Saturday, May 15, 2010
കവിയും കവിതയും.
കാവ്യമോഹനമായൊരു കവിതജനിയ്ക്കുന്നു.
വരദാനമായന്നുകവിയുംപിറക്കുന്നു!
കഥയറിയാതെ ഗദ്യം ജനിയ്ക്കുമ്പോള്‍,
കവികള്‍ മരിക്കുന്നൂ, കദനം നിരത്തുന്നൂ.
കണ്ടതും കേട്ടതും കവിതയായ്ത്തീരുമ്പോള്‍,
കവികള്‍ പെരുകുന്നൂ,കവിതകരയുന്നൂ.
കാണാത്ത അര്‍ത്ഥങ്ങള്‍ തെരയുന്നൂ കവിത,
കാലത്തെക്കാണാതെ അലയുന്നുകവിയും!
കാലഹരണമായ് ത്തീരുന്ന മോഹങ്ങള്‍
കവിതയായ് ത്തീരുന്നു ഇരുളിന്റെ മറവില്‍!
എന്തുമെഴുതുവാന്‍ ഇഷ്ടമായ് തീര്‍ക്കുവാന്‍,
പദവിതന്‍ അര്‍ത്ഥമായ്,തീരുന്നു കവിത.
അധികാരപ്പെരുമകള്‍ കാട്ടുന്നു കവിത,
സല്‍ക്കാരപ്രിയരാകുന്നു കവികള്‍.
നന്നെന്നു പറയുന്നു വാലാട്ടി നടക്കുന്നൂ,
പിന്നൊന്നു മറിയാതെ അകമേ ചിരിക്കുന്നു.
കൈനീട്ടി നില്ക്കുന്നൂ,കൈപ്പണം വാങ്ങുന്നൂ,
കാണാതെ നടക്കുന്നൂ,നവവീഥി തേടുന്നു.
മരണമായ് നിറയുന്നൂ ,മനമില്ലാക്കവിതകള്‍,
കാലമേ,കവിതയെ തിരിച്ചൊന്നു നല്‍കുമോ?
ശ്രീദേവിനായര്‍.
Subscribe to:
Post Comments (Atom)
10 comments:
സത്യസന്ധമായ ചിന്ത!ഒരു ഓര് മ്മപ്പെടുത്തലും !എല്ലാ ആശംസകളും !
മഹി,
അഭിപ്രായത്തിനു
പൊന്നിന് തിളക്കം!
നന്ദി പറയുന്നു.
സസ്നേഹം,
ചേച്ചി.
തിരിച്ചു കിട്ടും എന്ന് തോനുന്നില്ല
ചേച്ചി ,
അര്‍ത്ഥവത്തായ കുറെ വരികള്‍ .കൂടുതല്‍ ഒന്നും പറയുന്നില്ല എല്ലാം ആ വരികളില്‍ തന്നെ ഉണ്ടാലോ
സത്യം, ഒരു കവിത പോസ്റ്റ് ചെയ്തതിനു ശേഷമാണ് ഈ ബ്ലോഗിലേക്ക് എത്തുന്നത്. നേരത്തെ അറിയുമായിരുന്നെന്കില്‍ കവിതയെ ഒന്ന് പരിശോധിക്കാന്‍ അയക്കുമായിരുന്നു.
കവിത എന്ന അപേരില്‍ ഒന്ന് എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. അവിടം വരെ വന്നു നോക്കണമെന്ന് അപേക്ഷ. അഭിപ്രായത്തിനായി പരതെക്ഷിക്കുന്നു.
പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുന്ന,പെടേണ്ട.. ഇന്നത്തെ(എന്നത്തേയും) കവിയും കവിതയും .
നന്നായി
ഒഴാക്കന്,
നന്ദി...
സസ്നേഹം,
ചേച്ചി
അഭി,
സത്യം എന്നും
മൂടിവയ്ക്കാന്‍
ആവില്ലല്ലോ?
നന്ദി...
സസ്നേഹം,
ചേച്ചി.
ശ്രീയാ,
ഞാന്‍ എഴുതിയത്
പലതും കണ്ടും കേട്ടും
അറിഞ്ഞ കാര്യം മാത്രം!
തെറ്റു തിരുത്തിത്തരാന്‍
കഴിയുന്ന അറിവുണ്ടെങ്കില്‍
തീര്‍ച്ചയായും ചെയ്തു തരാം!
സസ്നേഹം,
ചേച്ചി
പ്രിയപ്പെട്ട സി.പി.
അഭിപ്രായം ഇഷ്ടമായീ..
വീണ്ടും കാണാം.
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment