Monday, October 1, 2012

വാര്‍ദ്ധക്യം



കാലം കണിവെറ്റിലപാക്കുനൂറുതേച്ചു
വാര്‍ദ്ധക്ക്യമന്‍പോടു കാത്തിരുന്നു;
മാണിക്ക്യമൊത്തൊരു ഓര്‍മ്മകളെ ,നീ
താലോലിച്ചാരോമല്‍ കഥകളാക്കി.


ആയിരംകഥകള്‍തന്നാശയങ്ങള്‍
നിന്‍ മനസ്സിനുള്ളില്‍കണ്ടറിഞ്ഞു
കഥയില്ലാതായ നിന്‍ സായന്തനം
കദനത്തിന്‍ കഥയായി ഞാനെഴുതാം!


ശ്രീദേവിനായര്‍ .

No comments: