Saturday, July 18, 2015
Tuesday, July 14, 2015
വിഷുപ്പക്ഷി ഗാനം
------------
വിഷുപ്പക്ഷിപാടി നിഷാദന്റെ മുന്നിൽ ,
പ്രണയം ഞാൻ നല്കാം ,
പ്രാണനെ നൽകൂ ...
മോഹങ്ങളെല്ലാം നിനക്കിനി സ്വന്തം ,
ആത്മാവുപോലും പണയപ്പെടുത്താം !
എന്നുടൽ പോലും നിനക്കായി മാത്രം
ചിറകുകളിനി മേൽ നിനക്കായി വീശാം !
പറക്കുവനാവാതെ വിങ്ങുന്നു എങ്കിലും ,
ആകാശമിന്നും യെനിയ്ക്കുറ്റമിത്രം ,
നിറങ്ങളാ ൽചാലിച്ച തൂവലാൽഎന്നുടെ
ഹൃദ യത്തിൻ രാഗങ്ങൾ പാടിയിരിക്കാം ..!
(ശ്രീദേവിനായർ )
Tuesday, July 7, 2015
ജാതി
-------------ജാതിയെന്നാൽ വംശമെന്ന
അര്ത്ഥ ത്തെ അറിയുന്നു ഞാൻ,
മതമെന്ന ചിന്തയോ വെറും ,
ഇഷ്ടമാണെന്നു അറിയൂ നീ ....
ജാതിയും മതവും ഒന്ന്
വെറെ വേണ്ടാ സഹോദരാ ,
അമ്മയായ് കരുതൂ നീ
നമ്മുടെ പുണ്യ ഭൂമിയെ !
കണ്ണുനീരിൻ നിറം നോക്കീ
കാഴ്ചയെന്തെന്നു അറിയുമോ ?
താരകത്തെ നോക്കി നിന്നാൽ
ആകാശത്തെ അളക്കാമോ ?
ചിന്തയിൽ മമഹൃ ദയ താളം
മെല്ലെ എന്നോടു ചൊല്ലിയോ ?
ജാതിയോ ,മതമോ .പിന്നെ പേരു
പോലും നിന്നുടെ സ്വന്തമോ ?
ജാതിയെന്തെന്നറിയാതെ
മതമേതെന്നു നിനച്ചിടാതെ ,
പങ്കുവയ്ക്കാം ഹൃ ദയത്തിൻ
സ്നേഹഭാസുര ബന്ധങ്ങളെ !
ശ്രീദേവിനായർ
Tuesday, June 9, 2015
സ്നേഹ സ്പർശനം
----------------------------------ഒരു സ്പർശനം , നിൻ വിരൽപ്പാടുകൾ
തൊട്ട നെറ്റിയിലി ന്നതൊരടയാളമാ യ് .....!
കുറിതൊട്ടൊളിക്കാൻ മടിയ്ക്കാതെ ഇന്നും ,
അകമാർന്ന നിറവിൽ തലോടുന്നതിനെ !
ഹൃദയത്തിൻ ഭിത്തിയിലാ രോ നിരന്തരം
ഓർക്കാൻ പറയുന്നു ,ഹൃദയ മിടിപ്പായ് ....!,
വികാരമറിയാതെ മനസ്സ് മയങ്ങുമ്പോൾ,
തേടുന്നുഎന്നുയിർ ആ കുളിർ സ്പർശനം !
ശ്രീദേവിനായർ
Sunday, May 31, 2015
ആദ്യാക്ഷരം
അറിവിന്റെ നൊമ്പരപ്പാടിനായ് ഇന്നലെ ,,
അച്ഛന്റെ കൈകളിൽ ഞാൻ പിടിച്ചു ...
അക്ഷരങ്ങളെ കൂട്ടിനായ് ഏൽപ്പിച്ചു ...
അച്ചനെങ്ങോ , പോയ്മറഞ്ഞു ..
എന്നേയ്ക്കുമായി എന്നെ വേർപിരിഞ്ഞു !
,
അക്ഷരങ്ങൾ പിന്നെകൂട്ടിനായെത്തി
എന്റെ ജീവിത സായൂജ്യ സാമീപ്യമായ് ....
ഇന്നും പകൽ പോലെ സത്യം സമാധാനം ...
എൻ പ്രിയ വിദ്യാമന്ദിരമേ ....
നിന്നിലൂടെ ഞാനും എന്നെയുംകാണുന്നു ,
നിന്മഹത്വങ്ങളാം അപദാനവും .....
എന്റെ ആദ്യത്തെ വിദ്യാലയമായ തിരുവനന്തപുരത്തെ മോഡൽ സ്കൂളിനു മുന്നില് ഞാൻ എന്റെ സ്നേഹോപഹാരം ആയി ഈ വരികൾ അര്പ്പിക്കുന്നു
ശ്രീദേവിനായർ
Monday, May 25, 2015
തത്തമ്മ
---------------അക്കരെ ക്കൂട്ടിലെ തത്തമ്മയ്ക്ക്
എന്നും പ്രതീക്ഷതൻ പൊൻ നേട്ടംമറ്റുള്ള പഞ്ചവർണ്ണക്കിളി ക്കൂട്ടരും
ചുറ്റും പകിട്ടോടെ പറന്നിറങ്ങി
എന്തെല്ലാം ചൊല്ലുന്നു,
തത്തമ്മ പെണ്‍കൊടി
കൂട്ടിലിരുന്നിങ്ങു നിത്യമായി ?
