Tuesday, January 27, 2009

സൌന്ദര്യം

മാദക സൌന്ദര്യമേ നിന്നെ,
മനതാരിലോര്‍ത്തുനിന്നു...
മധുരമാം ലാവണ്യമേ നിന്നെ,
മനമെന്നു ഞാന്‍ വിളിച്ചു...

പുലരാന്‍ തുടങ്ങും ഭൂമി,നിന്നെ
പുലര്‍കാന്തിയെന്നറിഞ്ഞു..
പൂതുമ്പികള്‍പാറുംനിന്നില്‍
പൂത്താലി ചാര്‍ത്തി സന്ധ്യ..

ഉണരാന്‍ തുടങ്ങും ഭൂമി,നിന്നെ
ഉണര്‍ത്തു പാട്ടെന്നറിഞ്ഞു..
ഉരുകിത്തീരും നിന്നില്‍..
ഉയിരായ്, ഞാനലഞ്ഞു..

കദനം നിറയും കഥയെ,
കവിതയെന്നുഞാന്‍ വിളിച്ചു..
കരയാന്‍ തുടങ്ങും നിന്നെ,
കാമുകിയെന്നു നിനച്ചു...

6 comments:

mayilppeeli said...

ദേവിയേച്ചീ, ഇതാരുടെ സൗന്ദര്യമാ വര്‍ണിച്ചിരിയ്ക്കുന്നത്‌, നന്നായിട്ടുണ്ട്‌.....സ്നേഹത്തോടെ സ്വന്തം മയില്‍പ്പീലി.....

പകല്‍കിനാവന്‍ | daYdreaMer said...

ഈ സുന്ദര വാക്കുകള്‍
എഴുതിയ ചേച്ചിയെ ഞാന്‍
കവയത്രി എന്നും വിളിച്ചു,....!!

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,

സൌന്ദര്യം...!
(അതുള്ളവരുടെയാ)
അല്ലേ? ഹാ‍ാ‍ാ‍ാ..

വെറുതേ ഒരു രസത്തിനാ
മയില്‍പ്പീലി...

സ്വന്തം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

DEAR BROTHER,
അഭിപ്രായം നന്നായി..
(മാറ്റേണ്ടിവരുമോ?)

ഹാ‍ാ‍ാ‍ാ‍ാ

സ്വന്തം,
ചേച്ചി

ഏ.ആര്‍. നജീം said...

ഇതിലും ആ ശ്രീദേവീ ടച്ച് വന്നുട്ടോ...

നന്നായി

SreeDeviNair.ശ്രീരാഗം said...

നജീം,
പെട്ടെന്ന് തിരിച്ചറിയു
മെങ്കില്‍ ,ഞാന്‍ വിജയിച്ചു!
അല്ലേ?ഹാ‍ാ‍ാ‍ാ‍ാ

സസ്നേഹം,
ശ്രീദേവിനായര്‍