Sunday, July 19, 2009

ജീവിതം

ജീവിതം കെട്ടുപിണഞ്ഞ ബന്ധങ്ങളുടെ
ഊരാക്കുടുക്കുകള്‍ പോലെ;
വിടുവിക്കാന്‍ ശ്രമിക്കുന്തോറും കെട്ടു
മുറുകുന്ന ബന്ധങ്ങളില്‍,



പിണഞ്ഞുപോയ മോഹങ്ങളെ ഞാന്‍
ആശകള്‍ എന്നു വിളിച്ചു!
എന്നാല്‍ ആശകളുടെ മേലുള്ള പിടി
മുറുക്കാതെ ഞാന്‍ ,
നിരാശകളെ അണച്ചുപിടിച്ചു.


അഭിലാഷങ്ങളെക്കാണാതെ ഞാന്‍
അതിശയങ്ങളെ പ്രാപിച്ചു.
ആക്ഷേപങ്ങളെ നോക്കാതെ ഞാന്‍
അതിവേഗങ്ങളെ പ്രണയിച്ചു.



അനന്തതയില്‍,ഞാനെന്നും
അനന്തരാവകാശികള്‍ക്കായി കാത്തു.
ഇന്ന്,നാളെ, മറ്റെന്നാള്‍,
വരുമെന്ന പ്രതീക്ഷയില്‍!



ശ്രീദേവിനായര്‍

5 comments:

ramanika said...

ജീവിതം തന്നെ ഒരു പ്രതീക്ഷയല്ലേ ?

post ishtapettu!

ജെ പി വെട്ടിയാട്ടില്‍ said...

“”പിണഞ്ഞുപോയ മോഹങ്ങളെ ഞാന്‍
ആശകള്‍ എന്നു വിളിച്ചു!
എന്നാല്‍ ആശകളുടെ മേലുള്ള പിടി
മുറുക്കാതെ ഞാന്‍ ,
നിരാശകളെ അണച്ചുപിടിച്ചു. “”

നിരാശകളെ അണച്ച് പിടിക്കല്ലേ ശ്രീദേവി ചേച്ചീ..

വരവൂരാൻ said...

ജീവിതം കെട്ടുപിണഞ്ഞ ബന്ധങ്ങളുടെ
ഊരാക്കുടുക്കുകള്‍ പോലെ

അഴിക്കു തോറും മുറുകി പോകുന്നു വോ...

നല്ല വരികൾ... ആശംസകൾ

Unknown said...

ആക്ഷേപങ്ങളെ നോക്കാതെ ഞാന്‍
അതിവേഗങ്ങളെ പ്രണയിച്ചു......



സുന്ദരന്‍ വരികള്‍... അല്ല, കാമ്പുള്ള വരികള്‍..

ആശംസകള്‍..

JayanEdakkat said...

PENMA PENMA
VENMA VENMA
VENNA VENNA
KANAM KURANJADU