നാദബ്രഹ്മമേ,പരബ്രഹ്മമേ..
നാദവിദ്യാത്മക സൌഭാഗ്യമേ....
നാകലോകത്തിന്‍ അനശ്വരമേ...
നാമരൂപത്തില്‍ വണങ്ങുന്നു ഞാന്‍
സൌഭാഗ്യ സമ്പല്‍ക്കരീ ദേവി നീ...
സൌമ്യേ സനാതനേ ,സമ്പൂര്‍ണ്ണനീ...
സൌന്ദര്യ രൂപേ,സങ്കീര്‍ത്തനപ്രീയേ..
സൌശീല സന്തുഷ്ട സദാശിവനീ.....
നിത്യം വണങ്ങുന്നു നിന്‍ ചരണാംബുജം...
നിത്യ വസന്തങ്ങള്‍ നിറഞ്ഞു നില്‍ക്കാന്‍
നിത്യേ നിരഞ്ജനേ,നിന്മുന്നില്‍ കേഴുന്നു...
നിത്യം, ഈജന്മം സഫലമാകാന്‍ ..
ശ്രീദേവിനായര്‍