്ന
പ്രണയ സാഫല്യത്തെ പൂര്‍ത്തീകരിക്കട്ടെ!
അവിടെ നമുക്ക് ഉടയാടകളില്ല.
രതിബന്ധങ്ങളില്ല,
നീയും ഞാനുമെന്ന ഭേദമില്ല.
നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!
അതിലിറ്റു വീഴുന്ന ഓരോപനിനീര്‍ത്തുള്ളിയും
നീ എന്നില്‍ നിറയ്ക്കുന്ന സ്നേഹത്തിന്റെ
ജീവതന്തുക്കളാവട്ടെ!
ശ്രീദേവിനായര്‍.
നമ്മുടെ ശരീരത്തെ മറക്കുക.
ആത്മാവിനെ തെരയുക.
നമ്മുടെ പ്രണയം ദേശകാലഭേദമൊക്കെ
മറന്ന്,
യുഗയുഗങ്ങളായി അലഞ്ഞു തിരിയുന്ന
പ്രണയ സാഫല്യത്തെ പൂര്‍ത്തീകരിക്കട്ടെ!
അവിടെ നമുക്ക് ഉടയാടകളില്ല.
രതിബന്ധങ്ങളില്ല,
നീയും ഞാനുമെന്ന ഭേദമില്ല.
നിന്റെ പ്രണയത്തിനു പകരം തരാന്‍
എന്റെ ആത്മാവില്‍ പൂത്തുലഞ്ഞ
പ്രതീക്ഷയുടെ ഒരു പനിനീര്‍പ്പൂവുമാത്രം!
അതിലിറ്റു വീഴുന്ന ഓരോപനിനീര്‍ത്തുള്ളിയും
നീ എന്നില്‍ നിറയ്ക്കുന്ന സ്നേഹത്തിന്റെ
ജീവതന്തുക്കളാവട്ടെ!
ശ്രീദേവിനായര്‍.
Sunday, November 7, 2010
ചിന്ത
മനസ്സിന് നല്ലചിന്തകളെയും,
ശരീരത്തിന് നല്ല വസ്ത്രങ്ങളെയുംനല്‍കി.
എന്നാല്‍ ചിന്തകളുടെ തീവ്രതയില്‍
മനസ്സ് അസ്വസ്ഥമായപ്പോഴെല്ലാം,
അവയുടെ ഗഹനതയില്‍ അനിര്‍വ്വചനീയ
മായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു.
ശരീരത്തിന്റെ സൌന്ദര്യത്തില്‍,
വസ്ത്രങ്ങള്‍ ദു:ഖിച്ചപ്പോഴെല്ലാം
വികാരങ്ങളില്‍ അവ സന്തുഷ്ട
രായിരുന്നു.
ആശ്വാസത്തിന് നിശബ്ദതയെയും,
വിശ്രമത്തിനുഏകാന്തതയെയും,
കൂട്ടുപിടിച്ച ഞാന്‍ മഴത്തുള്ളിയെ
മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ?
ശ്രീദേവിനായര്‍.
ശരീരത്തിന് നല്ല വസ്ത്രങ്ങളെയുംനല്‍കി.
എന്നാല്‍ ചിന്തകളുടെ തീവ്രതയില്‍
മനസ്സ് അസ്വസ്ഥമായപ്പോഴെല്ലാം,
അവയുടെ ഗഹനതയില്‍ അനിര്‍വ്വചനീയ
മായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു.
ശരീരത്തിന്റെ സൌന്ദര്യത്തില്‍,
വസ്ത്രങ്ങള്‍ ദു:ഖിച്ചപ്പോഴെല്ലാം
വികാരങ്ങളില്‍ അവ സന്തുഷ്ട
രായിരുന്നു.
ആശ്വാസത്തിന് നിശബ്ദതയെയും,
വിശ്രമത്തിനുഏകാന്തതയെയും,
കൂട്ടുപിടിച്ച ഞാന്‍ മഴത്തുള്ളിയെ
മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ?
ശ്രീദേവിനായര്‍.
Friday, October 29, 2010
സമസ്യ
ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.
എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!
ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.
എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!
ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,
അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!
ശ്രീദേവിനായര്‍
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.
എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!
ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.
എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!
ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,
അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!
ശ്രീദേവിനായര്‍
Saturday, October 9, 2010
മഴ
രാവേറെയായീയെന്‍ചിന്തകള്‍ പൂവിട്ടു
തിരിതാഴ്ത്തിയെന്നുള്ളിലണയാന്‍ വിതുമ്പു
മ്പോള്‍,
പുലരാത്തപ്രകൃതിയെമാറോടണച്ചുഞാന്‍,
പതിവായിയാലിംഗനംചെയ്തുണരുന്നു.
കുപിതനായെന്നെയൊരുനോക്കുകാണാതെ,
കൈവിട്ടുപോകുന്നു മഴതന്റെ മിഴിനീരാല്‍.
മാനം കറുക്കുമ്പോള്‍ മിഴിതന്നിലണയാത്ത,
മൌനസംഗീതിയായെന്നുള്ളമലയുന്നു.
എന്തോപറയുവാനായുന്നചെഞ്ചുണ്ടില്‍,
വിറയാര്‍ന്ന പ്രണയത്തിന്‍ വരികള്‍
മൂകമായ്.
നനവാര്‍ന്ന മഴനീരിന്‍സ്നിഗ്ദ്ധമാംഭാവങ്ങള്‍,
ഒന്നും പറയുവാനാവാതെ വിടചൊല്ലി.
ശ്രീദേവിനായര്‍.
തിരിതാഴ്ത്തിയെന്നുള്ളിലണയാന്‍ വിതുമ്പു
മ്പോള്‍,
പുലരാത്തപ്രകൃതിയെമാറോടണച്ചുഞാന്‍,
പതിവായിയാലിംഗനംചെയ്തുണരുന്നു.
കുപിതനായെന്നെയൊരുനോക്കുകാണാതെ,
കൈവിട്ടുപോകുന്നു മഴതന്റെ മിഴിനീരാല്‍.
മാനം കറുക്കുമ്പോള്‍ മിഴിതന്നിലണയാത്ത,
മൌനസംഗീതിയായെന്നുള്ളമലയുന്നു.
എന്തോപറയുവാനായുന്നചെഞ്ചുണ്ടില്‍,
വിറയാര്‍ന്ന പ്രണയത്തിന്‍ വരികള്‍
മൂകമായ്.
നനവാര്‍ന്ന മഴനീരിന്‍സ്നിഗ്ദ്ധമാംഭാവങ്ങള്‍,
ഒന്നും പറയുവാനാവാതെ വിടചൊല്ലി.
ശ്രീദേവിനായര്‍.
Subscribe to:
Posts (Atom)