നാട്ട് നടപ്പുകൾ കൂട്ടുകാർക്കിഷ്ടങ്ങൾ
നാളെ നടക്കുന്ന കാരങ്ങളും !
കാട്ടിലെ വേടന്റെ തത്തമ്മ പ്പെണ്‍കൊടി-
ക്കെങ്ങനെ കിട്ടിയീ ഇന്ദ്രജാലം ?
കാടാകെ ആടിയുലഞ്ഞപ്പോഴും അവൾ
കൂട്ടരെ നോക്കി പാട്ടുപാടി ....
മെല്ലെ തലോടലായി ....!
കാട്ടിലെ വന്മര കൂട്ടത്തിൽ മുമ്പനും
വാസനപ്പൂക്കൾ തൻ രാജനവൻ ..
ആജാനുബാ ഹുപോൽ ആമരക്കുട്ടത്തിൽ
വന്മരമാണവൻ അവൾക്കുടയൻ ...!
എല്ലാം കൊടുത്തവൻ ഊട്ടിവളർത്തിയ
തത്തമ്മയോ ഒരാനാഥ മാത്രം !
താതനില്ല പിന്നെ ആരുമില്ല
കാട്ടിലലഞ്ഞവൾ ഏകയായി പിന്നെ
ആകാശം നോക്കിപ്പറന്നവളും .......
രക്ഷകനായെത്തി സ്നേഹിതനായവൻ
പിന്നെന്തുചെയ്താലും പുണ്യമല്ലേ ?
അത് സ്നേഹമല്ലേ?
തത്തമ്മ പൈങ്കിളി സുന്ദരിപെണ്‍കിളി
എന്നും തനിച്ചായി കൂട്ടിനുള്ളിൽ
നേരം വെളുക്കുമ്പോൾ സൂര്യനുദിക്കുമ്പോൾ
എന്നും പതിവുപോൽ വാചാലയായ് ..
തത്തമ്മയ്ക്കെന്തൊരു ഭാഗ്യം ...!
മറ്റുള്ളകിളികൾ തൻ ചോദ്യം ......?
തത്തമ്മതൻ ഭാഗ്യം നോക്കിനടന്നൊരു
കാാട്ടുകിളി ,ക്കൂട്ടി ൽ വന്നുനോക്കി ....
കണ്ടിട്ടും കാണാതെ മാറിപ്പറന്നവൻ
കൂട്ടിലെ തത്തമ്മ കണ്ടിടാതെ ....
കൊട്ടാര സാമ്യമാം ആക്കൂട്ടിൽ നിത്യവും
ഏകയായ് ആകിളി എന്തുചെയ് വൂ ..
/ എങ്ങനെ ദിവസങ്ങൾ നീക്കിടുന്നു ?
നിറമുള്ള തൂവൽ വിടര്ത്തി ചിരിച്ചവൻ
മെല്ലെ കതകിൽ മുട്ടിനിന്നു ...
ജാലക വാതിലിൻ അരികിലായ് വന്നവൾ
തത്തമ്മ മെല്ലെ പുഞ്ചിരിച്ചു
മൌനമായ് കണ്ണിൽ നോക്കിനിന്നു ....
പെണ്‍കിളി സുന്ദരീ ഒന്നുനീ ചൊല്ലുമോ
എൻ കൈകൾ ഒന്നു നോക്കിടുമോ ?
എൻ ഭാഗ്യം നീ ഒന്ന് ചൊല്ലിടാമോ ?
മറ്റുള്ളോർ തന്നുടെ ഭാവി ഞാൻ ചൊല്ലുമ്പോൾ
എന്നുടെ ഭാവി ഞാൻ അറിയുകില്ലാ
ഇത്രനാൾ ഞാനും അതറിഞ്ഞതില്ല ....
കണ്ണീ രു കൊണ്ടു കഥപറ ഞ്ഞു
ഉള്ളുരുകി യവൻ കേട്ടുനിന്നു ...
കാണാത്ത കാഴ്ച്ച പോൽ ഉള്ളം നടുങ്ങി
തത്തമ്മച്ചിറകിന്റെ കാര്യമോർത്ത് .....
വെട്ടിയ ചിറ കിന്റെ കാര്യം അതോർ ത്തപ്പോൽ
നെഞ്ചിടിപ്പോടവൻ പറന്നകന്നു ..
