മനസ്സ് കൊണ്ടു ശരീരത്തെയും,
ചിന്തകൊണ്ട് അഹങ്കാരത്തെയും
ഭസ്മമാക്കുന്ന വികാരത്തെ തെരഞ്ഞു
ഞാന്‍ വിവശയായി!
കണ്ണുകൊണ്ട് മനസ്സ് അറിയാനും,
അഹിംസകൊണ്ട് ഹിംസചെയ്യാനും
എന്നെ പഠിപ്പിച്ചത് ആരാണ്?
ഗഹനമായ ചിന്തകളില്‍ ഗുപ്തസത്യങ്ങളില്ലെന്നും
ഭൂമിയും ആകാശവും കടലിന്റെ രൂപം തന്നെയെന്നും
ആരാണ് എന്നെ പഠിപ്പിച്ചത്?
സത്യമേത് മിഥ്യയേത് ?ജനനവും മരണവും
ഒന്നു തന്നെയല്ലേ?
അതും അറിയില്ല,ഭ്രാന്തമായ ചിന്തകള്‍
ശരീരത്തെ വിഴുങ്ങാന്‍
തയ്യാറെടുക്കുകയാണോ?
ശ്രീദേവിനായര്‍
1 comment:
ചിന്തകള്‍ ശരീരത്തെ വിഴുങ്ങുവാന്‍ തക്കവണ്ണം വലുതാകാമോ!!
Post a Comment