Thursday, December 4, 2008

യാത്രക്കാര്‍

പലതരത്തിലുള്ള ഊടുവഴികളിലൂടെയും,
ഇടവഴികളിലൂടെയും,
ചരല്‍നിറഞ്ഞ പാതയിലൂടെയും,
ചെമ്മണ്ണുനിറഞ്ഞവിജനവീഥികളില്‍
വച്ചുയാത്രക്കാര്‍ കണ്ടുമുട്ടുന്നു...

പുല്‍ത്തകിടിനിറഞ്ഞ ഗ്രാമപാതയിലൂടെ..
കുണ്ടുങ്കുഴിയും നിറഞ്ഞനഗരപാതയിലൂടെ..
ഒരുമിച്ചു നടക്കുന്നു..


രാജവീഥികളില്‍ പ്രവേശിച്ച അവര്‍,
പലരും പലതരം..
കാര്യസാദ്ധ്യത്തിനായി നടക്കുന്നവര്‍..
കാര്യമറിയാതെ നടക്കുന്നവര്‍..
നേരമ്പോക്കിനായ് നടക്കുന്നവര്‍..
നേരമില്ലാതെ നടക്കുന്നവര്‍..

വീഥിയില്‍ വച്ചു പിരിയാന്‍ വിധിക്ക
പ്പെട്ടവര്‍,പലരും
നേരറിയാത്തവര്‍...,
അറിയാതെ പിരിയുന്നവര്‍...
അറിഞ്ഞുകൊണ്ട് പിരിയുന്നവര്‍..
നിശബ്ദരായിപ്പിരിയുന്നവര്‍..
കുറ്റപ്പെടുത്തിപ്പിരിയുന്നവര്‍...

എന്നാല്‍,
കുറ്റബോധംകൊണ്ടു ഉള്ളുനീറ്റുന്നവരെയും,
ഇന്നലെയുടെ തെറ്റിന്.മാപ്പിരക്കുന്നവരെയും,
ഒരിക്കലും കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല!
അവര്‍,

മറവികൊണ്ട്, മനസ്സിന്റെ
മാറാപ്പില്‍ മുഖം മറച്ചു
മയങ്ങുകയായിരുന്നു..
മദ്യത്തിനും,മദിരാക്ഷിക്കും
മദ്ധ്യസ്ഥം പറഞ്ഞ്..

വീണ്ടും വീണ്ടും..
മയങ്ങുന്നു,മയക്കുന്നു,മറക്കുന്നു,
മറയ്ക്കുന്നു...
വീഥിയെ,പാദങ്ങളെ,വിദൂരതയെ!









12 comments:

Ranjith chemmad / ചെമ്മാടൻ said...

കനപ്പെട്ടു വരുന്നു ചേച്ചിയുടെ കവിതകള്‍...

SreeDeviNair.ശ്രീരാഗം said...

രണ്‍ജിത്,

(പ്രശ്നമാകുമോ?)

നന്ദി..

സസ്നേഹം,
ചേച്ചി..

ശ്രീ said...

നന്നായിട്ടുണ്ട് ചേച്ചീ

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ട ശ്രീ,
വളരെ നാളുകള്‍ക്കു
ശേഷം..
വീണ്ടും നന്ദി..

സസ്നേഹം,
ചേച്ചി..

Sarija NS said...

“കുറ്റബോധംകൊണ്ടു ഉള്ളുനീറ്റുന്നവരെയും,
ഇന്നലെയുടെ തെറ്റിന് മാപ്പിരക്കുന്നവരെയും,
ഒരിക്കലും കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല!“

:)

ഒരിക്കലും കാണാന്‍ പറ്റിയെന്നു വരില്ല ചേച്ചി

ജെ പി വെട്ടിയാട്ടില്‍ said...

കവിത - കവയത്രി വായിച്ച് കേള്‍ക്കുമ്പോഴാണ് ഞാന്‍ സാധാരണ ആസ്വദിക്കാറ്
ഞാന്‍ ഈയിടെയായി ബ്ലോഗ് കവിതകള്‍ നോക്കിത്തുടങ്ങി..
അതെ പറ്റി കാര്യമായൊന്നും എനിക്കറിയില്ല..
എന്നാലും തരക്കേടില്ല...
greetings from trichur

SreeDeviNair.ശ്രീരാഗം said...

sarija,

വളരെ നന്ദി..
സസ്നേഹം,
ചേച്ചി..

SreeDeviNair.ശ്രീരാഗം said...

ജെ.പി.സര്‍,

വന്നതില്‍,കവിത
വായിച്ചതില്‍,
അഭിപ്രായം പറഞ്ഞതില്‍,
നന്ദി..

സ്നേഹത്തോടെ,
ശ്രീദേവിനായര്‍.

Jayasree Lakshmy Kumar said...

ഹ! അസ്സൽ വരികൾ. ഒരുപാടിഷ്ടമായി

SreeDeviNair.ശ്രീരാഗം said...

ലക്ഷ്മി,
വളരെ സന്തോഷം..
നന്ദി..

സസ്നേഹം,
ചേച്ചി..

വിജയലക്ഷ്മി said...

kavitha nannaayirikkunnu...nallavarikal ,nanmakal nerunnu....ee vazhi aadhiyamaayaanu...

SreeDeviNair.ശ്രീരാഗം said...

കല്യാണി,
ഇനിയും വരൂ..

വളരെ നന്ദി..
ശ്രീദേവിനായര്‍.