ബലി
-----------
സ്നേഹത്തിൻ ഒരു കുമ്പിൾ ദാഹജലം ,
പിന്നെ ബന്ധത്തിൻ ഒരുതുള്ളി ഓർമ്മജലം ,
ആത്മാവുതന്മുന്നിൽ കാത്തു നിന്നൂ ,,,ഞാൻ
ആരെന്നുവിണ്ടും മറിയു വാനായ് !
ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന മനുഷ്യരെ
ചുറ്റാതെ തന്നെ ഞാനൊന്നു നോക്കീ ....
ആത്മാവുതന്നെ വിളിച്ചാൽ പോലും
അറി യാത്തഭാവത്തിൽ നില്ക്കും മനുഷ്യർ,
ജീവന്റെ നാളിൽ കാണാത്ത സ്നേഹം
മരണത്തിൻ നേരെ വെറുതേ തമാശ ?
ഞാനൊന്നു നോക്കി കൂട്ടത്തിലാരോ
ആത്മാവി ലുണ്ടോ എൻ ബന്ധമായീ ...
സ്വന്തമായെന്റെ ച്ഛായയിലുണ്ടോ ?
ബന്ധു വായീ എന്റെ ശാഖ യിലുണ്ടോ ?
ആത്മാവുകൾക്കെല്ലാം ഒരേ മുഖങ്ങൾ
ചിന്തയിലെല്ലാം ഒരേ വിഷാദം ....
ഒന്നുപോലെല്ലാരും വെറുതെ ചിരിച്ചൂ !
തിരിഞ്ഞൊന്നു നോക്കീ ,
ചുറ്റിനും നോക്കി ,
കണ്ണീർ തുടച്ചൂ ഞാനും നടന്നൂ ....
അമ്മയെവിടെ?അച്ഛനെവിടെ ?
അരുമയാം സോദരാ നീയും എവിടെ?
നിശബ്ദമായ് തേങ്ങീ ജീവന്റെ ശബ്ദം ...
എന്നുള്ളിലാണോ ?ഞാനെന്നെനോക്കീ .....
ഉ ള്ളിലായ് കണ്ടു ആത്മാവുതന്നിൽ .
എല്ലാരുമൊപ്പം എന്നുള്ളിലുണ്ട് !
ശ്രീദേവിനായർ ,
3 comments:
കവിത വായിച്ചു
ആശംസകള്‍
ആത്മാവുള്ള കവിത
ശുഭാശംസകൾ......
ആത്മാവുള്ള കവിത
ശുഭാശംസകൾ......
Post a Comment