Sunday, November 7, 2010

ചിന്ത

മനസ്സിന് നല്ലചിന്തകളെയും,
ശരീരത്തിന് നല്ല വസ്ത്രങ്ങളെയുംനല്‍കി.

എന്നാല്‍ ചിന്തകളുടെ തീവ്രതയില്‍
മനസ്സ് അസ്വസ്ഥമായപ്പോഴെല്ലാം,
അവയുടെ ഗഹനതയില്‍ അനിര്‍വ്വചനീയ
മായ ആനന്ദം അനുഭവിച്ചുകൊണ്ടേയിരുന്നു.


ശരീരത്തിന്റെ   സൌന്ദര്യത്തില്‍,
വസ്ത്രങ്ങള്‍ ദു:ഖിച്ചപ്പോഴെല്ലാം
വികാരങ്ങളില്‍ അവ സന്തുഷ്ട
രായിരുന്നു.



ആശ്വാസത്തിന് നിശബ്ദതയെയും,
വിശ്രമത്തിനുഏകാന്തതയെയും,
കൂട്ടുപിടിച്ച ഞാന്‍  മഴത്തുള്ളിയെ
മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ?



ശ്രീദേവിനായര്‍.

3 comments:

ramanika said...

ഈ വരികള്‍-
ആശ്വാസത്തിന് നിശബ്ദതയെയും,
വിശ്രമത്തിനുഏകാന്തതയെയും,
കൂട്ടുപിടിച്ച ഞാന്‍ മഴത്തുള്ളിയെ
മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ?
- മനോഹരം!

പഞ്ചാരകുട്ടന്‍ -malarvadiclub said...

മഴത്തുള്ളിയെ മോഹിച്ചത് ഉള്ളിലെ കടല്‍ കാണാ
തെയായിരുന്നുവോ? നല്ല അവതരണം
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

ഏ.ആര്‍. നജീം said...

ശരീരത്തെ നല്ല വസ്ത്രങ്ങള്‍ കൊണ്ട് മൂടപ്പെടുന്നത് പോലെ മനസ്സിനെ നല്ല ചിന്തകള്‍ കൊണ്ട് പുതപ്പിക്കാം