ഭ്രമം
മനസ്സിനുള്ളിലെ അതിശയങ്ങളുടെകെട്ടഴിച്ചെടുത്താല്,ഏറ്റവും വിചിത്രമായത് ഭ്രമങ്ങളാണ്.ഏതിനോടും,എന്തിനോടും,ഏതു നിമിഷവും തോന്നുന്നഭ്രമങ്ങള്!അതിനടുത്ത് ഭദ്രമായിരിക്കുന്നതോ?ജല്പനങ്ങള്.ഒന്നിനോടും മമതയില്ലാത്ത മനസ്സിന്റെ,അപൂര്‍ണ്ണവും,അപക്വവുമായ ചിന്തകള്‍.അതുകഴിഞ്ഞാല്‍?സ്വയമറിയാതുള്ള ആത്മസംഘര്‍ഷങ്ങള്‍,ആത്മസംയോഗങ്ങള്‍,ആത്മാഭിലാഷം....പിന്നെ,ആത്മരോഷവും,ആത്മപ്രശംസയും!ശ്രീദേവിനായര്‍.
6 comments:
a philosophical poetry... congrats
k.n.sureshkumar
Good flow of thoughts!!!
മനസ്സ് അതൊരതിശയംതന്നെ..!!
മനസ്സ് ഒരു മാന്ത്രിക കുതിര ....
എന്തിനോടെങ്കിലും ഭ്രമമില്ലാതെ എങ്ങനെയാ ജീവിക്ക്യാ....ചേച്ചീ.
കവിത കൊള്ളാം..
ഈ ചിന്തയും ഭ്രമിപ്പിക്കുന്നു!
Post a Comment