വസന്തങ്ങള്‍ക്കൊരായിരം വര്‍ണ്ണങ്ങള്‍...
വര്‍ണ്ണാഭമായെന്നെ നോക്കിച്ചിരിക്കുന്നു...
വര്‍ണ്ണങ്ങളില്‍ഞാനെന്നെ മറക്കുന്നു..
വാസന്തിപ്പൂപോലെയുള്ളംതുടുക്കുന്നു...
കുന്നിക്കുരുപോലെ പുഞ്ചിരിതൂകുന്ന;
കുഞ്ഞുങ്ങള്‍ മന്നിലെ മാലാഖകള്‍....
വിണ്ണിലെത്താരകള്‍ നോക്കിനില്‍ക്കുന്ന..;
വിരിയുംവസന്തിന്‍ പൂമൊട്ടുകള്‍...
അഴലുകളായിരം പങ്കുവച്ചീടുവാന്‍....
അലകടല്‍യെന്നെയുംനോക്കിനിന്നു..
അകലുമെന്‍കദനങ്ങളെന്നെത്തനിച്ചാക്കി;
അറിയാത്തഭാവത്തില്‍,തിരിച്ചുപോയീ.....!
8 comments:
അഴലുകളായിരം പങ്കുവച്ചീടുവാന്‍....
അലകടല്‍യെന്നെയുംനോക്കിനിന്നു..
അകലുമെന്‍കദനങ്ങളെന്നെത്തനിച്ചാക്കി;
അറിയാത്തഭാവത്തില്‍,തിരിച്ചുപോയീ.....!
ഈ വാക്കുകളുടെ വര്‍ണ്ണ മേളം കൊഴുക്കുന്നു....
Brother,
വളരെ നന്ദി..
സ്വന്തം,
ചേച്ചി
എന്നെ കുറിച്ചൊരു കവിതയെഴുതാമോ ശ്രീദേവി ചേച്ചീ.........
ഈ കവിത മനോഹരം തന്നെ.....
ജെ.പി സര്‍,
പിന്നെന്താ?
എഴുതിത്തരാമല്ലോ...
കൈയ്യിലുള്ളതു
കവിതമാത്രം!
അഭിപ്രായത്തിനു നന്ദി.
സസ്നേഹം,
ശ്രീദേവിനായര്‍.
അകലുമെന്‍കദനങ്ങളെന്നെത്തനിച്ചാക്കി;
അറിയാത്തഭാവത്തില്‍,തിരിച്ചുപോയീ.....!
ചേച്ചി ആ വരികള്‍ സൂപ്പര്‍.
കവിത കുറച്ചേ ഉള്ളു എങ്കിലും അര്‍ദ്ധസമ്പുഷ്ടമായ വരികള്‍. ചേച്ചിയുടെ മനസിലെ കവിതയുടെ ഉറവ ഒരിക്കലും വറ്റാതിരിക്കട്ടെ.
ഈ വേര്‍ഡ് വേരിഫിക്കേഷന്‍ ഒന്നു ഒഴിവാക്കി കൂടെ
കുറുപ്പിന്,
അഭിപ്രായത്തിന്
വളരെ നന്ദി..
കവിത എന്നെ മറക്കാ
തിരിക്കാന്‍ ഞാനും
പ്രാര്‍ത്ഥിക്കുന്നു..
സസ്നേഹം,
ചേച്ചി
മിന്നുന്നതെല്ലാം പൊന്നല്ലാട്ടോ..വര്‍ണ്ണങ്ങളും.. :)
ഇതും വായിച്ചെന്നറിയിക്കാന്‍ ഇത്രയും കുറിച്ചുവെന്നേയുള്ളൂട്ടോ..
നജീം,
മറുപടിയെഴുതാനുള്ള
ഒരു മനസ്സ്..
ഇപ്പോള്‍ പിടിതരുന്നില്ല..
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment