സ്നിഗ്ദ്ധസൌന്ദര്യമേ,നിന്നിലാവാഹിച്ച
നിത്യമാം ശില്പത്തിന്‍ ചാരുരൂപം;
നിത്യതയിലിന്നു ശാന്തമായ്ത്തീര്‍ന്നുവോ?
നിന്നെയറിഞ്ഞൊരീശില്പിതന്നില്‍.
നിരുപമസൌന്ദര്യമേ,നിന്മനമണ്ഡപം,
നൃത്തച്ചുവടില്‍ മദിച്ചിരുന്നോ?
നിന്നെയറിയാത്ത കാണികള്‍തന്മുന്നില്‍,
അന്നു നീയാദ്യമായ് തേങ്ങി നിന്നോ?
അറിയാന്‍ശ്രമിച്ചൊരു ചിത്രകാരന്‍തന്റെ,
ചിത്രത്തില്‍ നീവീണ്ടും പ്രോജ്ജ്വലിച്ചു;
ഒരു രേഖാചിത്രമായ് അന്നവന്‍ തന്നുടെ,
കൈകളില്‍ വീണ്ടും പുനര്‍ജ്ജനിച്ചു.
ഏതോ പുനര്‍ജ്ജന്മമൊന്നില്‍ നീ വീണ്ടും,
എഴുതാന്‍ മറന്നൊരു കവിതയായീ.
എങ്കിലും സൌന്ദര്യ രൂപമേ,നിന്നുള്ളില്‍
ഏങ്ങലടിയ്ക്കും മനസ്സുകണ്ടു!
ശ്രീദേവിനായര്‍
1 comment:
എന്തരോ എന്തോ :)
Post a Comment