നോവിന്റെ പാത്രം നിറച്ചുഞാന്‍ നിത്യവും
നിറവയറുണ്ണുവാന്‍ നോമ്പുനോറ്റു.
നിറവിന്റെ കൈത്തിരി കത്തിച്ചുഞാനെന്റെ,
ഉണ്ണാവൃതങ്ങളെടുത്തു പിന്നെ;
കാണാത്തപൊന്നിനെ ത്തേടിയലഞ്ഞഞാന്‍
കണ്ണുകള്‍ വിങ്ങിയതറിഞ്ഞതില്ലാ;
കാര്‍മുകില്‍ സുന്ദരിക്കൊത്തുപതിച്ചെന്റെ
കണ്ണുനീര്‍ത്തുള്ളികള്‍ മറ്റൊരാഴിയായീ .......
ഇരവും പകലും പറന്നുഞാന്‍ സ്വപ്നത്തിന്‍
കരകാണാക്കടലിന്റെ ആഴങ്ങളില്‍
പിന്നെയെന്‍ ജീവന്റെ അംശങ്ങളായിരം
മുത്തായ് ചിതറി ത്തിരമാലകളായ്... .
ശ്രീദേവിനായര്‍
നിറവയറുണ്ണുവാന്‍ നോമ്പുനോറ്റു.
നിറവിന്റെ കൈത്തിരി കത്തിച്ചുഞാനെന്റെ,
ഉണ്ണാവൃതങ്ങളെടുത്തു പിന്നെ;
കാണാത്തപൊന്നിനെ ത്തേടിയലഞ്ഞഞാന്‍
കണ്ണുകള്‍ വിങ്ങിയതറിഞ്ഞതില്ലാ;
കാര്‍മുകില്‍ സുന്ദരിക്കൊത്തുപതിച്ചെന്റെ
കണ്ണുനീര്‍ത്തുള്ളികള്‍ മറ്റൊരാഴിയായീ .......
ഇരവും പകലും പറന്നുഞാന്‍ സ്വപ്നത്തിന്‍
കരകാണാക്കടലിന്റെ ആഴങ്ങളില്‍
പിന്നെയെന്‍ ജീവന്റെ അംശങ്ങളായിരം
മുത്തായ് ചിതറി ത്തിരമാലകളായ്... .
ശ്രീദേവിനായര്‍
3 comments:
കർക്കടകം ചിലപ്പോ കരയിക്കുമല്ലേ .നല്ല വരികൾ .
കള്ളക്കര്‍ക്കിടകം
Post a Comment