കണ്ണുനീരു തുള്ളിപോലെ
കണ്മണിനീ ഒഴുകിയെത്തി,
കാലമോ മറക്കാതെ പിന്നെയും
കണ്ണുചിമ്മി.
കദനത്തിന്‍ കഥകളിന്നു
കേള്‍ക്കുവാനാരുമില്ല,
കാമിനിയാം നിന്നെ നോക്കി
കാലവും പകച്ചു നിന്നു.
കാതരയാം നിന്റെ മുന്നില്‍
കാമരൂപി കണ്ണുരുട്ടി,
കാലമേ കാത്തുകൊള്ളൂ,
കണ്മണി നിന്‍ മുന്നില്‍ നില്‍പ്പു!
ശ്രീദേവിനായര്‍
No comments:
Post a Comment