ശിലാലിഖിതം
എഴുതാന്‍ തുടങ്ങിയതെല്ലാം മുഴുപ്പിക്കാന്ജീവിതത്തില് ഇനിയും വസന്തങ്ങള്ബാക്കിയില്ല;എഴുതാതെപോയവ,വായിക്കാന്‍ കണ്ണടകള്‍ അപ്രാപ്യവുമാണ്!ഏതോ നിഗൂഢരഹസ്യങ്ങള്‍ പതിയിരിക്കുന്നശിലായുഗത്തിലെ,ലിഖിതങ്ങള്‍;നോവിക്കുന്ന സാക്ഷികള്‍ മാത്രം!അതില്‍ അര്‍ത്ഥവ്യാപ്തിയില്ല,അനര്‍ത്ഥങ്ങളുമില്ല;എന്നാല്‍ വടിവൊത്ത ലിഖിതങ്ങളില്വടിവില്ലാത്ത ബന്ധങ്ങളുടെവിട്ടൊഴിഞ്ഞ കൂടുകള്‍,വ്യക്തമായികാണാന്‍കഴിയുന്നുണ്ടായിരുന്നു!ഇലപൊഴിഞ്ഞ മരച്ചില്ലയും,ഒഴിഞ്ഞകൂടും,എന്റെമനസ്സുപോലെ ആ പരുത്തശിലയില്ഒരിക്കലും മായാതെ കൊത്തിവച്ചിരുന്നു!ശ്രീദേവിനായര്‍
2 comments:
ഏതോ നിഗൂഢരഹസ്യങ്ങള്‍ പതിയിരിക്കുന്ന
ശിലായുഗത്തിലെ,ലിഖിതങ്ങള്‍;
നോവിക്കുന്ന സാക്ഷികള്‍ മാത്രം!
നല്ല വരികള്‍ ചേച്ചി..
വായിച്ചു. നന്നായിരിക്കുന്നു. നന്ദി.
kindly remove word verification kadamba pl.
Post a Comment