Sunday, April 13, 2014

വിഷുക്കണി



മയിലാഞ്ചിയും,മാതളവും  പിന്നെ
മലയാളമണ്ണിന്റെ മാമ്പഴവും,
മായാതെ കാലങ്ങളായുണരുംഒരു
വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍...

ബാല്യകൌമാരസ്വപ്നങ്ങളില്‍,ഞാന്‍
വിഷുപ്പക്ഷിയായുണരുമ്പോള്‍
ഒരുകുലകൊന്നപ്പൂവിനെയോര്‍ത്തെന്റെ,
മനവും,തനുവും ഇടറുന്നോ?

കൊന്നപ്പൂവിനെമോഹിച്ചകാലങ്ങള്‍,
കൈനീട്ടത്തിന്‍ സ്മരണകളായ്..
“ഒരു തുളസിക്കതിര്‍കൊണ്ടെന്റെമോഹത്തിന്‍
പടിവാതില്‍ ,ഞാനിന്നു ബന്ധിക്കാം!“


“എല്ലാപ്രിയപ്പെട്ടവര്‍ക്കും എന്റെ 
വിഷു ആശംസകള്‍“

ശ്രീദേവിനായര്‍

2 comments:

സൗഗന്ധികം said...

നന്മ നിറഞ്ഞ വിഷു ആശംസകൾ

നല്ല കവിത.

ശുഭാശംസകൾ....

വിനുവേട്ടന്‍ said...

നന്മയുടെയും സമൃദ്ധിയുടെയും നിറവുമായി വന്നെത്തുന്ന വിരുന്നുകാരൻ... വിഷു...

ഹാർദ്ദവമായ വിഷു ആശംസകൾ...