വെട്ടിയ ചിറകുമായ് നൃത്തം ചവിട്ടുന്ന
തത്തമ്മ പ്പെണ്ണിനെ മറക്കുവാനായ്
പഞ്ചവർണ്ണക്കിളി സുന്ദരൻ ആണ്‍ കിളി
നോമ്പുകൾ നോറ്റിട്ടും
സങ്കട പ്പെരുമഴ തിമിർത്തുപെയ്തു !
ശ്രീദേവിനായർ ത്ത
Saturday, May 16, 2015
മറന്നു വച്ചകാര്യം
-------------------------
അച്ഛന്റെ കൈപിടിച്ച് ഇന്നലെ ച്ചെന്നൊരു
നേരത്തെ ഇന്നും ഞാനോര്ത്തുപോയി
ഇന്നലെ സൽക്കാരവേളയിൽ ഞാൻ
കണ്ട കൂട്ടുകാരെന്നെ ത്തിരിഞ്ഞു നോക്കി .....
വന്ദ്യ വയോധികനാം പിതാവിനു
ശുശ്രൂഷനൽകി പരിചരിച്ച
ആത്മാവിൻ സ്നേഹത്തെകണ്ടന്റെ കൂട്ടുകാർ
കാണികളായ് പിന്നെ നിശബ്ദരായി !
സല്ക്കാരകർമ്മങ്ങൾ എല്ലാം കഴിഞ്ഞുഞാൻ
അച്ചന്റെ കൈ പിടിച്ചാനയിച്ചു
പെട്ടെന്ന് ഞാൻ കെട്ടൊരു ഒച്ചതൻ ഞെട്ടലിൽ
വീണ്ടും തിരിഞ്ഞു ഒന്നുനോക്കി നിന്നു
പുഞ്ചിരിതൂകീ നില്ക്കുന്നു മാന്യനാം വ്യക്തിയും
ഒരു തീരാത്ത സംശയ ചോദ്യവുമായ്
എന്തെങ്കിലും വച്ചു മറന്നോ മകനേ ...?നീ
അച്ഛനോടൊപ്പം പോകയാണോ
യാത്ര ചൊല്ലുവാണോ ?
ഒന്നുമറിയാതെ ഞാൻ ചൊല്ലിനിന്നുപോയ്
ഇല്ലില്ലഒന്നും മറന്നതില്ല ..... ഞാൻ മറക്കുകില്ല
,,,,
"പുഞ്ചിരിതൂകി പറഞ്ഞു ആ മാന്യനും
ഇല്ലില്ല നിശ്ചയം ഞാൻ ചൊല്ലാമതെന്തെന്നു ?
ഉത്തമനാം പുത്രന്റെ കർത്തവ്യ ബോധവും
മാന്യനാം പിതാവിന്റെ പ്രതീക്ഷ തൻപൊന് മുത്തും "
ശ്രീദേവിനായർ
-------------------------
അച്ഛന്റെ കൈപിടിച്ച് ഇന്നലെ ച്ചെന്നൊരു
നേരത്തെ ഇന്നും ഞാനോര്ത്തുപോയി
ഇന്നലെ സൽക്കാരവേളയിൽ ഞാൻ
കണ്ട കൂട്ടുകാരെന്നെ ത്തിരിഞ്ഞു നോക്കി .....
വന്ദ്യ വയോധികനാം പിതാവിനു
ശുശ്രൂഷനൽകി പരിചരിച്ച
ആത്മാവിൻ സ്നേഹത്തെകണ്ടന്റെ കൂട്ടുകാർ
കാണികളായ് പിന്നെ നിശബ്ദരായി !
സല്ക്കാരകർമ്മങ്ങൾ എല്ലാം കഴിഞ്ഞുഞാൻ
അച്ചന്റെ കൈ പിടിച്ചാനയിച്ചു
പെട്ടെന്ന് ഞാൻ കെട്ടൊരു ഒച്ചതൻ ഞെട്ടലിൽ
വീണ്ടും തിരിഞ്ഞു ഒന്നുനോക്കി നിന്നു
പുഞ്ചിരിതൂകീ നില്ക്കുന്നു മാന്യനാം വ്യക്തിയും
ഒരു തീരാത്ത സംശയ ചോദ്യവുമായ്
എന്തെങ്കിലും വച്ചു മറന്നോ മകനേ ...?നീ
അച്ഛനോടൊപ്പം പോകയാണോ
യാത്ര ചൊല്ലുവാണോ ?
ഒന്നുമറിയാതെ ഞാൻ ചൊല്ലിനിന്നുപോയ്
ഇല്ലില്ലഒന്നും മറന്നതില്ല ..... ഞാൻ മറക്കുകില്ല
,,,,
"പുഞ്ചിരിതൂകി പറഞ്ഞു ആ മാന്യനും
ഇല്ലില്ല നിശ്ചയം ഞാൻ ചൊല്ലാമതെന്തെന്നു ?
ഉത്തമനാം പുത്രന്റെ കർത്തവ്യ ബോധവും
മാന്യനാം പിതാവിന്റെ പ്രതീക്ഷ തൻപൊന് മുത്തും "
ശ്രീദേവിനായർ
Subscribe to:
Posts (Atom)