വീണ്ടുംജനിച്ചുജീവിച്ചുകൊണ്ടേയിരിക്കുന്നു!
വീണ്ടും ജീവിച്ചുമരിച്ചുകൊണ്ടേയിരിക്കുന്നു!
വീണുകിട്ടിയജനനത്തിനും,ജീവിതത്തിനുമിടയില്‍
വീഴാതെനടന്നടുക്കുന്നത്,എങ്ങോട്ടാണ്?
വീഴാതെനടക്കാന്ശ്രമിക്കുന്നതെന്തിനാണ്?
വീഴാതെനില്ക്കാന്ബുദ്ധിമുട്ടുമ്പോഴും,
വീഴ്ച്ചയെഓര്ത്തുദുഃഖിക്കുന്നതും,
വീഴ്ച്ചവരാതിരിക്കാന്,പ്രാര്‍ത്ഥിക്കുന്നതും,
വീണ്ടുംജീവിക്കുവാനുള്ളആഗ്രഹംകൊണ്ടല്ലേ?
വിഴുപ്പു ചുമന്ന് ജീവിക്കുന്നതിലും,
വിഴുപ്പലക്കി വിതുമ്പുന്നതിലും,
വിശപ്പിനുവേണ്ടി വിയര്‍ക്കുന്നതിലും,
വിഷമമില്ലെങ്കിലും;
വീണ്ടു വിചാരമില്ലാതെ,
വിരോധമില്ലാതെ,
വികാരങ്ങളെ,
വീര്‍പ്പടക്കി....
വിടുപണിചെയ്യാന്‍...ഞാന്വീണ്ടും
വീണ്ടുംശ്രമിച്ചുകൊണ്ടേയിരിക്കുന്നു!
വിജയിക്കുമെന്ന,
വിശ്വാസത്തില്‍!
8 comments:
വീണ്ടും വീണ്ടും
വീര്‍പ്പടക്കി
വിസ്മയിപ്പിക്കുന്നു വാക്കുകള്‍...!!
വിജയിക്കും..പ്രാസം നന്നായിട്ടുണ്ടു.ആശംസകള്‍
"വി" കൊണ്ടുള്ള കളി തന്നെയാണല്ലോ..
ചെറിയ ചെറിയ വീഴ്ചകള്‍ വിജയത്തിലേക്കുള്ള പാത സുഗമമാക്കും എന്നങ്ങു കരുതിയാല്‍ തീര്‍ന്നില്ലെ പ്രശ്നം.. ;)
നന്നായിട്ടോ.. :)
Dear brother,
വളരെ നന്ദി...
ജ്വാലാമുഖി,
വീണ്ടും..നന്ദി..
നജീം,
പ്രശ്നങ്ങള്‍,
തീരില്ലാ..ശ്രമിക്കാം..
വളരെ നന്ദി....!
വീണ്ടും ഞാന്‍ പറയുന്നു ദേവിയേച്ചീ, വളരെ മനോഹരമായ കവിത.......
ഒത്തിരി ഇഷ്ടായീട്ടോ.....
മയില്‍പ്പീലി,
വീണ്ടുംവീണ്ടുംനന്ദി.....
സ്വന്തം,
ചേച്ചി
Post a Comment