Friday, January 9, 2009

ഗാനം

സൌഗന്ധികങ്ങള്‍വിരിഞ്ഞതാംസന്ധ്യയില്‍....
സന്ധ്യാനാമം,വിരുന്നിനെത്തീ...
സമയമാം കാലം കടം വാങ്ങിനിന്നുഞാന്‍..
സൌമിനിസന്ധ്യയേ,വരവേല്‍ക്കുവാന്‍....

സന്ധ്യയിലലയാഴികള്‍ചിരിച്ചപ്പോള്‍...
ആനന്ദഭൈരവികണ്‍ തുറന്നൂ...
അലകടല്‍മീട്ടിയതന്ത്രികളപ്പോഴും,
വിരഹിണിയായിന്നുവിഷാദയായീ....

വിരഹമാംഗാനങ്ങള്‍ശ്രുതിമീട്ടിത്തളര്‍ന്നപ്പോള്‍
വിരഹാഗ്നിമദ്ധ്യത്തില്‍ തപസ്വിനിയായ്..
വിദൂരമാം മോഹങ്ങള്‍ വിടപറഞ്ഞെത്തി...
വിഫലമാംചിന്തകള്‍ സ്മൃതികളായീ....

18 comments:

പാമരന്‍ said...

lalsalam!

പകല്‍കിനാവന്‍ | daYdreaMer said...

വിരഹമാംഗാനങ്ങള്‍ശ്രുതിമീട്ടിത്തളര്‍ന്നപ്പോള്‍
വിരഹാഗ്നിമദ്ധ്യത്തില്‍ തപസ്വിനിയായ്..
വിദൂരമാം മോഹങ്ങള്‍ വിടപറഞ്ഞെത്തി...
വിഫലമാംചിന്തകള്‍ സ്മൃതികളായീ....

ഹൊ സുന്ദരമാണ് ചേച്ചി ഈ വരികള്‍...

Ranjith chemmad / ചെമ്മാടൻ said...

വരികള്‍ കൂടുതല്‍ മനോഹരമാകുന്നു...

SreeDeviNair.ശ്രീരാഗം said...

Lalsalam,
നന്ദി..


ചേച്ചി

SreeDeviNair.ശ്രീരാഗം said...

അനുജന്,

അഭിപ്രായത്തിന്,
വളരെ സന്തോഷം..

സ്വന്തം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

രണ്‍ജിത്,
വളരെ നന്ദി..


സസ്നേഹം,
ചേച്ചി

പാറുക്കുട്ടി said...

അലകടല്‍മീട്ടിയതന്ത്രികളപ്പോഴും,
വിരഹിണിയായിന്നുവിഷാദയായീ....

വളരെ നല്ല വരികൾ,
ഇനിയുമെഴുതുക.

SreeDeviNair.ശ്രീരാഗം said...

പാറുക്കുട്ടി,

വളരെ സന്തോഷം
നന്ദി.....

സസ്നേഹം,
ചേച്ചി

ജെ പി വെട്ടിയാട്ടില്‍ said...

"വിരഹമാംഗാനങ്ങള്‍ശ്രുതിമീട്ടിത്തളര്‍ന്നപ്പോള്‍
വിരഹാഗ്നിമദ്ധ്യത്തില്‍ തപസ്വിനിയായ്..
വിദൂരമാം മോഹങ്ങള്‍ വിടപറഞ്ഞെത്തി...
വിഫലമാംചിന്തകള്‍ സ്മൃതികളായീ.... "

നല്ല വരികള്‍
ഇനിയും എഴുതൂ............
kindly avoid word varification

SreeDeviNair.ശ്രീരാഗം said...

ജെ.പി.സര്‍.

വളരെ നന്ദി...


സസ്നേഹം,
ശ്രീദേവിനായര്‍.

Anil cheleri kumaran said...

നന്നായിട്ടുണ്ട്

SreeDeviNair.ശ്രീരാഗം said...

കുമാരന്‍,

നന്ദി...

സസ്നേഹം,
ചേച്ചി

siva // ശിവ said...

ആകെ വിഷാദമയം.....

G. Nisikanth (നിശി) said...

താമസിച്ചു പോയെങ്കിലും എന്റെ പുതുവർഷാശംസകൾ....

കവിതകൾ കൂടുതൽ നന്നാകുന്നുണ്ട്, ചേച്ചീ....

ഒരു നിർദ്ദേശം...
“വിരഹിണിയായിന്നുവിഷാദയായീ....“ എന്ന വരി “വിരഹിണിയായി വിഷാദയായി” എന്നായിരുന്നെങ്കിൽ ഒന്നുകൂടി പാടാൻ സുഖമാകുമായിരുന്നു. “ഇന്ന്” മുഴച്ചുനിൽക്കുന്നതു പോലെ....

“വിദൂരമാം മോഹങ്ങൾ വിടപറഞ്ഞെത്തി...“ വിടപറഞ്ഞ് പോവുകയല്ലേ ചെയ്യുക? അതോ മനസ്സിൽ നിന്നും അകന്നു നിന്ന മോഹങ്ങൾ അവിടെ നിന്നും വിട പറഞ്ഞെത്തിയെന്നോ? പക്ഷേ അടുത്തവരി “വിഫലമാം ചിന്തകൾ സ്മൃതികളായീ....“ എന്നത് മുൻ‌വരിയുമായി യോജിക്കുന്നില്ലെന്നു തോന്നുന്നു. ഞാൻ വായിച്ചപ്പോൾ തോന്നിയ അർത്ഥമാണ്, ശരിയാകണമെന്നില്ല.

പക്ഷേ പാടാൻ സുഖമുണ്ട്, ആശംസകൾ...

SreeDeviNair.ശ്രീരാഗം said...

ശിവ,
നന്ദി...

SreeDeviNair.ശ്രീരാഗം said...

അമ്പിളീ,

അഭിപ്രായം
ഇഷ്ടമായീ..
മാറ്റിയെഴുതാം..കേട്ടോ.

സ്വന്തം,
ചേച്ചി

Abhi said...

hai, good blog

SreeDeviNair.ശ്രീരാഗം said...

അഭി,
നന്ദി