മാനം കറുത്തു മിഴിനീരണിഞ്ഞു,
മനമാകെ നീറിപ്പുക പടര്‍ന്നൂ.
മനസ്സാക്ഷിമരവിച്ചമറനീക്കിനീ,വീണ്ടും,
മറക്കുടചൂടിതേങ്ങിനിന്നു.
മൂകമാംരാഗമോ,മൌനമാംഗീതമോ?
മറുവാക്കുരയ്ക്കാത്ത ശോകങ്ങളോ?
മായ്ക്കുവാനാകാത്ത മൂകമാം ഭാഷയില്‍
മിഴിനീരണിഞ്ഞൊളിച്ചുനിന്നു.
കണ്ണുനീര്ചാലിച്ചെഴുതിയ വര്‍ണ്ണങ്ങള്‍
നിന് ശോകഭാവത്തിന് തീവ്രതയായ്
എന്‍ രൂപഭാവങ്ങള്‍ അതിലാകെനിറയുന്നു,
എന്നെ വിളിക്കുന്നു പ്രണയാര്‍ദ്രമായ്.
ശ്രീദേവിനായര്‍.
4 comments:
:)
ആശംസകള്‍
പ്രണയത്തിനാര്ദ്രതയതു
വരികളതിനെ നനക്കുന്നു.
നല്ല കവിത. ആശംസകള്‍
:)
ആശംസകള്‍
Post a Comment