Saturday, March 15, 2014

പ്രകൃതി

കണിക്കൊന്ന പൂത്തുലഞ്ഞു,
കാലത്തിന്‍ മുന്‍പേനിന്നു.....
കാണാത്തസ്വപ്നമെല്ലാം
കാത്തിരിക്കാനുള്ളം ചൊല്ലീ....

കണിവെള്ളരിപച്ചപുതച്ചു,
കാലവും കുളിരുകോരീ,
കാതരയായ് നിന്നതെന്നല്‍
കാട്ടരുവിയെത്തേടിയലഞ്ഞു...

കാലം മറന്ന സന്ധ്യ,
കദനങ്ങളൊളിച്ചു വച്ചു.....
കാമുകിയായ് കാര്‍മുകിലും,
കണ്ണിണയാല്‍ കവിതചൊല്ലീ....


ശ്രീദേവിനായര്‍   

4 comments:

ajith said...

പ്രകൃതി പരാതിപ്പെടുന്നുണ്ട്!! അതിക്രമം സഹിച്ചുകൂട അത്രെ!!

കവിത നന്നായിട്ടുണ്ട് കേട്ടോ

SreeDeviNair.ശ്രീരാഗം said...

അജിത്,
മനുഷ്യര്‍അതൊന്നുംമനസ്സിലാക്കുന്നില്ല
അല്ലേ?
വായിച്ചതിനും അഭിപ്രായത്തിനും നന്ദി.


ശ്രീദേവിനായര്‍

priyanka said...

I feel very grateful that I read this. It is very helpful with amezing content and I really learned a lot from it. thanks and keep it up.
best data science courses in pune

EXCELR said...

Great information!! Thanks for sharing nice blog.
Data Science Course in Hyderabad