മോചനം
വസ്ത്രാഞ്ചലത്താല് മറയ്ക്കാന്‍ ശ്രമിക്കുമെന്നഗ്നമാം മേനിയില്‍ തീപടര്‍ത്തീ,പിച്ചിപ്പറിച്ചവന്‍ രോഷത്തിന് വിത്തുകള്പാകുവാന് വീണ്ടും നഗ്നയാക്കീ.ഇറ്റിറ്റുവീഴും വിയര്പ്പിലെന്വിഴുപ്പുപോലും പരിതപിച്ചു.ദുശ്ശാസനനായ് വീറുകാട്ടിയവന്ഉള്ളില് ഞാനൊരു പാഞ്ചാലിയും.രക്ഷയ്ക്കായെത്താന്‍ കഴിയാതെ അഞ്ചുപേര്പഞ്ചഭൂതങ്ങളായെന്നില് ഒത്തുചേര്‍ന്നു.ഞെട്ടറ്റ അഞ്ചിതള്‍പ്പൂവുപോല്‍ മാനസംപഞ്ചാഗ്നി മദ്ധ്യേ കൊഴിഞ്ഞുവീണു.ശ്രീദേവിനായര്‍.(മേഘതാഴ്വര)
4 comments:
രക്ഷയ്ക്കായെത്താന്‍ കഴിയാതെ അഞ്ചുപേര്‍
പഞ്ചഭൂതങ്ങളായെന്നില്‍ ഒത്തുചേര്‍ന്നു.
ഞെട്ടറ്റ അഞ്ചിതള്‍പ്പൂവുപോല്‍ മാനസം
പഞ്ചാഗ്നി മദ്ധ്യേ കൊഴിഞ്ഞുവീണു.
മനോഹരമീ കൊച്ചു കവിത
www.tomskonumadam.blogspot.com
റ്റോംസ്,
നന്ദി...
സസ്നേഹം,
ചേച്ചി
nannayirikkunnu!
രമണിക,
നന്ദി..
ശ്രീദേവിനായര്‍
Post a Comment