Friday, October 29, 2010

സമസ്യ

ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.

എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.

എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,

അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!


ശ്രീദേവിനായര്‍

4 comments:

ramanika said...

ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.............

SreeDeviNair.ശ്രീരാഗം said...

രമണിക,
എങ്കില്‍ ?
മനുഷ്യര്‍ എത്ര ഭാഗ്യവാന്മാര്‍!

നന്ദി....


ശ്രീദേവിനായര്‍.

ഏ.ആര്‍. നജീം said...

ഇവയില്‍ നിന്നൊക്കെ ഒളിച്ചോടി രക്ഷപെട്ടവര്‍ ആര്..? മരണമെന്ന ഒരുമുഴം തൂക്കുകയറിലൂടെയോ ഒരു ഇറക്ക് വിഷത്തിലൂടെയോ കഷ്ടിച്ച് കടന്നു പോയവരല്ലാതെ....

TCP said...

Chechi nanavanunde...