രക്തബന്ധത്തില്‍ നീയെന്റെ മുത്തച്ഛന്
കര്‍മ്മബന്ധത്തില്‍ നീയെന്റെ വഴികാട്ടി;
മണ്ണിലേയ്ക്കാനയച്ചീടുന്ന വിണ്ണിന്റെ
പുണ്യപുത്രനായ് നിന്നെ ഞാനോര്‍ക്കുന്നു.
അച്ഛനുമ്മമ്മയും കാട്ടിത്തരുന്നോരെ
ബന്ധുക്കളായ് നാമെന്നുമോര്ക്കുന്നു
പുണ്യോദയങ്ങള് പകരുന്നോരൂര്ജ്ജമായ്
പുണ്യപ്രഭാവാ നിനക്കെന്റെ വന്ദനം!
ജന്മ ജന്മാന്തര പുണ്യങ്ങളോര്ത്തുഞാന്
ഈജന്മ കര്‍മ്മങ്ങള്‍ സാഫല്യമാക്കുവാന്‍
മങ്ങാതെ ,മറയാതെ കാത്തരുളീടുവാന്‍
മലയാള മണ്ണിനെ നെറുകയില്‍ ചൂടുന്നു!
ശ്രീദേവിനായര്‍
No comments:
Post a Comment